കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്ളോറിഡയില്‍ നടപ്പാത തകർന്ന് വാഹനങ്ങൾക്ക് മേൽ വീണു.. നിരവധി മരണം, ഒരുപാട് പേർക്ക് പരിക്ക്!!

Google Oneindia Malayalam News

ഫ്ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡയിൽ നടപ്പാലം തകർന്നുണ്ടായ അപകടത്തിൽ നിരവധി പേർ മരിച്ചതായി റിപ്പോർട്ടുകൾ. ഫ്ളോറിഡ ഇന്റർനാഷണല്‍ യൂണിവേഴ്സിറ്റിയിൽ പുതുതായി നിർമിച്ച കൂറ്റൻ നടപ്പാലമാണ് തകർന്നത്. എട്ടിനും പത്തിനും ഇടയിലാണ് മരണസംഖ്യ എന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

footover bridge

950 ടൺ ഭാരമുള്ള കൂറ്റൻ പാലമാണ് തകര്‍ന്നുവീണത്. എട്ട് വാഹനങ്ങൾ ഇതിനടിയിൽ പെട്ടു. അപകടത്തിൽ പെട്ടവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. എട്ട് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പോലീസ് നായ അടക്കം വിദഗ്ധസംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അട്ടിമറിയുള്ളതായി സംശയമില്ല എന്നാണ് അറിയുന്നത്.

അപകടം നടന്ന വിവരം ഫ്ളോറിഡ പട്രോളിങ് സംഘം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ എത്ര പേർ അപകടത്തിൽ പെട്ടു എന്നതിനെക്കുറിച്ച് കൃത്യമായ വിവരം കിട്ടിയിരുന്നില്ല. രക്ഷാ പ്രവർത്തനത്തിനിടെ ഒരു ഘടത്തിൽ സംഭവസ്ഥലത്ത് നിന്നും മാറിനിൽക്കാൻ മാധ്യമപ്രവര്‍ത്തകരോട് പോലീസ് ആവശ്യപ്പെട്ടതായി മിയാമി ടി വി സ്റ്റേഷൻ റിപ്പോർട്ട് ചെയ്യുന്നു.

English summary
A newly installed 950-ton pedestrian bridge collapsed on the Florida International University campus on Thursday, killing several people. While the number of casualties is not known as yet, officials cited that several people had lost their lives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X