Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമയെ വെല്ലുന്ന കവര്‍ച്ച , 30 മിനിട്ടിനുളളില്‍ മധ്യവയസ്‌ക കൊള്ളയടിച്ചത് മൂന്ന് ബാങ്കുകള്‍

ഫ്‌ളോറിഡ:സിനിമകളെ പോലും വെല്ലുന്ന ബാങ്ക് കവര്‍ച്ച നടത്തിയിരിക്കുകയാണ് ഒരു മധ്യവയസുകാരി. കൊള്ളയടിച്ചതോ 3 ബാങ്കുകള്‍ അതും റെക്കോര്‍ഡ് സമയത്തിനുള്ളില്‍

വെറും 30 മിനിറ്റിനുള്ളിലാണ് ഇവര്‍ മൂന്ന് ബാങ്കുകള്‍ കൊള്ളയടിച്ചത്. സിന്‍ഡി കരാബൊ എന്ന 50 വയസുകാരിയാണ് ഈ കൊള്ളയ്ക്ക് പിന്നില്‍. തിങ്കളാഴ്ച ഫ്‌ളോറിഡ ബ്രാന്‍ഡന്‍ പ്രദേശങ്ങളിലുളള മൂന്ന് ബാങ്കുകളാണ് സിന്‍ഡി കൊള്ളയടിച്ചത്.

florida.jpg -Properties

ഉച്ച കഴിഞ്ഞ് 3.19ന് ബിബി ആന്റ് ടി ബാങ്കിലെത്തിയ ഇവര്‍ കൗണ്ടറില്‍ ചെന്ന് തന്റെ കൈയില്‍ തോക്കുണ്ടെന്നും, പണം ഉടന്‍ നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു. 16 മിനിറ്റിനു ശേഷം 3.35 ഓടെ വെല്‍സ് ഫാര്‍ഗോ എന്ന ബാങ്കിലെത്തി ഇവിടെ നിന്നും പണം കവര്‍ന്ന ഇവര്‍ 3.43 ഓടെ ഫ്‌ളോറിഡാ സെന്‍ട്രല്‍ ക്രെഡിറ്റ് യൂണിയന്‍ എന്ന ബാങ്കിലെത്തി ഇവിടെ നിന്നും കവര്‍ച്ച ചെയ്ത ഇവര്‍ പണവുമായി രക്ഷപ്പെട്ടു.

എന്നാല്‍ ഇതിനിടെ പോലീസ് ഇവരുടെ കാര്‍ നമ്പര്‍ തിരിച്ചറിഞ്ഞിരുന്നു. കാര്‍ അന്വേഷിച്ചു പോലീസ് ഇവരുടെ വീട്ടിലെത്തുകയും സിന്‍ഡിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+