വൈഫൈയും ലൈവ് ടിവിയും; മുഖം മിനുക്കി ഫ്ളൈ ദുബായ്
ദുബായ്: വിമാനയാത്രക്കിടെ യാത്രക്കാര്‍ക്ക് വൈഫൈയും ലൈവ് ടിവിയും ഒരുക്കി ഫ്ളൈദുബായ്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ളൈദുബായ് വിമാനയാത്രക്ക് വിനോദത്തിന്റെ മുഖച്ഛായ നല്‍കുന്നതിനെക്കുറിച്ചുള്ള അറിയിപ്പ് ഇന്നാണ് പുറത്തിറക്കിയത്. യാത്രക്കാര്‍ക്ക് പുത്തന്‍ യാത്രാനുഭവം സമ്മാനിക്കുന്നതിന്റെ ഭാഗമായാണ് സാങ്കേതിക വിദ്യയിലെ കണ്ടുപിടുത്തങ്ങളെ ആശ്രയിച്ച് ഇത്തരത്തിലൊരു സംരംഭം ആരംഭിക്കുന്നതെന്ന് ഫ്ളൈദുബായ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഗായിത്ത് അല്‍ ഗായിത്ത് പറഞ്ഞു. വിമാനയാത്രക്കിടെ യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ സാങ്കേതിതവിദ്യ ലഭ്യമാകുന്നതിനും ഇഷ്ടമുള്ളവ തെരഞ്ഞെടുക്കുന്നതിനുമുള്ള സൗകര്യം വാഗ്ദാനം ചെയ്യാനുമാണ് കമ്പനിയുടെ ശ്രമമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്ലോബല്‍ ഈഗിള്‍ എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് ഫ്ളൈദുബായ് ആരംഭിച്ച പദ്ധതി ഇന്ഫ്്ളൈറ്റ് പോര്‍ട്ടല്‍ വഴി ഏപ്രില്‍ 24 മുതല്‍ വൈഫൈ കണക്ടിവിറ്റിയും ലൈവ് ടിവിയും ഫ്ളൈദുബായിയുടെ തെരഞ്ഞെടുക്കപ്പെട്ട വിമാനങ്ങളില്‍ ലഭ്യമായിക്കഴിഞ്ഞു. ഏറെ വൈകാതെ ഇത് എല്ലാ വിമാനങ്ങളിലേക്കും വ്യാപിപ്പിക്കും. ജീ സേവനം വഴി നിലവില്‍ ഫ്ളൈ ദുബായ് വിമാനങ്ങളില്‍ ഇന്ഫ്ലളൈറ്റ് മീഡിയയുടെ ഉള്ളടക്കങ്ങള്‍ ലഭിച്ചുവരുന്നുണ്ട്.

സാറ്റലൈറ്റിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വയര്‍ലെസ് സംവിധാനമാണ് എട്ട് ഡോളറിന് ലൈവ് ടിവി ലഭ്യമാക്കുന്നത്. ബിബിസി വേള്‍ഡ് ന്യൂസ്, അല്‍ജസീറ അല്ലെങ്കില്‍ അല്‍ അറേബ്യ, എംബിസി1ലെ അറബിക് ഷോകള്‍ അല്ലെങ്കില്‍ ഡിസ്കവറിയിലെ ഡോക്യുമെന്ററികള്‍ എന്നിവയാണ് വിമാനത്തില്‍ ലഭിക്കുന്ന ചാനലുകള്‍. യാത്രക്കാര്‍ക്ക് എല്ലാ പരിപാടികളും ലഭ്യമാകുന്നതിനായി വിവിധ പാക്കേജുകളും ഫ്ളൈദുബായില്‍ ലഭ്യമാണ്. ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സൗജന്യമായി ലൈവ് ടിവിയുടെ സേവനം ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്.
വൈഫൈക്കും ലൈവ് ടിവിക്കുമായി രണ്ട് ഡോളര്‍ മുതല്‍ 15 ഡോളര്‍ വരെയുള്ള ഔഫര് പാക്കേജുകളാണ് ഫെളൈദുബായ് യാത്രക്കാര്‍ക്കായി വാഗ്ദാനം ചെയ്യുന്നത്. എല്ലാ വിമാനങ്ങളിലേക്കുമുള്ള അരമണിക്കൂര്സ നേരത്തേക്കുള്ള വൈഫൈ പാക്കിന് നാല് ഡോളറും ലൈവ് ടിവിക്ക് എട്ട് ഡോളറും വാട്ട്സ്ആപ്പ്, ഐമേസേജ്, വൈബര്‍ എന്നിവയുള്‍പ്പെടെയുള്ള മെസേജിംഗ് സേവനങ്ങള്‍ക്ക് രണ്ട് ഡോളറിന്റെ പാക്ക്, 15 ഡോളറിന്റെ ലൈവ് ടിവിയും വൈഫൈയും ഉള്‍പ്പെടെയുള്ള പ്രീമിയം പാക്ക് എന്നിങ്ങനെയാണ് ഫ്ളൈദുബായ് വാഗ്ദാനം ചെയ്യുന്ന ഓഫറുകള്‍.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications