ഫ്ളൈ ദുബായിയുടെ ആദ്യത്തെ വാണിജ്യ വിമാനം ടെല്‍ അവീവിവേക്ക് പറന്നിറങ്ങി, സ്വീകരിച്ച് നെതന്യാഹു
ദുബായ്: യുഎഇയിലെ ബഡ്ജറ്റ് എയര്‍ലൈനായ ഫ്ളൈ ദുബായ് തങ്ങളുടെ ആദ്യത്തെ ഷെഡ്യൂള്‍ഡ് കൊമേഴ്ഷ്യല്‍ സര്‍വീസ് ഇസ്രയേലിലെ ടെല്‍ അവീവ് നഗരത്തിലേക്ക് ആരംഭിച്ചു. രണ്ട് നഗരങ്ങള്‍ക്കിടയിലെ ആദ്യത്തെ ഷെഡ്യൂള്‍ഡ് സര്‍വീസാണിത്. യുഎഇയും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കിയതിനെ തുടര്‍ന്നാണിത്. നാലുമണിക്കൂറോളം നീണ്ട യാത്രയ്ക്ക് ശേഷമാണ് വിമാനം യുഎഇയില്‍ നിന്ന് ടെല്‍അവീവിലേക്ക് എത്തിച്ചേർന്നത്.

ഉദ്ഘാടന വിമാനത്തിനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വരവേറ്റെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. ബെന്‍-ഗുരിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ആദ്യത്തെ ഫ്ളൈദുബായുടെ ആദ്യ വാണിജ്യ വിമാനം ലാന്‍ഡ് ചെയ്തത്.
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ യുഎസ് മധ്യസ്ഥതയില്‍ യുഎഇയും ഇസ്രയേലും തമ്മില്‍ സുപ്രധാന കരാര്‍ ഒപ്പിട്ടിരുന്നു. ഇങ്ങനെ ഒരു കരാര്‍ ഒപ്പിടുന്ന ആദ്യത്തെ ഗള്‍ഫ് രാജ്യമാണ് യുഎഇ. സഹകരണം ശക്തമാക്കാനാണ് ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ അന്ന് തീരുമാനിച്ചത്. അതേസമയം, ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളുടെ ആരംഭം സാമ്പത്തിക വികസനത്തിന് സംഭാവന നല്‍കുകയും നിക്ഷേപത്തിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഫ്ലൈദുബായ് സിഇഒ ഗെയ്ത്ത് അല്‍-ഗെയ്ത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.
യുഎഇയും ബഹ്റൈനും ഇസ്രായേലുമായി സഹകരണ ഉടമ്പടി ഒപ്പുവയ്ക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ ശ്രമഫലമായിട്ടാണ് കരാര്‍ സാധ്യമായത്. അതേസമയം, യുഎഇ-ഇസ്രായേല്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന് പിന്നാലെ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലുമായി അടുക്കുമെന്ന് ഇസ്രായേല്‍ കരുതിയിരുന്നു. 2018ല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒമാന്‍ സന്ദര്‍ശിച്ചിരുന്നു. പശ്ചിമേഷ്യയിലെ സമാധാന ചര്‍ച്ചയുടെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. മേഖലയിലെ എല്ലാ രാജ്യങ്ങളുമായും സൗഹൃദം നിലനിര്‍ത്തുകയാണ് ഒമാന്റെ പതിവ്.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ












Click it and Unblock the Notifications