കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്‌ളൈ ദുബായിയുടെ ആദ്യത്തെ വാണിജ്യ വിമാനം ടെല്‍ അവീവിവേക്ക് പറന്നിറങ്ങി, സ്വീകരിച്ച് നെതന്യാഹു

Google Oneindia Malayalam News

ദുബായ്: യുഎഇയിലെ ബഡ്ജറ്റ് എയര്‍ലൈനായ ഫ്‌ളൈ ദുബായ് തങ്ങളുടെ ആദ്യത്തെ ഷെഡ്യൂള്‍ഡ് കൊമേഴ്ഷ്യല്‍ സര്‍വീസ് ഇസ്രയേലിലെ ടെല്‍ അവീവ് നഗരത്തിലേക്ക് ആരംഭിച്ചു. രണ്ട് നഗരങ്ങള്‍ക്കിടയിലെ ആദ്യത്തെ ഷെഡ്യൂള്‍ഡ് സര്‍വീസാണിത്. യുഎഇയും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കിയതിനെ തുടര്‍ന്നാണിത്. നാലുമണിക്കൂറോളം നീണ്ട യാത്രയ്ക്ക് ശേഷമാണ് വിമാനം യുഎഇയില്‍ നിന്ന് ടെല്‍അവീവിലേക്ക് എത്തിച്ചേർന്നത്.

ബംഗാളില്‍ മമതയ്ക്ക് കാലിടറുന്നു; പാര്‍ട്ടിയുടെ നെടുംതൂണ്‍ ബിജെപിയിലേക്ക്, തൃണമൂലിന് ഇത് ഇരട്ട ആഘാതംബംഗാളില്‍ മമതയ്ക്ക് കാലിടറുന്നു; പാര്‍ട്ടിയുടെ നെടുംതൂണ്‍ ബിജെപിയിലേക്ക്, തൃണമൂലിന് ഇത് ഇരട്ട ആഘാതം

dubai

ഉദ്ഘാടന വിമാനത്തിനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വരവേറ്റെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. ബെന്‍-ഗുരിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ആദ്യത്തെ ഫ്‌ളൈദുബായുടെ ആദ്യ വാണിജ്യ വിമാനം ലാന്‍ഡ് ചെയ്തത്.

കുവൈറ്റില്‍ പ്രവാസികള്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യം,എത്തിക്കുക 3 കമ്പനിയുടെ വാക്സിനുകൾകുവൈറ്റില്‍ പ്രവാസികള്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യം,എത്തിക്കുക 3 കമ്പനിയുടെ വാക്സിനുകൾ

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ യുഎസ് മധ്യസ്ഥതയില്‍ യുഎഇയും ഇസ്രയേലും തമ്മില്‍ സുപ്രധാന കരാര്‍ ഒപ്പിട്ടിരുന്നു. ഇങ്ങനെ ഒരു കരാര്‍ ഒപ്പിടുന്ന ആദ്യത്തെ ഗള്‍ഫ് രാജ്യമാണ് യുഎഇ. സഹകരണം ശക്തമാക്കാനാണ് ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ അന്ന് തീരുമാനിച്ചത്. അതേസമയം, ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളുടെ ആരംഭം സാമ്പത്തിക വികസനത്തിന് സംഭാവന നല്‍കുകയും നിക്ഷേപത്തിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഫ്‌ലൈദുബായ് സിഇഒ ഗെയ്ത്ത് അല്‍-ഗെയ്ത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.

നിർണ്ണായക നീക്കത്തിന് ഖത്തർ; രാഷ്ട്രീയ സാമ്പത്തിക നിക്ഷേപ മേഖലകളിൽ തുർക്കിയുമായി സഹകരണം, കൂടിക്കാഴ്ച വഴിത്തിരിവ് നിർണ്ണായക നീക്കത്തിന് ഖത്തർ; രാഷ്ട്രീയ സാമ്പത്തിക നിക്ഷേപ മേഖലകളിൽ തുർക്കിയുമായി സഹകരണം, കൂടിക്കാഴ്ച വഴിത്തിരിവ്

യുഎഇയും ബഹ്റൈനും ഇസ്രായേലുമായി സഹകരണ ഉടമ്പടി ഒപ്പുവയ്ക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ ശ്രമഫലമായിട്ടാണ് കരാര്‍ സാധ്യമായത്. അതേസമയം, യുഎഇ-ഇസ്രായേല്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന് പിന്നാലെ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലുമായി അടുക്കുമെന്ന് ഇസ്രായേല്‍ കരുതിയിരുന്നു. 2018ല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒമാന്‍ സന്ദര്‍ശിച്ചിരുന്നു. പശ്ചിമേഷ്യയിലെ സമാധാന ചര്‍ച്ചയുടെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. മേഖലയിലെ എല്ലാ രാജ്യങ്ങളുമായും സൗഹൃദം നിലനിര്‍ത്തുകയാണ് ഒമാന്റെ പതിവ്.

പശ്ചിമേഷ്യ വീണ്ടും കലുഷിതമാകുന്നു; ഇറാന്‍ ആണവ ശാസ്ത്രഞ്ജനെ വെടിവച്ച് കൊലപ്പെടുത്തി, പിന്നില്‍ ഭീകരർപശ്ചിമേഷ്യ വീണ്ടും കലുഷിതമാകുന്നു; ഇറാന്‍ ആണവ ശാസ്ത്രഞ്ജനെ വെടിവച്ച് കൊലപ്പെടുത്തി, പിന്നില്‍ ഭീകരർ

തിരഞ്ഞെടുപ്പ് വിജയത്തിൽ ബൈഡനെ അഭിനന്ദിച്ച് ഷീ ജിൻ പിങ്ങ്: യുഎസ്- ചൈന ബന്ധം മെച്ചപ്പെടുമെന്ന് പ്രതീക്ഷതിരഞ്ഞെടുപ്പ് വിജയത്തിൽ ബൈഡനെ അഭിനന്ദിച്ച് ഷീ ജിൻ പിങ്ങ്: യുഎസ്- ചൈന ബന്ധം മെച്ചപ്പെടുമെന്ന് പ്രതീക്ഷ

Recommended Video

cmsvideo
ലാലേട്ടന് ദുബായില്‍ പുതിയ വീട് വില എത്ര കോടി ?

അബുദാബിയില്‍ 144 നില കെട്ടിടം 10 സെക്കന്റ് കൊണ്ട്‌ പൊളിച്ച്‌ നീക്കി, വീഡിയോ വൈറൽഅബുദാബിയില്‍ 144 നില കെട്ടിടം 10 സെക്കന്റ് കൊണ്ട്‌ പൊളിച്ച്‌ നീക്കി, വീഡിയോ വൈറൽ

English summary
Fly Dubai's first commercial Flight lands in Tel Aviv, received by Benjamin Netanyahu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X