Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യയിലുണ്ടായ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി ദമ്പതികളും

കാക്കനാട്: റഷ്യയില്‍ ലാന്‍ഡിങ്ങിനിടെ ദുബായ് ഫ് ളൈ വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളി ദമ്പതിമാരും. പെരുമ്പാവൂര്‍ വെങ്ങോല സ്വദേശിയായ ചാമക്കാലായില്‍ മോഹനന്‍െ്‌റ മകന്‍ ശ്യാം മോഹന്‍ (27), ഭാര്യ അഞ്ജു (27) എന്നിവരാണ് ദുരന്തത്തിനിരയായത്.

റഷ്യയില്‍ ഒരു വര്‍ഷത്തോളമായി ആയുര്‍വേദ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു മഞ്ജു. അവിടേയ്ക്ക് ഭര്‍ത്താവ് ശ്യാം മോഹനെക്കൂടി കൊണ്ടു പോകാനുള്ള യാത്രയാണ് ദുരന്തത്തില്‍ കലാശിച്ചത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ശനിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 3.50നായിരുന്നു വിമാനം അപകടത്തില്‍പ്പെട്ടത്.

fighter-crashes

55 യാത്രക്കാരും ഏഴ് ക്രൂ മെമ്പര്‍മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും അപകടത്തില്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ അന്വേഷണ ഏജന്‍സിയുടെ വെബ്‌സൈറ്റ് സ്ഥിരീകരിച്ചു. 44 റഷ്യന്‍ വംശജര്‍, 8 യുക്രയ്ന്‍ വംശജര്‍ 1 ഉസ്‌ബെക്കിസ്ഥാനി എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

മോശം കാലാവസ്ഥയാണ് ദുരന്തത്തിനിടയാക്കിയതെന്ന് റിപ്പോര്‍ട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ചകാരണം ആദ്യ ശ്രമത്തില്‍ വിമാനത്തിന് റണ്‍വേയില്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് രണ്ടാംതവണ വിമാനം ഇറങ്ങിയ ഉടനെ റണ്‍വേയില്‍ നിന്നും തെന്നിമാറുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് റാസ്‌റ്റോവ്ഓണ്‍ഡോണ്‍ എന്ന വിമാനത്താവളം അടച്ചുപൂട്ടിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+