ഫ്ളൈ ദുബായ് യാത്രക്കാരുടെ കുടുംബത്തിന് 13 ലക്ഷം രൂപ വീതം നഷ്ടപരിഹാരം
ദുബായ്: റഷ്യന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ തകര്‍ന്നുവീണ് ദുരന്തത്തിനിരയായ യാത്രക്കാരുടെ കുടുംബത്തിന് ഫ് ളൈ ദുബായ് വിമാനക്കമ്പനി 20,000 ഡോളര്‍ (ഏകദേശം 13 ലക്ഷം രൂപ) നഷ്ടപരിഹാരം പ്രഖ്യാപിച്ചു. വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് വിമാനജീവനക്കാര്‍ ഉള്‍പ്പെടെ 62 പേരാണ് മരിച്ചത്. വിമാനത്തിലെ എല്ലാ യാത്രക്കാരുടെ കുടുംബത്തിനും നിശ്ചിത തുക നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി അറിയിച്ചു.
വിമാനത്തിലെ യാത്രക്കാരെ തിരിച്ചറിയുന്ന പ്രകാരം നഷ്ടപരിഹാരം കൈമാറും. ഫ് ളൈ ദുബായ് ഫ് ളൈറ്റ് 981 റഷ്യയിലെ റെസ്റ്റോവ് ഓണ്‍ ഡോണ്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ കഴിഞ്ഞദിവസമാണ് അപകടത്തില്‍പ്പെട്ടത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് രണ്ടാംതവണ ലാന്‍ഡിങ്ങിന് ശ്രമിക്കവെയായിരുന്നു അപകടം.

സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് കമ്പനി സിഇഒ ഗെയ്ത്ത് അല്‍ ഗെയ്ത്ത് വ്യക്തമാക്കി. 44 റഷ്യന്‍ യാത്രക്കാരും, 8 യുക്രൈന്‍ യാത്രികരും, ഒരു ഉസ്ബക്കിസ്ഥാന്‍ യാത്രികനും, രണ്ട് ഇന്ത്യക്കാരുമായിരുന്നു ഫ് ളൈറ്റിലുണ്ടായിരുന്നത്. ലാന്‍ഡിങ്ങിനിടെ നിയന്ത്രണം വിട്ട വിമാനത്തിലെ മുഴുവന്‍പേര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടു.
ബോയിങ് 737-800 വിഭാഗത്തില്‍പെടുന്ന വിമാനം 2011ല്‍ നിര്‍മിച്ചതാണ്. 5,965 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ളയാളാണ് വിമാനത്തിലെ പ്രധാന പൈലറ്റ്. സഹ പൈലറ്റിന് 5,769 മണിക്കൂര്‍ വിമാനം പറത്തി പരിചയമുണ്ട്. അപകടകാരണം ഇനിയും വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടങ്ങിക്കഴിഞ്ഞെന്നും കമ്പനി വക്താവ് അറിയിച്ചു.












Click it and Unblock the Notifications