കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്‌ളൈദുബായ് വിമാനങ്ങളുടെ ഇന്ത്യന്‍ സര്‍വീസ് മുടങ്ങില്ല, റണ്‍വേ നവീകരണത്തിലും 34 കേന്ദ്രങ്ങളിലേക്ക്

Google Oneindia Malayalam News

ദുബായ്: ദുബായ് വിമാനത്താവളത്തിന്റെ റണ്‍വേ നവീകരണം നടക്കാന്‍ പോവുകയാണ്. എന്നാല്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ മുടങ്ങില്ലെന്ന് പ്രഖ്യാപിച്ച് ദുബായ് വിമാന കമ്പനിയായ ഫ്‌ളൈദുബായ്. തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലേക്ക് മാത്രമാണ് സര്‍വീസ് നടത്തുക. 45 ദിവസത്തെ നവീകരണമാണ് റണ്‍വേയില്‍ നടക്കുന്നത്. ദുബായ് വേള്‍ഡ് സെന്‍ട്രലില്‍ നിന്നാണ് ഫ്‌ളൈദുബായ് സര്‍വീസ് നടത്തുക. നോര്‍ത്തേണ്‍ റണ്‍വേയിലാണ് നവീകരണ പണികള്‍ നടക്കുന്നത്. മെയ് 9നാണ് ആരംഭിക്കുക. ജൂണ്‍ 22 വരെ തുടരും.

രഹസ്യ വിവാഹം കഴിഞ്ഞു? ഇനി അമ്മയാവണം, പ്രിയങ്ക ചോപ്രയുടെ വഴിയേ നയന്‍താരയും വിഘ്‌നേശുംരഹസ്യ വിവാഹം കഴിഞ്ഞു? ഇനി അമ്മയാവണം, പ്രിയങ്ക ചോപ്രയുടെ വഴിയേ നയന്‍താരയും വിഘ്‌നേശും

1

34 കേന്ദ്രങ്ങളിലേക്കാണ് ഈ കാലയളവില്‍ സര്‍വീസ് ഉണ്ടായിരിക്കുക. ഇതില്‍ അഞ്ചിടങ്ങളിലേക്കുള്ള സര്‍വീസ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തന്നെയുണ്ടാവുമെന്നും ഫ്‌ളൈദുബായ് പറഞ്ഞു. ദുബായ് വേള്‍ഡ് സെന്‍ട്രലില്‍ നിന്ന് അഡിസ് അബാബ, അഹമ്മദാബാദ്, അലക്‌സാന്‍ഡ്രിയ, ബഹ്‌റൈന്‍, ചതോഗ്രാം, ചെന്നൈ, ദമ്മാം, ദില്ലി, ധാക്ക, ദോഹ, എന്‍ഡെബെ, ഫൈസലാബാദ്, ഹൈദരാബാദ്, ജിദ്ദ, കറാച്ചി കാഠ്മണ്ഡു, കൊച്ചി, കൊല്‍ക്കത്ത, കോഴിക്കോട്, കുവൈത്ത്, ലഖ്‌നൗ, മദീന, മസ്ഹദ്, മുള്‍ട്ടാന്‍, മുംബൈ, മസ്‌കത്ത്, നജാഫ്, ക്വെറ്റ, റിയാദ്, സലാല, സിയാല്‍കോട്ട്, യാന്‍ബു എന്നിവിടങ്ങളിലേക്കാണ് സര്‍വീസുണ്ടാവുക.

അതേസമയം ദുബായ് വിമാനത്താവളത്തില്‍ നിന്ന് അലക്‌സാന്‍ഡ്രിയ, എന്‍ടെബെ, കാഠ്മണ്ഡു, കാര്‍ത്തോം, മസ്ഹദ്, എന്നിവിടങ്ങിലേക്ക് ഇതേ കാലയളവില്‍ സര്‍വീസുണ്ട്. ദുബായിയുടെ ദീര്‍ഘകാല വീക്ഷണങ്ങളെ പിന്തുണയ്ക്കാന്‍ റണ്‍വേ നവീകരണം പോലെയുള്ള കാര്യങ്ങളെ പിന്തുണയ്ക്കുമെന്ന് ഫ്‌ളൈദുബായ് സിഇഒ ഗെയിത്ത് അല്‍ ഗെയിത്ത് പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച എവിയേഷന്‍ ഹബ്ബായി ദുബായ് തുടരാന്‍ കാരണവും ഇത്തരം നവീകരണം പ്രവര്‍ത്തികളാണ്. നോര്‍ത്തേണ്‍ റണ്‍വേയുടെ നവീകരണത്തിനായി ഞങ്ങളെല്ലാം കാത്തിരിക്കുകായണ്. അത് ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഗെയിത്ത് പറഞ്ഞു. നവീകരണ പ്രവര്‍ത്തികള്‍ക്ക് ശേഷം എല്ലായിടത്തേക്കും സര്‍വീസ് പുനരാരംഭിക്കുമെന്ന് ഫ്‌ളൈദുബായ് വ്യക്തമാക്കി.

സായ് ശങ്കര്‍ കേരളം വിട്ടു? ദിലീപില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയെന്ന് സംവിധായകന്റെ വെളിപ്പെടുത്തല്‍സായ് ശങ്കര്‍ കേരളം വിട്ടു? ദിലീപില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയെന്ന് സംവിധായകന്റെ വെളിപ്പെടുത്തല്‍

English summary
flydubai will operate flight to 34 destination including india during rufurbishment period
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X