റോക്കറ്റ് പോലെ കുതിക്കും ക്രിസ്തുമസ് ട്രീ..
കാലിഫോര്‍ണിയ: ക്രിസ്തുമസ് അപ്പൂപ്പന്റെ കൂടെ പറക്കാന്‍ ക്രിസ്തുമസ് ട്രീയും എത്തി. സാന്താക്ലോസ് മാത്രം പറന്ന് സുഖിക്കണ്ടല്ലോ, ക്രിസ്തുമസ് ട്രീയും പറക്കട്ടെ. റോക്കറ്റ് പോലെ കുതിച്ചുയരാന്‍ കഴിവുള്ള ക്രസ്തുമാസ് ട്രീയും വിപണിയില്‍ എത്തി. കാലിഫോര്‍ണയിലെ ഒരു മനോഹര ആകാശ കാഴ്ചയായിരുന്നു അത്.

റിമോട്ട് കണ്‍ട്രോളില്‍ കുതിച്ചു ഉയരുന്ന ക്രിസ്തുമസ് ട്രീ വികസിപ്പിച്ചെടുത്തിരിക്കുന്നത് ഫ്‌ളൈഗയ് പ്രമോഷന്‍സ് കമ്പനിയാണ്. പറക്കുന്ന സൂപ്പര്‍മാനെ വികസിപ്പിച്ച് പ്രശസ്തി നേടിയ കമ്പനിയാണ് ഫ്‌ളൈഗയ് പ്രമോഷന്‍സ് കമ്പനി. കണ്ണിന് കുളിര്‍മയേകുന്ന ഇങ്ങനെയൊരു ആകാശ കാഴ്ചയും ക്രിസ്തുമസിന് സ്വന്തം.












Click it and Unblock the Notifications