അവതാരകയോട് നന്നായി വസ്ത്രം ധരിക്കാൻ ഫുട്ബോൾ ആരാധകർ; ഇറാനിലെ ഫുട്ബോൾ ആരാധകർക്ക് പറയാനുള്ളത്...
മോസ്ക്കോ: 2018 ഫുട്ബോള്‍ ലോകകപ്പിന് മുന്നോടിയായി ഡിസംബര്‍ 1 ന് റഷ്യയിലാണ് പരിപാടികൾ നടക്കുന്നത്. മാധ്യമ പ്രവർത്ത മിരയ കോമാന്തയാണ് പരിപാടിയുടെ അവതാരക. ഇത് അറിഞ്ഞ ഇറാനിയൻ ഫുട്ബോൾ ആരാധകർ മിരയയ്ക്ക് ഒരു ഉപദേശം കൊടുത്തിരിക്കുകയാണ്. നന്നായി വസ്ത്രം ധരിക്കണമെന്നാണ് റഷ്യക്കാരിയ മാധ്യമപ്രവര്‍ത്തകയ്ക്ക് ഇറാനിയന്‍ ഫുട്ബോള്‍ ആരാധകരുടെ ഉപദേശം. കാരണം മറ്റൊന്നുമല്ല, മതനിയമങ്ങള്‍ ശക്തമാണ് ഇറാനിൽ. വസ്ത്ര ധാരണം വളരെ പ്രധാനപ്പെട്ടതുമാണ്. മിരയ കോമാന്ത അല‍്പ്പ വസ്ത്രം ധരിച്ചാണ് പരിപാടി അവതരിപ്പിക്കുന്നതെങ്കിൽ ഇറാനിയൻ ചാലനുകളിൽ ലൈവ് സംപ്രേഷണം അനുവദിക്കില്ല.
ഇങ്ങനെയാണെങ്കിൽ ഇറാനിലെ ഫുട്ബോൾ ആരാധകർക്ക് പരിപാടി കാണാൻ കഴിയില്ല. താന്‍ അവതാരകയാകാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ച ഉടനെ ഇറാനില്‍ നിന്നുള്ള ആരാധകരുടെ ഉപദേശവും തുടങ്ങിയതായി മരിയ പറഞ്ഞു. മാന്യമായി വസ്ത്രം ധരിക്കണം എന്നാണ് ഉപദേശം. നിങ്ങള്‍ നന്നായി വസ്ത്രം ധരിച്ചാല്‍ മാത്രമേ ടിവിയില്‍ ഞങ്ങള്‍ക്ക് പരിപാടി കാണാന്‍ കഴിയുകയുള്ളൂ എന്നാണ് ആരാധകരുടെ അപേക്ഷ.

എന്തായാലും മരിയയുടെ വേഷം ഇറാനിയന്‍ ആരാധകരെ നിരാശപ്പെടുത്തുമോ ഇല്ലയോ എന്നറിയാനാണ് ഇപ്പോള്‍ ലോകം കാത്തിരിക്കുന്നത്. ഫിഫ ലോകകപ്പിന്റെ 21-ാം പതിപ്പാണ് 2018 ജൂൺ 8 മുതൽ ജൂലൈ 8 വരെ റഷ്യയിലാണ് നടക്കുന്നത്. റഷ്യ ഉൾപ്പെടെ 32 രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ഇതാദ്യമായാണ് റഷ്യയിൽ ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. മാത്രമല്ല കിഴക്കേ യൂറോപ്പിലും ഇതാദ്യമായാണ് ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. ഒന്നിലധികം വൻകരകളിൽ നടക്കുന്ന ആദ്യ ഫുട്ബോൾ ലോകകപ്പും 2018ൽ റഷ്യയിൽ നടക്കുന്നതാണ്.












Click it and Unblock the Notifications