ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇരട്ടക്കുട്ടികള്‍; ആണ്‍കുട്ടി മരിച്ചു
ലണ്ടന്‍: ഇതിഹാസ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും തന്റെ ദീര്‍ഘകാല പങ്കാളി ജോര്‍ജിന റോഡ്രിഗസിനും തങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെട്ടതായി അറിയിച്ചു. ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയെങ്കിലും അതില്‍ ആണ്‍കുട്ടി മരിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ക്രിസ്റ്റിയാനോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പെണ്‍കുഞ്ഞ് പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നുണ്ടെന്നും താരം അറിയിച്ചു.
ഞങ്ങളുടെ ഇരട്ടക്കുട്ടികളില്‍ അണ്‍കുട്ടി മരണമടഞ്ഞതായി വിഷമത്തോടെ അറിയിക്കുന്നു. പെണ്‍കുഞ്ഞ് ഞങ്ങളോടൊപ്പമുണ്ടെന്നതാണ് ഈ വിഷമഘട്ടത്തിലെ ഏക ആശ്വാസം. ഞങ്ങളുടെ പെണ്‍കുട്ടിയുടെ ജനനമാണ് ഈ നിമിഷത്തില്‍ ഞങ്ങള്‍ക്ക് ജീവിക്കാനുള്ള ശക്തി നല്‍കുന്നത്. ഡോക്ടര്‍മാരോടും നഴ്സുമാരോടും അവരുടെ സേവനത്തിനും കരുതലിനും നന്ദി അറിയിക്കുന്നു.

ഈ നഷ്ടത്തില്‍ ഞങ്ങള്‍ എല്ലാവരും തകര്‍ന്നിരിക്കുകയാണ്. ഈ പ്രയാസമേറിയ സമയത്ത് സ്വീകാര്യതയാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. പ്രിയപ്പെട്ട മകനെ നീ ഞങ്ങളുടെ മാലാഖയായിരുന്നു. ഞങ്ങള്‍ എപ്പോഴും നിന്നോടൊപ്പമുണ്ട്- ക്രിസ്റ്റ്യാനോ ട്വീറ്റ് ചെയ്തു. ഇരട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കളാകാന്‍ പോകുന്നുവെന്ന് സ്ഥിരീകരിച്ച് റൊണാള്‍ഡോയും ജോര്‍ജീനയും സോഷ്യല്‍ മീഡിയയില്‍ നേരത്തെ രംഗത്തെത്തിയിരുന്നു. റൊണാള്‍ഡോ മറ്റ് നാല് കുട്ടികളുടെ പിതാവാണ്, ക്രിസ്റ്റ്യാനോ ജൂനിയര്‍, മാറ്റിയോ, പെണ്മക്കളായ ഇവാ, അലാന എന്നിവരാണ് മക്കള്‍.
ഈ സീസണിന് മുന്നോടിയായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങിയ റൊണാള്‍ഡോ പ്രീമിയര്‍ ലീഗില്‍ 15 ഗോളുകള്‍ നേടിയിട്ടുണ്ട്. വാരാന്ത്യത്തില്‍ നോര്‍വിച്ച് സിറ്റിയെ തോല്‍പ്പിക്കാന്‍ യുണൈറ്റഡിനെ സഹായിച്ചപ്പോള്‍ 37-കാരന് തന്റെ കരിയറിലെ 60-ാം ഹാട്രിക് നേടിയിരുന്നു. ചൊവ്വാഴ്ച രാത്രി നടക്കുന്ന ലീഗ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലിവര്‍പൂളിനെ നേരിടും.
അതേസമയം, കുഞ്ഞ് മരണപ്പെട്ടതിന് പിന്നാലെ അനുശോചനം രേഖപ്പെടുത്തി മാഞ്ചസ്റ്റര്‍ .യുണൈറ്റഡ് രംഗത്തെത്തി. ഞങ്ങളുടെ പ്രിയപ്പെട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും അദ്ദേഹത്തിന്റെ പങ്കാളിയുടെയും കുട്ടികളില്‍ ഒരാളുടെ മരണത്തില്‍ പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡും അഗാധമായി ഖേദിക്കുന്നെന്ന് സോഷ്യല്‍ മീഡിയയില്‍ ടീം കുറിച്ചു. പിന്നാലെ റയല്‍ മാഡ്രിഡും അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications