കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു നാൾ നമ്മൾ ആകാശത്ത് പന്തുതട്ടുമെന്ന് പെലെ, ഫുട്ബോളിന്റെ നഷ്ടമെന്ന് മെസി; സ്മരിച്ച് ഫുട്ബോൾ ലോകം

Google Oneindia Malayalam News

സാവോപോളോ: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ബ്രസീലിയന്‍ ഫുഡ്‌ബോള്‍ താരം പെലെ. സോഷ്യല്‍ മീഡിയയില്‍ വൈകാരിക കുറിപ്പ് പങ്കുവച്ചാണ് പെലെ മറഡോണയെ അനുസ്മരിച്ചത്. എനിക്ക് ഒരു പ്രിയപ്പെട്ട സുഹൃത്തിനെയും ലോകത്തിന് ഒരു ഇതിഹാസത്തെയും നഷ്ടപ്പെട്ടിരിക്കുന്നു. ഒരു ദിവസം ആകാശത്ത് നമ്മള്‍ ഒരുമിച്ച് പന്തുതട്ടുമെന്ന് പ്രതീക്ഷിക്കുന്നെന്നും പെലെ കുറിച്ചു.

maradona

എനിക്ക് പ്രിയപ്പെട്ട ഒരു സുഹൃത്തിനെയും ലോകത്തിന് ഒരു ഇതിഹാസത്തെയും നഷ്ടപ്പെട്ടിരിക്കുന്നു. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. പക്ഷേ, ഇപ്പോഴത്തേക്ക് അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം കരുത്ത് നല്‍കട്ടെ. ഒരു ദിവസം നമ്മളൊന്നിച്ച് ആകാശത്ത് പന്തുരുട്ടുമെന്ന് പ്രതീക്ഷിക്കുന്നു.- പെലെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ലോകത്ത് തന്നെ ഏറ്റവം കൂടുതല്‍ ആരാധകരുള്ള രണ്ട് ഫുട്ബോള്‍ ഇതിഹാസങ്ങളാണ് മറഡോണയും പെലെയും. ഈയടുത്താണ് പെലെ 80 പിറന്നാളും, മറഡോണ 60ാം പിറന്നാളും ആഘോഷിച്ചത്. 2000ല്‍ 20ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കളിക്കാരനായി പെലെയെയും മറഡോണയെയും സയുക്തമായി ഫിഫ തിരഞ്ഞെടുത്തിരുന്നു.

മറഡോണയുടെ വേര്‍പാടില്‍ വികാരധീനനായാണ് ലയണല്‍ മെസ്സി പ്രതികരിച്ചത്. എല്ലാ അര്‍ജന്റീനക്കാര്‍ക്കും ഫുട്ബോള്‍ ലോകത്തിനും ഏറ്റവും ദുഖകരമായ ദിനമാണിതെന്ന് മെസ്സി പ്രതികരിച്ചു. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. എന്നാല്‍ ഡീഗോ അനശ്വരനായതിനാല്‍ അദ്ദേഹം നമ്മളെ വിട്ടു പോകുന്നില്ല. അദ്ദേഹത്തിനൊപ്പം സൂക്ഷിച്ച ഒരോ മനോഹരമായ ദിനവും ഞാന്‍ സൂക്ഷിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്റെ അനുശോചനം രേഖപ്പെടുത്തുന്നു.

ഇന്നലെ രാത്രിയോടെയാണ് ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ച വാര്‍ത്ത പുറത്തുവന്നത്. ഹൃദയാഘാതമാണ് മരണ കാരണം. തലച്ചോറിലെ രക്ത സ്രാവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ലോക ഫുട്‌ബോളിലെ തന്നെ എക്കാലത്തെയും മികച്ച കളിക്കാരാനായി വിശേഷിപ്പിക്കപ്പെടുന്ന മറഡോണക്ക് 60 വയസ്സായിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നുള്ള ശസ്ത്രക്രിയായിരുന്നു പൂര്‍ത്തിയായത്. പിന്നീട്എട്ട് ദിവസത്തിന് ശേഷമാണ് മറഡോണ ആശുപത്രിയില്‍ നിന്ന് മടങ്ങിയത്. ആശുപത്രിയില്‍ നിന്നും മകളുടെ വീട്ടിലേക്കായിരുന്നു താമസം മാറിയത്. രോഗമുക്തി നേടിവരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിനിടിയിലാണ് ആകസ്മികമായി മരണത്തിന് കീഴടങ്ങിയത്.

ഡീഗോ മറഡോണ അന്തരിച്ചു; മറഞ്ഞത് ലോക ഫുട്ബോളിലെ ഇതിഹാസംഡീഗോ മറഡോണ അന്തരിച്ചു; മറഞ്ഞത് ലോക ഫുട്ബോളിലെ ഇതിഹാസം

സെപ്റ്റിക് ടാങ്കിലും പന്തിനായി പോരാടിയവന്‍, ഹീറോയില്‍ നിന്ന് പതനം, തിരിച്ചുകൊണ്ടുവന്നത് ദാല്‍മസെപ്റ്റിക് ടാങ്കിലും പന്തിനായി പോരാടിയവന്‍, ഹീറോയില്‍ നിന്ന് പതനം, തിരിച്ചുകൊണ്ടുവന്നത് ദാല്‍മ

Recommended Video

cmsvideo
Messi and Pele Reacts To Diego Maradona's Sudden Demise | Oneindia Malayalam

English summary
Football stars Pele and Lionel messi offer condolences on legend Diego Maradona's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X