യേശു മാമോദീസ സ്വീകരിച്ചിടത്ത് മറഡോണയ്ക്കും മാമോദീസ
അമാന്‍: യേശുക്രിസ്തു മാമോദീസ സ്വീകരിച്ച അതേ സ്ഥലത്തുനിന്നും ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയും മാമോദീസ സ്വീകരിച്ചു. ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോര്‍ദന്‍ രാജകുമാരന് അലി ബിന്‍ അല്‍ ഹുസൈന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാന്‍ ജോര്ദ്ദാനിലെത്തിയപ്പോഴായിരുന്നു ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്.
കാമുകി റോസിയോ ഒലീവിയയും മറഡോണയ്ക്കൊപ്പമുണ്ടായിരുന്നു. യേശു സ്നാപക യോഹന്നാനില്‍ നിന്നും മാമോദീസ സ്വീകരിച്ചെന്ന് കരുതപ്പെടുന്ന ജോര്‍ദാന്‍ നദിയില്‍ വെച്ചായിരുന്നു ചടങ്ങ്. ഇതേ സ്ഥലത്തുവെച്ചാണ് യേശു മാമോദീസ സ്വീകരിച്ചതെന്നാണ് ക്രിസ്തുമത വിശ്വാസികള്‍ കരുതുന്നത്.

ഫിഫ അധ്യക്ഷന്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന അലി ബിന്‍ അല്‍ ഹുസൈന് മറഡോണയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ്. ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ചടങ്ങിനുള്ള സൗകര്യം ഒരുക്കിയത്. നിലവിലെ ഫിഫ അധ്യക്ഷന്‍ സെപ് ബ്ലാറ്റര്‍ ഫിഫയെ അരാജകത്വത്തിലേക്ക് നയിച്ചുവെന്ന് കഴിഞ്ഞദിവസം മറഡോണ ആരോപിച്ചിരുന്നു.
അലി ബിന്‍ അല്‍ ഹുസൈനെ കൂടാതെ ലൂയി ഫിഗോ, സെപ് ബ്ലാറ്റര്‍, മൈക്കല്‍ വാന്‍ പ്രാഗ് എന്നിവരാണ് ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. തന്റെ സുഹൃത്തിനുവേണ്ടി മറഡോണ നേരിട്ട് വോട്ടഭ്യര്‍ത്ഥിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. സെപ് ബ്ലാറ്ററെ ഏതുവിധേനയും തോല്പിക്കുമെന്ന് മറഡോണ പ്രഖ്യാപിച്ചുകഴിഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications