കോണ്‍ഫഡറേറ്റ് പതാകകള്‍ കാപ്പിറ്റോള്‍ മന്ദിരത്തില്‍ പാറിപറന്നപ്പോള്‍, അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യം
വാഷിംഗ്ടണ്‍: ഒരു കാലത്തും മറക്കാനാവാത്ത ചരിത്ര സംഭവത്തിനാണ് അമേരിക്ക ഇന്ന് സാക്ഷ്യം വഹിച്ചത്. കാപ്പിറ്റോള്‍ മന്ദിരത്തില്‍ ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ ഇരട്ടുകയറി കലാപം സൃഷ്ടിച്ചത് എന്നും അമേരിക്കയുടെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമായി നിലനില്ക്കും. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ സുരക്ഷ വീഴ്ചയെന്നാണ് വിദഗ്ദര്‍ ഇതിനെ വിലയിരുത്തുന്നത്. ലോക പൊലീസെന്ന വിളിപ്പേരുള്ള അമേരിക്കന്‍ സുരക്ഷ സംവിധാനങ്ങള്‍ക്ക്, രാജ്യത്തെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ സെനറ്റ്- ജനപ്രതിനിധികള്‍ ഒരുമിച്ച് കൂടി നിര്‍ണായക സംഭവം നടക്കുമ്പോള്‍ സുരക്ഷ ഒരുക്കാന്‍ പോലും സാധിച്ചില്ല.

ഇന്ന് കാപ്പിറ്റോള്‍ മന്ദിരത്തില്‍ കലാപം നടക്കുമ്പോള്‍, കോണ്‍ഫെഡറേറ്റ് പതാക വഹിക്കുന്ന ഒരു പ്രതിഷേധക്കാരന്റെ ചിത്രം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. കാരണം മറ്റൊന്നുമല്ല, ഇതാദ്യമായാണ് കാപ്പിറ്റോളിന്റെ ഹാളുകള്‍ക്കുള്ളില്‍ കോണ്‍ഫെഡറേറ്റ് പതാക പ്രത്യക്ഷപ്പെട്ടത്. കാരണം, പതാക എന്തിനെ സൂചിപ്പിക്കുന്നു എന്നതിനാലാണ് ചിത്രം പ്രാധാന്യമര്‍ഹിക്കുന്നത് - വെളുത്തവര്‍ഗക്കാരുടെ ആധിപത്യവും സാമൂഹികമായും രാഷ്ട്രീയമായും കറുത്ത വംശജരെ പുറത്താക്കല്‍ എന്നിവയെ സൂചിപ്പിക്കുന്നതാണ് ഈ പതാകകള്‍.
കോണ്‍ഫഡറേറ്റ് പതാകകളുടെ ചരിത്രം പരിശോധിച്ചാല്‍, 1861 കാലഘട്ടത്തിലെ സിവില്‍ യുദ്ധത്തിന്റെ സമയത്താണ് കോണ്‍ഫഡറേറ്റ് പതാകകള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പക്ഷേ, ഇത് ഒരു രാഷ്ട്രീയ ചിഹ്നമായി ഉയര്‍ന്നുവന്നത് യുദ്ധത്തെ അനുസ്മരിപ്പിക്കുന്ന ഒരു പുതിയ വിവരണത്തിന്റെ പശ്ചാത്തലത്തിലാണ്. 1861 ല്‍ എബ്രഹാം ലിങ്കണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം യൂണിയനില്‍ നിന്ന് വേര്‍പെടുത്തിയ ഏഴ് തെക്കന്‍ കോണ്‍ഫെഡറേറ്റ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയെ (സിഎസ്എ) പ്രതിനിധീകരിക്കുന്നതാണ് ഈ പതാക. ഇവരോടൊപ്പം നാല് സ്റ്റേറ്റുകള്‍ കൂടി പിന്നീട് ചേര്‍ന്നിരുന്നു.
സംസ്ഥാനങ്ങളല്ലാത്ത യുഎസ് പ്രദേശങ്ങളില്‍ അടിമത്തം നിരോധിക്കുന്നതിനെ ലിങ്കണ് അനുകൂലിച്ചിരുന്നു. അടിമപ്പണിക്കാരെ വളരെയധികം ആശ്രയിക്കുന്ന സംസ്ഥാനങ്ങളാണ് തെക്കന്‍ മേഖലയിലുള്ളത്. അടിമത്തത്തെ പൂര്‍ണ്ണമായും നിര്‍ത്തലാക്കാനും അതുവഴി അവരുടെ ഭരണഘടനാ അവകാശങ്ങള്‍ക്കെതിരായ ആക്രമണത്തിനുമുള്ള മഹത്തായ പദ്ധതിയായി തെക്കന്‍ സംസ്ഥാനങ്ങള്‍ ഈ തീരുമാനത്തെ കണ്ടു.
ഇതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട നാലുവര്‍ഷത്തെ ആഭ്യന്ത യുദ്ധം 1861 മുതല്‍ 1865 വരെ നീണ്ടുനില്‍ക്കുകയും കോണ്‍ഫെഡറേറ്റ് സംസ്ഥാനങ്ങളുടെ പരാജയത്തോടെ അവസാനിക്കുകയും ചെയ്തു. ആഭ്യന്തരയുദ്ധം അമേരിക്കയിലെ ഏറ്റവും ചെലവേറിയതും മാരകവുമായ യുദ്ധമാണെന്ന് അറിയപ്പെടുന്നു, ഇത് ഏകദേശം 620,000 സൈനികരുടെ മരണത്തിലേക്ക് നയിച്ചു, കൂടാതെ ദശലക്ഷക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, കൂടാതെ തെക്കന്‍ മേഖലയിലെ വലിയ ഭാഗങ്ങള്‍ തകര്‍ന്നടിഞ്ഞു.
The Confederate battle flag has reached the United States Capitol building, something that did not happen during the Civil War. https://t.co/8knlrEzCzQ
— Joseph M. Adelman (@jmadelman) January 6, 2021
എന്നാല്‍ ഈ യുദ്ധത്തിന് ശേഷം കോണ്‍ഫഡറേറ്റ് പതാകകള്‍, തെക്കന്‍ സംസ്ഥാനങ്ങള്‍ക്ക് നഷ്ടപ്പെട്ടതിനെ പ്രതീകമായി കോണ്‍ഫഡറേറ്റ് പതാകകള്‍ സ്വീകരിച്ചു. 1960 കാലഘട്ടത്തില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ തീവ്രവലതുപക്ഷ ഗ്രൂപ്പുകള്‍ വ്യാപക അക്രമം അഴിച്ചു വിട്ടപ്പോള്‍ ഇതേ പതാക അക്രമോത്സുകതയുടെ പ്രതീകമായി ഉപയോഗിക്കപ്പെട്ടിരുന്നു. ഈ പതാക വീശിയാണ് വെള്ളക്കാരുടെ സായുധ സംഘം തെരുവില്‍ മാര്‍ച്ച് നടത്തിയത്. വംശവെറി അടക്കിപ്പിടിട്ടവരും പ്രകടിപ്പിക്കുന്നവരും അവരുടെ വാഹനങ്ങളിലും വീടുകളിലും മറ്റുമായി ഈ പതാക പ്രദര്‍ശിപ്പിച്ചുവരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications