• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഫഡറേറ്റ് പതാകകള്‍ കാപ്പിറ്റോള്‍ മന്ദിരത്തില്‍ പാറിപറന്നപ്പോള്‍, അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യം

വാഷിംഗ്ടണ്‍: ഒരു കാലത്തും മറക്കാനാവാത്ത ചരിത്ര സംഭവത്തിനാണ് അമേരിക്ക ഇന്ന് സാക്ഷ്യം വഹിച്ചത്. കാപ്പിറ്റോള്‍ മന്ദിരത്തില്‍ ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ ഇരട്ടുകയറി കലാപം സൃഷ്ടിച്ചത് എന്നും അമേരിക്കയുടെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമായി നിലനില്‍ക്കും. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ സുരക്ഷ വീഴ്ചയെന്നാണ് വിദഗ്ദര്‍ ഇതിനെ വിലയിരുത്തുന്നത്. ലോക പൊലീസെന്ന വിളിപ്പേരുള്ള അമേരിക്കന്‍ സുരക്ഷ സംവിധാനങ്ങള്‍ക്ക്, രാജ്യത്തെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ സെനറ്റ്- ജനപ്രതിനിധികള്‍ ഒരുമിച്ച് കൂടി നിര്‍ണായക സംഭവം നടക്കുമ്പോള്‍ സുരക്ഷ ഒരുക്കാന്‍ പോലും സാധിച്ചില്ല.

ഇന്ന് കാപ്പിറ്റോള്‍ മന്ദിരത്തില്‍ കലാപം നടക്കുമ്പോള്‍, കോണ്‍ഫെഡറേറ്റ് പതാക വഹിക്കുന്ന ഒരു പ്രതിഷേധക്കാരന്റെ ചിത്രം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. കാരണം മറ്റൊന്നുമല്ല, ഇതാദ്യമായാണ് കാപ്പിറ്റോളിന്റെ ഹാളുകള്‍ക്കുള്ളില്‍ കോണ്‍ഫെഡറേറ്റ് പതാക പ്രത്യക്ഷപ്പെട്ടത്. കാരണം, പതാക എന്തിനെ സൂചിപ്പിക്കുന്നു എന്നതിനാലാണ് ചിത്രം പ്രാധാന്യമര്‍ഹിക്കുന്നത് - വെളുത്തവര്‍ഗക്കാരുടെ ആധിപത്യവും സാമൂഹികമായും രാഷ്ട്രീയമായും കറുത്ത വംശജരെ പുറത്താക്കല്‍ എന്നിവയെ സൂചിപ്പിക്കുന്നതാണ് ഈ പതാകകള്‍.

കോണ്‍ഫഡറേറ്റ് പതാകകളുടെ ചരിത്രം പരിശോധിച്ചാല്‍, 1861 കാലഘട്ടത്തിലെ സിവില്‍ യുദ്ധത്തിന്റെ സമയത്താണ് കോണ്‍ഫഡറേറ്റ് പതാകകള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പക്ഷേ, ഇത് ഒരു രാഷ്ട്രീയ ചിഹ്നമായി ഉയര്‍ന്നുവന്നത് യുദ്ധത്തെ അനുസ്മരിപ്പിക്കുന്ന ഒരു പുതിയ വിവരണത്തിന്റെ പശ്ചാത്തലത്തിലാണ്. 1861 ല്‍ എബ്രഹാം ലിങ്കണ്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം യൂണിയനില്‍ നിന്ന് വേര്‍പെടുത്തിയ ഏഴ് തെക്കന്‍ കോണ്‍ഫെഡറേറ്റ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയെ (സിഎസ്എ) പ്രതിനിധീകരിക്കുന്നതാണ് ഈ പതാക. ഇവരോടൊപ്പം നാല് സ്റ്റേറ്റുകള്‍ കൂടി പിന്നീട് ചേര്‍ന്നിരുന്നു.

സംസ്ഥാനങ്ങളല്ലാത്ത യുഎസ് പ്രദേശങ്ങളില്‍ അടിമത്തം നിരോധിക്കുന്നതിനെ ലിങ്കണ്‍ അനുകൂലിച്ചിരുന്നു. അടിമപ്പണിക്കാരെ വളരെയധികം ആശ്രയിക്കുന്ന സംസ്ഥാനങ്ങളാണ് തെക്കന്‍ മേഖലയിലുള്ളത്. അടിമത്തത്തെ പൂര്‍ണ്ണമായും നിര്‍ത്തലാക്കാനും അതുവഴി അവരുടെ ഭരണഘടനാ അവകാശങ്ങള്‍ക്കെതിരായ ആക്രമണത്തിനുമുള്ള മഹത്തായ പദ്ധതിയായി തെക്കന്‍ സംസ്ഥാനങ്ങള്‍ ഈ തീരുമാനത്തെ കണ്ടു.

ഇതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട നാലുവര്‍ഷത്തെ ആഭ്യന്ത യുദ്ധം 1861 മുതല്‍ 1865 വരെ നീണ്ടുനില്‍ക്കുകയും കോണ്‍ഫെഡറേറ്റ് സംസ്ഥാനങ്ങളുടെ പരാജയത്തോടെ അവസാനിക്കുകയും ചെയ്തു. ആഭ്യന്തരയുദ്ധം അമേരിക്കയിലെ ഏറ്റവും ചെലവേറിയതും മാരകവുമായ യുദ്ധമാണെന്ന് അറിയപ്പെടുന്നു, ഇത് ഏകദേശം 620,000 സൈനികരുടെ മരണത്തിലേക്ക് നയിച്ചു, കൂടാതെ ദശലക്ഷക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, കൂടാതെ തെക്കന്‍ മേഖലയിലെ വലിയ ഭാഗങ്ങള്‍ തകര്‍ന്നടിഞ്ഞു.

എന്നാല്‍ ഈ യുദ്ധത്തിന് ശേഷം കോണ്‍ഫഡറേറ്റ് പതാകകള്‍, തെക്കന്‍ സംസ്ഥാനങ്ങള്‍ക്ക് നഷ്ടപ്പെട്ടതിനെ പ്രതീകമായി കോണ്‍ഫഡറേറ്റ് പതാകകള്‍ സ്വീകരിച്ചു. 1960 കാലഘട്ടത്തില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ തീവ്രവലതുപക്ഷ ഗ്രൂപ്പുകള്‍ വ്യാപക അക്രമം അഴിച്ചു വിട്ടപ്പോള്‍ ഇതേ പതാക അക്രമോത്സുകതയുടെ പ്രതീകമായി ഉപയോഗിക്കപ്പെട്ടിരുന്നു. ഈ പതാക വീശിയാണ് വെള്ളക്കാരുടെ സായുധ സംഘം തെരുവില്‍ മാര്‍ച്ച് നടത്തിയത്. വംശവെറി അടക്കിപ്പിടിട്ടവരും പ്രകടിപ്പിക്കുന്നവരും അവരുടെ വാഹനങ്ങളിലും വീടുകളിലും മറ്റുമായി ഈ പതാക പ്രദര്‍ശിപ്പിച്ചുവരുന്നു.

English summary
For the first time in American history, Confederate flag had appeared inside the halls of the Capitol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X