ചരിത്രത്തിലാദ്യമായി സൗദി ശൂറാ കൗണ്‍സിലില്‍ കരുത്തരായി വനിതകൾ; തിരഞ്ഞെടുക്കപ്പെട്ടത് 24 പേർ
റിയാദ്; ശൂറാ കൗൺസിലിൽ ചരിത്രത്തിലാദ്യമായി വിവിധ കമ്മിറ്റിലേക്ക് വനിതാ അംഗങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം.14 കമ്മിറ്റികളിലായി 24 വനിതകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതുവരെ പുരുഷൻമാർ കുത്തകയാക്കി വെച്ചിരിക്കുന്ന കൗൺസിലിലാണ് സ്ത്രീകൾ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഓരോ ശൂറാ കമ്മിറ്റിയിലും ചെയർമാനും ഡെപ്യൂട്ടി ചെയർമാനും കൂടാതെ ഒമ്പത് അംഗങ്ങളാണ് ഉണ്ടാകുക.ഒരുവർഷമാണ് കമ്മിറ്റിയുടെ കാലാവധി.ചെയർമാനെയും ഡെപ്യൂട്ടി ചെയർമാനെയും രഹസ്യ ബാലറ്റിലൂടെയാണ് തിരഞ്ഞെടുക്കുന്നത്.
കമ്മിറ്റികൾ തങ്ങൾക്ക് മുന്നിലെത്തുന്ന വിഷയങ്ങൾ പഠിക്കുകയും അവരുടെ റിപ്പോർട്ടുകളും ശുപാർശകളും കൗൺസിലിൽ സമർപ്പിക്കുകയും ചെയ്യും.ആരോഗ്യ സമിതി ചെയർപേഴ്സണായി ഡോ. സൈനബ് ബിന്ത് മുത്തന്ന അബു താലിബിനെയും ഡെപ്യൂട്ടി ചെയർമാനായി ഡോ. സാലിഹ് അൽ-ഷുഹയേബിനെയും തിരഞ്ഞെടുത്തു.
കമ്മിറ്റിയിലെ പകുതി പേരും വനിതകളാണ്.ആരോഗ്യ, ഭരണ മേഖലകളിൽ വനിതാ അംഗങ്ങൾ കൈവരിച്ച നേട്ടത്തിന്റെ അംഗീകാരമായാണ് പ്രാതിനിധ്യം വിലയിരുത്തപ്പെടുന്നത്.
കൾച്ചർ, മീഡിയ, ടൂറിസം, ആന്റിക്വിറ്റീസ് കമ്മിറ്റി എന്നിവയുടെ ഡെപ്യൂട്ടി ചെയർപേഴ്സണായി ഡോ. മഹാ അൽ സിനാനാണ് തിരഞ്ഞെടുക്കപ്പെട്ടത്. കമ്മിറ്റിയിൽ 3 വനിതകൾക്കാണ് പ്രാതിനിധ്യം ലഭിച്ചത്. വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ സമിതി,
മനുഷ്യാവകാശ സമിതിയുടെ ഡെപ്യൂട്ടി ചെയർപേഴ്സൺ,
മാനവ വിഭവശേഷി, ഭരണ സമിതി ചെയർപേഴ്സൺ,കുടുംബകാര്യ, യുവജന കമ്മിറ്റി,സെക്യൂരിറ്റി അഫയേഴ്സ്, ട്രാന്‍സ്പോര്‍ട്ട് ആന്റ് കമ്മ്യൂണിക്കേഷന്‍, ഹജ്ജ് ഉംറ സര്‍വീസസ്, ഫോറിന് അഫയേഴ്സ്, വാട്ടര്‍ ആന്റ് അഗ്രിക്കള്‍ച്ചര്‍ എന്നീ കമ്മിറ്റികളിലും വനിതകൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ തുറന്നുകാട്ടണം: ബ്രിക്സ് ഉച്ചകോടിയിൽ മോദി
കോൺഗ്രസിൽ വീണ്ടും ഭിന്നത കനക്കുന്നു, സോണിയയെ പ്രതിരോധിച്ച് ഗെഹ്ലോട്ട്, സിബലിനെ തളളി
അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്... 'ഞെരിച്ചുകളയും'! ട്രംപിന്റെ പ്ലാന്‍ നടന്നിരുന്നെങ്കില്‍