കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യമായി ന്യൂനപക്ഷ ആഘോഷങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ച് പാകിസ്താന്‍

Google Oneindia Malayalam News

ഇസ്ലമാബാദ്: ഹോളി, ദീപാവലി, ഈസ്റ്റര്‍ അവധികള്‍ പാകിസ്താന്‍ പ്രഖ്യാപിച്ചു. പാകിസ്താന്‍ രൂപം കൊണ്ടതിനു ശേഷം ആദ്യമായാണ് ഇത്തരം ആഘോഷങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ വിശേഷ ദിവസങ്ങളില്‍ അവധി കൊടുക്കണമെന്ന നിയമ വിദഗ്ദന്‍ ഡോ. രമേഷ് കുമാര്‍ വാങ്ക്വാനി അവതരിപ്പിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

അവധി ദിവസങ്ങള്‍ എണ്ണം അധികമാണെന്ന അഭിപ്രായം പര്‍വേയ്‌സ് റാഷിദ് ഉന്നയിച്ചിരുന്നെങ്കിലും പ്രമേയത്തെ എതിര്‍ക്കാന്‍ തയ്യാറായിരുന്നില്ല. എല്ലാവര്‍ക്കും മതസ്വാതന്ത്ര്യം പാകിസ്താനിലുണ്ടെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

Holi celebration

നേരത്തെ ന്യൂനപക്ഷങ്ങളുടെ മതപരമായ ചടങ്ങുകള്‍ക്ക് പാകിസ്താനില്‍ പ്രാദേശിക അവധി കൊടുത്തിരുന്നു. ഇത് ആദ്യമായാണ് രാജ്യത്താകമാനം അവധി പ്രഖ്യാപിച്ചതെന്ന് മന്ത്രി പിര്‍ അമിനുല്‍ ഹസ്‌നത്ത് ഷാ പറഞ്ഞു.

പാകിസ്താനില്‍ ഒരു വര്‍ഷം 16 പൊതു അവധികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ പൊതു അവധികളുള്ള രാജ്യം. വര്‍ഷത്തില്‍ 21 പൊതു അവധികളാണ് ഇന്ത്യയിലുള്ളതെന്നാണ് കണക്ക്. ഇന്ത്യയും കൊളംബിയയും ഫിലിപ്പൈന്‍സും കഴിഞ്ഞാല്‍ പാകിസ്താനിലാണ് ഏറ്റവും കൂടുതല്‍ പൊതു അവധികളുള്ളത്.

English summary
For the first time in the history of Pakistan, the country will get public holidays on Holi, Diwali and Easter after its parliament on Tuesday adopted a resolution to this effect.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X