കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രമോദിയും നോട്ട് നിരോധനവും; പിന്നെ ഇന്ത്യയിലെ ജനങ്ങളും

500,1000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് വിദേശ മാധ്യമങ്ങളിലെ വാര്‍ത്തകളും നിലപാടും പരിശോധിക്കുന്നു.

Google Oneindia Malayalam News

ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയും ഞെട്ടിച്ചുകൊണ്ട് പെട്ടെന്നൊരു സുപ്രഭാതത്തിലാണ് പ്രധാനമന്ത്രി 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചത്. രാജ്യത്തെ കള്ളപ്പണം തടയുന്നതിനാണ് ഇത്തരമൊരു തീരുമാനമെന്നും നരേന്ദ്രമോദി വ്യക്തമാക്കി. ഈ തീരുമാനം വലച്ചത് സാധാരണക്കാരെയാണ്. സ്വന്തമായി ബാങ്ക് അക്കൗണ്ടില്ലാത്ത ആള്‍ക്കാരടക്കം കൈയിലുള്ള പണം മാറ്റിയെടുക്കുന്നതിനായി നെട്ടോട്ടമോടുകയാണ്. വിവിധ ആവശ്യങ്ങള്‍ക്കായി കരുതി വെച്ചിരുന്ന പണം മാറ്റിയെടുക്കാനുള്ള വ്യഗ്രതയിലാണ് പലരും.

എതിര്‍ത്തും അനുകൂലിച്ചും നിരവധി പ്രതികരണങ്ങളാണ് രാജ്യത്തെങ്ങും. പണം മാറിയെടുക്കുന്നതിനായി ബാങ്കുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. മണിക്കൂറുകളോളം ക്യൂ നിന്നാണ് പലരും പണം മാറിയെടുക്കുന്നത്. കൈയിലുള്ള കാശിന്റെ മൂല്യം കേവലം കടലാസിന്റെതായി മാറിയ ഞെട്ടല്‍ പലര്‍ക്കും മാറിയിട്ടില്ല. അക്കൗണ്ടിലുള്ള പണം ആവശ്യത്തിനെടുത്ത് ഉപയോഗിക്കാന്‍ കഴിയാത്തതിന്റെ നിരാശ ഇന്ത്യയിലെ ജനങ്ങളില്‍ കാണാം. കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. ഇന്ത്യയില്‍ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ച തീരുമാനം വിദേശ മാധ്യമങ്ങള്‍ക്കും വാര്‍ത്തയാണ്. വിവിധ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളിലൂടെ നമുക്ക് സഞ്ചരിക്കാം

ദി ഗാഡിയന്‍

ദി ഗാഡിയന്‍

പണക്കാരെ ബാധിക്കാത്ത തീരുമാനമാണ്. സമ്പത്ത് വേണ്ട വിധത്തില്‍ നിക്ഷേപിക്കാനും സൂക്ഷിക്കാനും അവര്‍ക്ക് കഴിയും. സ്വന്തമായി ബാങ്ക് അക്കൗണ്ടില്ലാത്തവരാണ് യഥാര്‍ത്ഥത്തില്‍ ബുദ്ധിമുട്ടുന്നത്. പണമിടപാടുകള്‍ നേരിട്ട് നടത്തുന്നവരാണ് സാധാരണക്കാര്‍. കള്ളപ്പണം തടയേണ്ടത് രാജ്യ പുരോഗതിക്ക് അത്യാവശ്യമാണ്. പെട്ടെന്നൊരു ദിവസം കൊണ്ട് നടപ്പിലാക്കാവുന്ന തീരുമാനമായിരുന്നില്ല കറന്‍സി നിരോധനമെന്ന് ദി ഗാര്‍ഡിയന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ദി ന്യൂയോര്‍ക്ക് ടൈംസ്

ദി ന്യൂയോര്‍ക്ക് ടൈംസ്

പ്രധാനമായും നേരിട്ട് പണം കൈമാറുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. ബാങ്ക് അക്കൗണ്ടില്ലാത്ത ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടും. സാമ്പത്തിക വിനിമയങ്ങള്‍ കുറയും. സമ്പദ് ഘടനയെ അടിമുടി മാറ്റുന്നതാണ് പ്രധാനമന്ത്രിയുടെ തീരുമാനമെന്ന് ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാണിക്കുന്നു.

ബ്ലൂംബെര്‍ഗ്

ബ്ലൂംബെര്‍ഗ്

കള്ളപ്പണത്തിനെതിരെ സ്വീകരിച്ച തെറ്റായ നടപടിയെന്നാണ് ബ്ലൂംബെര്‍ഗ് ബിസിനസ് ചാനലിന്റെ കണ്ടെത്തല്‍. 500.1000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ച് ഒരാഴ്ച കഴിഞ്ഞു. ഇതിനിടയില്‍ എന്തു മാറ്റമാണ് ഉണ്ടായത്. 50 ദിവസം ക്ഷമയോടെ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും 4 മാസം കഴിഞ്ഞാലും സ്ഥിതി വിശേഷങ്ങള്‍ മാറില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ഹെറാള്‍ഡ്

ഹെറാള്‍ഡ്

ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥിതിയെ തകര്‍ക്കാന്‍ കഴിയുന്ന തീരുമാനമാണിതെന്ന് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബാങ്കുകള്‍ക്കു മുന്നില്‍ അനുഭവപ്പെടുന്ന തിരക്ക് കണ്ടാല്‍ അറിയും. ജനജീവിതത്തെ ബുദ്ധിമുട്ടിക്കുന്ന നടപടിയാണ് കറന്‍സി നിരോധനം.

English summary
Prime Minister Narendra Modi on November 8 announced the government's decision to withdraw old currency notes of Rs 500 and Rs 1000 and replace them with new currency notes of Rs 500 and Rs 2000 notes with an aim to weed out black money from the system. This is how the foreign media interpreted the demonetisation move of the government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X