കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോ ബൈഡന്‍ ഇന്ത്യയ്ക്ക് അപരിചിതനല്ല; യുഎന്‍ രക്ഷാസമിതി സ്ഥിരാംഗത്വത്തിന് പിന്തുണ ലഭിച്ചേക്കും

Google Oneindia Malayalam News

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ജയിച്ചത് ഇന്ത്യയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുമെന്ന് പ്രതീക്ഷ. യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാഗത്വം വേണമെന്ന ഇന്ത്യയുടെ ഏറെ കാലമായുള്ള ആവശ്യത്തിന് ബൈഡന്‍ പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ വൈസ് പ്രസിഡന്റായിരന്ന കാലത്ത് ഇന്ത്യയുമായി ബന്ധം ദൃഢമാക്കുന്നതിനെ അനുകൂലിച്ച വ്യക്തിയാണ് ബൈഡന്‍. അതുകൊണ്ടുതന്നെ അദ്ദേഹം പ്രസിഡന്റായി എത്തുമ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ ഇന്ത്യയ്ക്ക് മുമ്പില്‍ തുറക്കപ്പെടുമെന്നാണ് കരുതുന്നത്.

j

വൈസ് പ്രസിഡന്റായി എത്തുന്ന കമല ഹാരിസ് ഇന്ത്യന്‍ വംശജയാണ്. ചെന്നൈയിലാണ് അവരുടെ കുടുംബ വേരുകള്‍. അതുകൊണ്ടുതന്നെ പ്രഫഷണലുകള്‍ക്ക് നല്‍കുന്ന അമേരിക്കന്‍ വിസയായ എച്ച്1ബി വിസയില്‍ കൂടുതല്‍ ഇളവ് നല്‍കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബൈഡന്‍ ഇന്ത്യയ്ക്ക് അപരിചിതനല്ല എന്നാണ് വിദേശകാര്യന്ത്രി എസ് ജയശങ്കര്‍ പ്രതികരിച്ചത്. ബൈഡന്‍ ഭരണകൂടവുമായി മികച്ച ബന്ധമാണ് പ്രതീക്ഷിക്കുന്നതെന്നും ജയശങ്കര്‍ പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായും വൈസ് പ്രസിഡന്റ് കമല ഹാരിസുമായും സംസാരിച്ചു. ഇരുവരുടെയും വിജയത്തില്‍ പ്രധാനമന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകണമെന്ന് മോദി ആവര്‍ത്തിച്ചു. കമല ഹാരിസിന്റെ വിജയം ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന് അഭിമാനമാണെന്നും മോദി അറിയിച്ചു.

ബൈഡനുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ മോദി പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ പ്രത്യേകം ഉണര്‍ത്തി. കൊറോണ, കാലാവസ്ഥാ വ്യതിയാനം, ഇന്തോ-പസഫിക് മേഖലയിലെ സഹകരണം എന്നിവയാണ് ഇരുവരുടെയും സംഭാഷണത്തില്‍ പ്രധാന ചര്‍ച്ചയായത്. ബൈഡനുമായി സംസാരിച്ച കാര്യം മോദി ട്വീറ്റ് ചെയ്തു.

Recommended Video

cmsvideo
ബൈഡൻ ഇന്ത്യൻ മുസ്ലീങ്ങളുടെ ഉറ്റതോഴനോ ?അറിയേണ്ടതെല്ലാം

English summary
Narendra Modi called Joe Biden and Kamala Harris Reiterate Firm Commitment To Strategic Partnership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X