കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ വിദേശകപ്പല്‍ കാണാതായി; ഇറാന്‍ റാഞ്ചിയെന്ന് അമേരിക്ക, പശ്ചിമേഷ്യയില്‍ കൈവിട്ട കളികള്‍

Google Oneindia Malayalam News

തെഹ്‌റാന്‍: ഇറാന്‍ അതിര്‍ത്തിയില്‍ വച്ച് വിദേശ കപ്പല്‍ കാണാതായി. സംഭവത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചു. യുഎഇയില്‍ നിന്ന് പുറപ്പെട്ട പാനമ പതാകയുള്ള എണ്ണക്കപ്പലാണ് അപ്രത്യക്ഷമായത്. ഇറാന്‍ വിപ്ലവ ഗാര്‍ഡിന്റെ കേന്ദ്രത്തിന് അടുത്തുവച്ചാണ് കപ്പല്‍ കാണാതായിരിക്കുന്നത്. റാസല്‍ഖൈമയ്ക്ക് അടുത്ത് വച്ച് കപ്പലിന്റെ സിഗ്നല്‍ ലഭിച്ചിരുന്നു.

പിന്നീടാണ് ഇറാന്‍ ജലാതിര്‍ത്തി മേഖലയിലേക്ക് കടന്നത്. തൊട്ടുപിന്നാലെ സിഗ്നല്‍ നഷ്ടപ്പെട്ടു. ഞായറാഴ്ച വൈകീട്ടാണ് സിഗ്നല്‍ നഷ്ടമായത്. ചെറിയ ഇനത്തില്‍പ്പെട്ട കപ്പലാണ് അപ്രത്യക്ഷമായത്. മേഖലയില്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യമാണ് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. അതേസമയം, ഇറാന്‍ മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത് മറ്റുചില കാര്യങ്ങളാണ്. വിശദവിവരങ്ങള്‍ ഇങ്ങനെ...

പിന്നില്‍ ഇറാന്‍ സൈന്യമെന്ന് അമേരിക്ക

പിന്നില്‍ ഇറാന്‍ സൈന്യമെന്ന് അമേരിക്ക

ഇറാന്‍ സൈന്യം കപ്പല്‍ റാഞ്ചിയിട്ടുണ്ടാകാമെന്നാണ് അമേരിക്കയുടെ വാദം. എന്നാല്‍ ഇറാന്‍ മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച് ചില വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. സാങ്കേതിക തകരാര്‍ കാരണം കപ്പലിന്റെ യാത്ര മുടങ്ങി. അവര്‍ സഹായം തേടിയിരുന്നുവെന്നും ഇറാനിലെ സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കപ്പല്‍ ഇറാനിലുണ്ട്, റാഞ്ചിയതല്ല

കപ്പല്‍ ഇറാനിലുണ്ട്, റാഞ്ചിയതല്ല

പാനമ പതാകയേന്തിയുള്ള എംടി റിയാ എന്ന കപ്പലാണ് അപ്രത്യക്ഷമായത്. ഇറാന്‍ ജലാതിര്‍ത്തിയിലേക്ക് കടന്നതോടെ സിഗ്നല്‍ ലഭിച്ചില്ല. പേര്‍ഷ്യന്‍ ഗള്‍ഫില്‍ വച്ച് വിദേശ കപ്പല്‍ സഹായം തേടിയിരുന്നു. ഇറാന്‍ സൈന്യം സഹായത്തിന് എത്തി. പിന്നീട് ഇറാന്‍ ജലാതിര്‍ത്തിയിലേക്ക് അടുപ്പിക്കുകയായിരുന്നുവെന്നും ഇറാന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ സമ്മര്‍ദ്ദ തന്ത്രമോ?

ഇറാന്റെ സമ്മര്‍ദ്ദ തന്ത്രമോ?

ഇറാനെതിരെ അമേരിക്കയുടെ ഉപരോധം നിലനില്‍ക്കുന്നുണ്ട്. ഉപരോധം പിന്‍വലിപ്പിക്കാനുള്ള ഇറാന്‍ സമ്മര്‍ദ്ദ തന്ത്രമാണ് കപ്പല്‍ അപ്രത്യക്ഷമായതിന് പിന്നിലെന്ന് അമേരിക്കന്‍ രഹസ്യാന്വേഷ വിഭാഗം കരുതുന്നു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വിദേശ കപ്പലുകളുടെ യാത്ര തടയുമെന്ന് നേരത്തെ ഇറാന്‍ ഭീഷണി മുഴക്കിയിരുന്നു.

ദുബായില്‍ നിന്ന് പുറപ്പെട്ടു

ദുബായില്‍ നിന്ന് പുറപ്പെട്ടു

ഈ മാസം അഞ്ചിന് ദുബായില്‍ നിന്നാണ് കപ്പല്‍ പുറപ്പെട്ടത്. റാസല്‍ഖൈമയുടെ അടുത്ത് വച്ച് സിഗ്നല്‍ ലഭിച്ചിരുന്നു. പിന്നീട് ഇറാന്‍ ജലമേഖലയിലേക്ക് കപ്പല്‍ കടന്നു. ശേഷമാണ് സിഗ്നല്‍ നഷ്ടമായത്. ഞായറാഴ്ച വൈകീട്ട് 4.30വരെയാണ് അവസാനം സിഗ്നല്‍ ലഭിച്ചത്.

ഇറാന്‍ സൈനിക ക്യാംപിന് അടുത്തുവച്ച്...

ഇറാന്‍ സൈനിക ക്യാംപിന് അടുത്തുവച്ച്...

ഇറാന്‍ അതിര്‍ത്തിയിലെ ഖിഷം ദ്വീപ് മേഖലയില്‍ വച്ചാണ് അവസാന സിഗ്നല്‍ ലഭിച്ചത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ ദ്വീപില്‍ ഇറാന്‍ സൈന്യത്തിന് പ്രത്യേക ക്യാംപുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി യുഎഇയിലും ഗള്‍ഫിലെ പല ഭാഗങ്ങളിലും സഞ്ചരിക്കുന്ന കപ്പലാണ് കാണാതായതെന്ന് ഒരു ഡാറ്റ കമ്പനിയുടെ പ്രതിന്ധി രഞ്ജിത് രാജ പറയുന്നു.

 തിരയുന്നുവെന്ന് യുഎഇ

തിരയുന്നുവെന്ന് യുഎഇ

ദുബയ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രൈം ടാങ്കേഴ്‌സ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍. കഴിഞ്ഞ ഒരു വര്‍ഷമായി ഷാര്‍ജയിലും ഫുജൈറയിലും സര്‍വീസ് നടത്തുന്ന കപ്പലാണിത്. കപ്പല്‍ യുഎഇ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ളതല്ലെന്നും എങ്കിലും കണ്ടെത്താന്‍ അന്താരാഷ്ട്ര സഹായത്തോടെ ശ്രമിക്കുമെന്നും യുഎഇ അറിയിച്ചു.

കര്‍ണാടകത്തില്‍ ഒരു എംഎല്‍എക്ക് 20 കോടി; ഒരു വിമാന യാത്രയ്ക്ക് നാല് ലക്ഷം, മറിയുന്നത് കോടികള്‍!!കര്‍ണാടകത്തില്‍ ഒരു എംഎല്‍എക്ക് 20 കോടി; ഒരു വിമാന യാത്രയ്ക്ക് നാല് ലക്ഷം, മറിയുന്നത് കോടികള്‍!!

English summary
Foreign oil tanker last seen off Iran;Concern grows
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X