സൗദിയില്‍ വിദേശികള്‍ക്ക് വീട്ടുവേലക്കാരുടെ റിക്രൂട്ടിംഗ് ഏജന്‍സി തുടങ്ങാന്‍ അനുമതി
ജിദ്ദ: സൗദി അറേബ്യയില്‍ വീട്ടുവേലക്കാരെ എത്തിച്ചുനല്‍കുന്നതിന് റിക്രൂട്ട് ഏജന്‍സി ആരംഭിക്കാന്‍ വിദേശികള്‍ക്ക് അനുവാദം നല്‍കിക്കൊണ്ട് ഭരണകൂടം ഉത്തരവിറക്കി. തൊഴില്‍ മന്ത്രാലയവും സൗദി ജനറല്‍ ഇന്‍വസ്റ്റ്മെന്റ് അതോറിറ്റിയും ചേര്‍ന്നാണ് പുതിയ നയം മാറ്റത്തിന് അംഗീകാരം നല്‍കിയത്. ഈ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുമെന്ന് സൗദി അധികൃതര്‍ അറിയിച്ചു.
റിക്രൂട്ടിംഗ് മേഖലയിലെ വിദേശ പരിചയം ഉപയോഗപ്പെടുത്താനും ആരോഗ്യകരമായ വിപണി മല്‍സരം പ്രോല്‍സാഹിപ്പിക്കാനുമാണ് ഇതെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ റിക്രൂട്ടിംഗ് ഏജന്‍സികള്‍ ഒരു വീട്ടുവേലക്കാരിയെ റിക്രൂട്ട് ചെയ്യുന്നതിന് 20,000 സൗദി റിയാലാണ് ഈടാക്കുന്നത്. മന്ത്രാലയത്തിനാവട്ടെ 10,000 റിയാല്‍ നല്‍കുകയും വേണം. ഇതിനാല്‍ ഇടത്തരം കുടുംബങ്ങള്‍ക്ക് വീട്ടുവേലക്കാരെ ജോലിക്കെടുക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. അമിത ഫീസ് ഇടാക്കുന്നത് നിയന്ത്രിക്കുകയെന്ന ലക്ഷ്യമാണ് വിദേശ ഏജന്‍സികളെ അനുവദിച്ചതിലൂടെ അധികൃതര്‍ ലക്ഷ്യമാക്കുന്നത്.

റിക്രൂട്ടിംഗ് മേഖലയില്‍ മൂന്ന് വര്‍ഷത്തെ പരിചയസമ്പത്തും സ്വന്തമായി വെബ്സൈറ്റുമുള്ള സ്ഥാപനങ്ങള്‍ക്കാണ് നിക്ഷേപത്തിന് അനുമതി ലഭിക്കുകയെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. ഏജന്‍സി ലൈസന്‍സ് നല്‍കുന്നതിനുള്ള നിബന്ധനകളും ലളിതമാക്കിയതായി മന്ത്രാലയം അറിയിച്ചു. നേരത്തേ 53 മണിക്കൂറായിരുന്നു ലൈസന്‍സ് ലഭിക്കാനുള്ള ചുരുങ്ങിയ സമയം. എന്നാല്‍ അത് നാലു മണിക്കൂറാക്കി കുറച്ചു. നേരത്തേ എട്ട് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ട സ്ഥാനത്ത് പുതിയ നിയമപ്രകാരം രണ്ടെണ്ണം മാത്രമേ ആവശ്യമുള്ളൂ എന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ഗാര്‍ഹികത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമായി നിരവധി നടപടികള്‍ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. അവര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി സാലറി കാര്‍ഡ് സംവിധാനം കഴിഞ്ഞ ഡിസംബറില്‍ നടപ്പിലാക്കിയിരുന്നു. റിക്രൂട്ടിംഗ് ഏജന്‍സികള്‍ തുടങ്ങാന്‍ വിദേശികള്‍ അനുവാദം നല്‍കിക്കൊണ്ടുള്ള തീരുമാനത്തെ പ്രവാസികള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications