കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലില്ല... കൊവിഡും, കുവൈത്തില്‍ നിന്ന് പ്രവാസികള്‍ കൊഴിഞ്ഞുപോകുന്നു, പ്രതിസന്ധി!!

Google Oneindia Malayalam News

കുവൈത്ത് സിറ്റി: ഗള്‍ഫ് മേഖലയില്‍ പ്രവാസികളുടെ പ്രതിസന്ധി വര്‍ധിച്ച് വരുന്നതായി പഠനങ്ങള്‍. പ്രവാസികളുടെ കൊഴിഞ്ഞുപോക്ക് വര്‍ധിച്ച് വരികയാണ്. ഇതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് കുവൈത്താണ്. കുവൈത്തില്‍ നിന്ന് പ്രവാസികളുടെ കൊഴിഞ്ഞുപോക്ക് വര്‍ധിക്കുന്നതായി ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിസ്റ്റ് ഫൗണ്ടേഷന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവാസ ലോകത്ത് കാര്യങ്ങല്‍ കടുപ്പമാണെന്ന് ഈ പഠനങ്ങള്‍ തെളിയിക്കുന്നു. ഇനിയും പ്രതിസന്ധി വര്‍ധിക്കാനാണ് സാധ്യത.

1

കൊവിഡ് പ്രതിസന്ധിയും തൊഴില്‍ നഷ്ടപ്പെടുന്നതും വിദേശികളെ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ വിദേശികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവുമധികം ബാധിക്കുക കുവൈത്തിലായിരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി ഗള്‍ഫ് മേഖലയെ ഒന്നടങ്കം ബാധിച്ചു എന്ന് വ്യക്തമാണ്. ഇതാണ് പ്രവാസികളുടെയും സാമ്പത്തിക ഭദ്രത ഇല്ലാതാക്കുന്നത്.

അതേസമയം കൊവിഡ് സൃഷ്ടിച്ച ആഘാതം മാത്രമല്ല, സ്വദേശിവല്‍ക്കരണം ശക്തമാക്കിയതും പ്രവാസികളെ നാട്ടിലേക്ക് മടങ്ങാന്‍ പ്രേരിപ്പിച്ച ഘടകങ്ങളാണ്. സ്വദേശിവല്‍ക്കരണം കൂടി വന്നതോടെ വിദേശികള്‍ കൂട്ടത്തോടെ കുവൈത്തില്‍ നിന്നും മടങ്ങുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ കുവൈത്തി വിദേശി ജനസംഖ്യ 12 ശതമാനത്തോളം കുറയുമെന്നാണ് കണക്കാക്കുന്നത്. കുവൈത്ത് പ്രവാസികളുടെ ഇഷ്ട തൊഴില്‍ മേഖലയായി ഇനി കാണാനും പറ്റില്ല.

കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതം മറികടന്ന് സാധാരണ നിലയിലെത്താന്‍ ഗള്‍ഫ് മേഖലയ്ക്കും കുവൈത്തിനും കുറഞ്ഞത് രണ്ട് വര്‍ഷത്തോളമെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. കൂടാതെ കുവൈത്തില്‍ സ്വദേശിവത്കരണം നടപ്പാക്കി വിദേശികളെ പരമാവധി ഒഴിവാക്കി ജനസംഖ്യാ സന്തുലനം സാധ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ നീക്കം. ഇതെല്ലാം പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.

English summary
foreigners fastly dropping out from kuwait says reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X