'അയാളുടെ മുഷ്ഠിക്കുളളിലായിരുന്നു'! ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി മുൻ മോഡൽ!
ന്യൂയോര്‍ക്ക്: പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ഡൊണാള്‍ഡ് ട്രംപിനെ വെട്ടിലാക്കി പുതിയ ലൈംഗികാരോപണം. മുന്‍ മോഡല്‍ ആണ് അമേരിക്കന്‍ പ്രസിഡണ്ടിന് എതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്.
അമേരിക്കന്‍ പ്രസിഡണ്ടിന് എതിരെ ഇതിന് മുന്‍പും നിരവധി ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുളളതാണ്. പ്രസിഡണ്ട് തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുളള ഇത്തരം ആരോപണങ്ങള്‍ ട്രംപിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..

ലൈംഗികമായി ആക്രമിച്ചു
ഗാര്ഡിയന് ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് മുന്‍ മോഡലും നടിയുമായ ആമി ഡോറിസ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് തന്നെ ലൈംഗികമായി ആക്രമിച്ചു എന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്. സംഭവം നടന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1997ല്‍ ആയിരുന്നുവെന്ന് ആമി ഡോറിസ് പറയുന്നു. ന്യൂയോര്‍ക്കില്‍ വെച്ച് സെപ്റ്റംബര്‍ 5ന് ആയിരുന്നു അത്.

യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്റിനിടെ
ആമി ഡോറിസിന് അന്ന് 24 വയസ്സ് മാത്രമായിരുന്നു പ്രായം. ഫ്ളോറിഡ സ്വദേശിയായ ആമി ഡോറിസ് ന്യൂയോര്‍ക്കില്‍ യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്റ് കാണുന്നതിന് വേണ്ടിയായിരുന്നു എത്തിയത്. തന്റെ കാമുകനൊപ്പമായിരുന്നു ആമി. ഡൊണാള്‍ഡ് ട്രംപും അന്ന് ടൂര്‍ണമെന്റിന് എത്തിയിരുന്നു. ആമി ഡോറിസിന്റെ കാമുകന്റെ സുഹൃത്ത് കൂടിയായിരുന്നു ട്രംപ്.

ട്രംപ് കടന്നാക്രമിച്ചു
വിഐപി ബോക്സിലിരുന്നായിരുന്നു അന്ന് കളി കണ്ടിരുന്നത്. അതിനിടെ ബാത്റൂമിലേക്ക് പോയ തന്നെ വഴിയില്‍ വെച്ച് ട്രംപ് കടന്നാക്രമിക്കുകയായിരുന്നുവെന്ന് ആമി ഡോറിസ് ആരോപിക്കുന്നു. അയാളുടെ നാക്ക് തന്റെ അണ്ണാക്കിലേക്ക് എത്തുന്ന അത്രയും ബലമായി തന്നെ ചുംബിച്ചുവെന്നും താന്‍ അയാളെ തളളിമാറ്റാന്‍ ശ്രമിച്ചുവെന്നും ആമി പറയുന്നു.

ദേഹം മുഴുവന്‍ ഉപദ്രവം ഏല്‍പ്പിച്ചു
എന്നാല്‍ അയാള്‍ കൂടുതല്‍ കരുത്തോടെ തന്നെ കൈകള്‍ക്കുളളില്‍ മുറുക്കുകയും ദേഹം മുഴുവന്‍ ഉപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു എന്നും ആമി ഗാര്ഡിയന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. തനിക്ക് അയാളുടെ കൈകളില്‍ നിന്നും കുതറി മാറി രക്ഷപ്പെടാന്‍ സാധിച്ചില്ല. അയാളുടെ നാക്ക് താന്‍ പല്ല് കൊണ്ട് തളളി വെളിയിലിട്ടു. അയാളുടെ നാവ് മുറിഞ്ഞ് കാണുമെന്നും ആമി പറഞ്ഞു.

ആരോപണം സംശയാസ്പദമാണെന്ന്
അന്ന് ഡൊണാള്‍ഡ് ട്രംപിന് 51 വയസ്സായിരുന്നു പ്രായം. രണ്ടാം ഭാര്യയായ മാര്‍ല മാപ്പിള്‍സിനെ അന്ന് ട്രംപ് വിവാഹം ചെയ്തിട്ടുണ്ടായിരുന്നു. അതേസമയം ആമി ഉന്നയിച്ച ആരോപണം ട്രംപിന്റെ അഭിഭാഷകര്‍ തളളിക്കളഞ്ഞു. ആരോപണം സംശയാസ്പദമാണ് എന്നാണ് അവരുടെ വാദം. പൊതുസ്ഥലത്ത് നടന്ന സംഭവം ആകുമ്പോള്‍ അതിന് സാക്ഷികള്‍ ഉണ്ടാകില്ലേ എന്നും അഭിഭാഷകര്‍ ചോദിക്കുന്നു.

ഇത് പറയേണ്ട സമയമാണ്
മാത്രമല്ല, അന്ന് കാമുകന് ഉണ്ടായിരുന്ന ആമി ഡോറിസ് എന്തുകൊണ്ട് ആ സംഭവത്തിന് ശേഷവും ട്രംപിനെ സന്ദര്‍ശിക്കുകയും ജിയാനി വേര്സാസിലെ പരിപാടിയില്‍ ട്രംപിനൊപ്പം പങ്കെടുക്കുകയും ചെയ്തുവെന്നും അഭിഭാഷകര്‍ ചോദ്യം ഉയര്ത്തു. എന്തുകൊണ്ട് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നു എന്ന ചോദ്യത്തിന്, ഇത് പറയേണ്ട സമയമാണെന്ന് തോന്നി എന്നാണ് ആമി ഡോറിസിന്റെ ഉത്തരം.

കുടുംബത്തെ ബാധിക്കും എന്ന ആശങ്ക
അന്ന് ഈ സംഭവം താന്‍ അമ്മയോടും ഒരു സുഹൃത്തിനോടും അടക്കം പറഞ്ഞിരുന്നു. ഇപ്പോള്‍ രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് ആമി മോറിസ്. 2016ല്‍ ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ആയിരുന്നപ്പോള്‍ മുതല്‍ താന്‍ ഇക്കാര്യം തുറന്ന് പറയുന്നത് ആലോചിച്ചിരുന്നു. എന്നാല്‍ കുടുംബത്തെ ബാധിക്കും എന്ന ആശങ്ക മൂലം പിന്‍വാങ്ങുകയായിരുന്നു.
Recommended Video

ട്രംപിനൊപ്പമുളള ചിത്രങ്ങളും പുറത്ത്
എന്നാലിപ്പോള്‍ തന്റെ മക്കള്‍ക്ക് 13 വയസ്സായിരിക്കുന്നു. ആവശ്യമില്ലാതെ സ്വന്തം ശരീരത്തിലേക്കുളള ഒരു കടന്ന് കയറ്റവും അനുവദിക്കരുത് എന്ന് അവര്‍ അറിയേണ്ടതുണ്ട്. താന്‍ അവര്‍ക്ക് ഒരു മാതൃകയായിരിക്കും. തെറ്റായ കാര്യം ആരെങ്കിലും ചെയ്താല്‍ മിണ്ടാതിരിക്കേണ്ട ആവശ്യമില്ല എന്ന് തന്റെ മക്കള്‍ മനസ്സിലാക്കേണ്ടതുണ്ട് എന്നും ആമി പറഞ്ഞു. ട്രംപിനൊപ്പമുളള ചിത്രങ്ങളും ആമി ഡോറിസ് പുറത്ത് വിട്ടിട്ടുണ്ട്.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications