കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ ജീവിത ബജറ്റ് ഒപ്പിക്കാന്‍ പാടുപെട്ട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, സ്ഥാനാര്‍ത്ഥികളോട് പറയുന്നത് ഇക്കാര്യം!!

Google Oneindia Malayalam News

ദുബായ്: തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് ഇതാ ഒരു ഉപദേശവുമായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ്. സ്ഥിര വരുമാനമുള്ള തൊഴിലില്ലാത്ത ആളുകള്‍ പഞ്ചായത്തിലേക്ക് മത്സരിക്കരുതെന്നാണ് ആ ഉപദേശം. ആനക്കയം പഞ്ചായത്തിലെ മുന്‍ വൈസ് പ്രസിഡന്റായിരുന്ന സിപി അബ്ദുറഹ്മാനാണ് ഇത്തരമൊരു ഉപദേശം സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. ഇപ്പോള്‍ ആ സ്ഥാനമെല്ലാം ഉപേക്ഷിച്ച് ദുബായിലാണ് അബ്ദുറഹ്മാന്‍ ജീവിക്കാനായി രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ് അദ്ദേഹം.

1

പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ മത്സരിക്കാന്‍ ഇറങ്ങുന്നവരോടാണ് അബ്ദുറഹ്മാന്‍ ഇത്തരത്തിലുള്ള ഉപദേശം നല്‍കുന്നത്. തിരഞ്ഞെടുപ്പില്‍ ജയിച്ചത് കൊണ്ട് ജീവിതം രക്ഷപ്പെട്ടവരെ പോലെ ജീവിതം തകര്‍ന്നവരുമുണ്ടെന്ന് ഉറപ്പിച്ച് പറയുകയാണ് അബ്ദുറഹ്മാന്‍. സ്വന്തം അനുഭവം കൊണ്ടാണ് ഇക്കാര്യം താന്‍ പറയുന്നതെന്ന് അദ്ദേഹം പറയുന്നു. നിലവില്‍ ദുബായിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരനാണ് അബ്ദുറഹ്മാന്‍.

തന്നെ ഓര്‍മയുണ്ടോ എന്ന് ചോദിച്ചാല്‍ ആനക്കയം പഞ്ചായത്തിലെ വോട്ടര്‍മാര്‍ക്കെങ്കിലും അതിന് സാധിക്കുമെന്ന് അബ്ദുറഹ്മാന്‍ പറയുന്നു. താന്‍ അവരുടെ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു എന്ന് അവര്‍ ഓര്‍ത്തുവെക്കുന്നുണ്ടാവും. പക്ഷേ അതുപോലെ ഓര്‍ത്തുവെക്കാന്‍ മാത്രമുള്ള അവിസ്മരണീയ കാലമല്ല ഇപ്പോഴുള്ളത്. ഭരണകസേര ഒഴിഞ്ഞ് ദുബായില്‍ കഠിനാനാധ്വാനത്തിലാണ് അബ്ദുറഹ്മാന്‍. ചുറ്റും രാഷ്ട്രീയത്തിന്റെ തിരക്കുകളില്ല. പകരം സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ തിരക്ക് മാത്രം.

ഇപ്പോള്‍ പഞ്ചായത്തിന്റെ അല്ല പകരം തന്റെ കുടുംബത്തിന്റെ തന്നെ ബജറ്റ് കമ്മി കുറഞ്ഞ് കിട്ടാനുള്ള നെട്ടോട്ടത്തിലാണ് അബ്ദുറഹ്മാന്‍. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി രണ്ട് തവണയാണ് അദ്ദേഹം പഞ്ചായത്ത് അംഗമായത്. 2010ലും 2015ലുമാണ് ജയിച്ച് കയറിയത്. ഭരണസമിതിയുടെ തുടക്കത്തില്‍ രണ്ടരവര്‍ഷം പഞ്ചായത്ത് പ്രസിഡന്റായിരുന്നു അബ്ദുറഹ്മാന്‍. പക്ഷേ രാഷ്ട്രീയം കൊണ്ട് തനിക്ക് വരുമാനമൊന്നുമുണ്ടായില്ലെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ട് ജീവിതം പച്ചപിടിപ്പിക്കാനായി വിമാനം കയറി ദുബായിലെത്തുകയായിരുന്നു. മരുഭൂമിയില്‍ പൊന്ന് വിളയിച്ചില്ലെങ്കിലും ജീവിതത്തിന്റെ പ്രതിസന്ധികള്‍ മാരുമെന്ന പ്രതീക്ഷയിലാണ് അബ്ദുറഹ്മാന്‍.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

English summary
former aanakayam panchayat president who currently working in dubaib advices candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X