Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൂഗിള്‍ അലോ ഉപയോഗിക്കുന്നുണ്ടോ? എന്നാല്‍ നിങ്ങള്‍ പെടും...

മോസ്‌കോ: ഗൂഗിള്‍ 'അലോ'ക്കെതിരെ മുന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍. വാട്‌സ്ആപ്പ് പോലെ ഉപയോഗിക്കാവുന്ന ഗൂഗിളിന്റെ ഫോണ്‍ നമ്പര്‍ അധിഷ്ഠിത ഇന്‍സ്റ്റന്റ് ചാറ്റ് ആപ്പ് ആണ് 'അലോ'. അലോ ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് ഭീഷണിയാണെന്നാണ് സ്‌നോഡന്റെ വാദം.

കൂടുതല്‍ വാര്‍ത്തകള്‍:

സ്വന്തമായി ഒരു അസിസ്റ്റന്റും... ഗൂഗിള്‍ അലോ രസകരമാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍!

വാട്‌സ്ആപ്പൊക്കെ ഔട്ടായി, ആന്‍ഡ്രോയ്ഡിന് ഇനി ഗൂഗിള്‍ അലോ

ഉപഭോക്താക്കള്‍ പരസ്പരം കൈമാറുന്ന എല്ലാ വിവരങ്ങളും ഗൂഗിള്‍ സംഭരിച്ചു വയ്ക്കുന്നുണ്ടെന്നും ഏതെങ്കിലും തരത്തിലുള്ള സാഹചര്യമുണ്ടായാല്‍ അത് ഉടന്‍ പൊലീസിനോ മറ്റ് ഏജന്‍സികള്‍ക്ക് ഗൂഗിള്‍ കൈമാറുമെന്നും സ്‌നോഡന്‍ പറഞ്ഞു. ഏതന്‍സിലെ നാഷണല്‍ ലൈബ്രറിയില്‍ നടന്ന ഏതന്‍സ് ഡെമോക്രാറ്റിക് ഫോറത്തില്‍ വെച്ചാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്

മെയ് 18നാണ് ഗൂഗിള്‍ അലോ പ്രഖ്യാപിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ് (എഐ)സാങ്കേതിക വിദ്യയുടെ കരുത്തിലാണ് അലോയുടെ പ്രവര്‍ത്തനം.

സംഭരിച്ച് വെക്കും

സംഭരിച്ച് വെക്കും

ആപ്പിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കാന്‍ യൂസര്‍മാരെ നിരീക്ഷിക്കുന്ന എഐ, എഴുതപ്പെടുന്നതും ഷെയര്‍ ചെയ്യുന്നതുമായ വിവരങ്ങള്‍ സംഭരിച്ചുവെക്കുന്നുണ്ടെന്ന് സ്‌നോഡന്‍ അടക്കമുള്ള ടെക്ക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പരസ്യ ആവശ്യങ്ങള്‍

പരസ്യ ആവശ്യങ്ങള്‍

ജിമെയിലിനെ പോലെ ഈ ഡേറ്റകള്‍ പരസ്യ ആവശ്യങ്ങള്‍ക്കായും ഗൂഗിള്‍ ഉപയോഗിക്കാന്‍ ഇടയുണ്ടെന്നും സ്‌നോഡന്‍ ചൂണ്ടിക്കാട്ടുന്നു.

വാട്‌സ്ആപ്പിനെ വെല്ലും

വാട്‌സ്ആപ്പിനെ വെല്ലും

സ്റ്റിക്കര്‍ കളക്ഷനില്‍ അലോ വാട്‌സ്ആപ്പിനേക്കാള്‍ ഒരുപടി മുന്നിലാണ്.

കരുത്ത്

കരുത്ത്

സ്മാര്‍ട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് നല്‍കുന്ന കരുത്താണ് അലോയെ വാട്‌സ്ആപ്പില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

ആവശ്യങ്ങള്‍ നേടാം

ആവശ്യങ്ങള്‍ നേടാം

അലോയിലെ ഗൂഗിള്‍ അസിസ്റ്റന്റ് പിന്തുണയോടെ യൂസര്‍മാര്‍ക്ക് ഹോട്ടലുകളും ഫ്‌ളൈറ്റുകളും തിയേറ്ററുകളും സെര്‍ച്ച് ചെയ്ത് കണ്ടെത്താം.

എഡ്വോര്‍ഡ് സ്‌നോഡന്‍

എഡ്വോര്‍ഡ് സ്‌നോഡന്‍

അമേരിക്കയുടെ ചാരപ്പണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട വ്യക്തിയാണ് സ്‌നോഡന്‍. നിലവില്‍ റഷ്യയില്‍ രാഷ്ട്രീയ അഭയത്തില്‍ കഴിയുകയാണ് ഇദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+