Get Updates
Get notified of breaking news, exclusive insights, and must-see stories!

'നോട്ട് ഔട്ട്'; ഇമ്രാന്‍ ഖാന് പിന്തുണയുമായി വസീം അക്രം, അവന്‍ ജനിച്ചത് നയിക്കാനും വിജയിക്കാനുമാണ്

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ കാവല്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പിന്തുണയുമായി മുന്‍ ക്രിക്കറ്റ് താരവും സുഹൃത്തുമായ വസീം അക്രം. ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി സ്പീക്കര്‍ തള്ളിക്കളഞ്ഞതോടെയാണ് വസീം അക്രം മുന്‍ സഹതാരത്തിന് പിന്തുണയുമായി എത്തിയത്. ഞായറാഴ്ചയാണ് അവിശ്വാസ വോട്ടെടുപ്പ് തള്ളിക്കൊണ്ട് ദേശീയ അസംബ്ലി പിരിച്ചുവിടുന്നതായി ഇമ്രാന്‍ ഖാന്‍ അറിയിച്ചത്. അദ്ദേഹം ജനിച്ചത് നയിക്കാനും പോരാടാനും വിജയിക്കാനുമാണ്, തനിക്കുവേണ്ടിയല്ല, മറിച്ച് അവന്‍ പ്രതിനിധീകരിക്കുന്നതിന് വേണ്ടിയാണ്.

അവന്‍ പോരാടുന്നത് സ്ഥാനത്തിനോ അധികാരത്തിനോ പേരിനോ അല്ല. കളി ഇതുവരെ അവസാനിച്ചിട്ടില്ല, വസീം അക്രം പറഞ്ഞു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫ് ആണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നത്. ഇമ്രാന്‍ ഖാന്റെ സര്‍ക്കാരിന്റെ സഖ്യകക്ഷികള്‍ ക്രമാനുഗതമായി വശം മാറിയതോടെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്ന് പ്രതിപക്ഷം അവകാശപ്പെട്ടു. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന ഇമ്രാന്‍ ഖാന്‍ ഇസ്ലാമാബാദില്‍ ശക്തി പ്രകടനം നടത്തി തന്റെ പിന്തുണ വ്യക്തമാക്കി.

1

കൂടാതെ തന്റെ സര്‍ക്കാരിനെ പുറത്താക്കാന്‍ വിദേശ ശക്തികളുടെ ഗൂഢാലോചനയുണ്ടെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഇതേ കാരണം പറഞ്ഞാണ് അവിശ്വാസ പ്രമേയവും ഡെപ്യൂട്ടി സ്പീക്കര്‍ തള്ളിയത്. ഇതോടെ പാകിസ്താന്‍ തെരഞ്ഞെടുപ്പിലേക്ക് പോകുമെന്ന് ഉറപ്പായി. സര്‍ക്കാര്‍ പിരിച്ചുവിട്ടതായി അറിയിച്ച് പ്രസിഡന്റിന് കത്തയച്ചതായി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് ഉണ്ടാക്കണം. ജനങ്ങളോട് തിരഞ്ഞെടുപ്പിന് തയ്യാറായി ഇരിക്കാന്‍ ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു.

2

ഡെപ്യൂട്ടി സ്പീക്കറുടെ തീരുമാനത്തില്‍ ഓരോ പാകിസ്താനിയെയും താന്‍ അഭിനന്ദിക്കുന്നുവെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ആരാണ് ഭരിക്കേണ്ടതെന്ന് പാകിസ്താനാണ് തീരുമാനിക്കേണ്ടതെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ ഭരണഘടനയുടെ അഞ്ചാം അനുച്ഛേദം ചൂണ്ടിക്കാണിച്ചാണ് ഡെപ്യൂട്ടി സ്പീക്കര്‍ കാസിം ഖാന്‍ സുരി അവിശ്വാസ പ്രമേയം തള്ളിയത്. ആര്‍ട്ടിക്കിള്‍ 5 പ്രകാരം രാജ്യത്തോട് കൂറുണ്ടാവുക എന്നത് ഓരോ പൗരന്റെയും സ്വാഭാവികമായ കടമയാണ്. ഭരണഘടനയോടും നിയമത്തോടും അതുപോലെ കൂറുണ്ടാവണണെന്നും ഈ നിയമത്തില്‍ പറയുന്നുണ്ട്.

3

ഇത് ഉയര്‍ത്തി കാട്ടിയാണ് ഇമ്രാന്‍ ഖാന്‍ പ്രതിരോധം തീര്‍ക്കുന്നത്. അവിശ്വാസം പാസാക്കാന്‍ 172 അംഗങ്ങളുടെ വോട്ടായിരുന്നു വേണ്ടത്. എന്നാല്‍ 199 അംഗങ്ങളുടെ പിന്തുണ പ്രതിപക്ഷത്തിനുണ്ടായിരുന്നു.24 പി ടി ഐ അംഗങ്ങള്‍ ഇമ്രാന്‍ ഖാനെതികെ തിരിഞ്ഞതോടെ സര്‍ക്കാരിന് 142 പേരുടെ പിന്തുണ മാത്രമാണ് ഉണ്ടായിരുന്നത്. പാകിസ്താന്‍ പാര്‍ലമെന്റില്‍ 342 സീറ്റാണ് ഉള്ളത്. അതേസമയം അവിശ്വാസ പ്രമേയം തള്ളിക്കളഞ്ഞ നടപടിയ്‌ക്കെതിരെ പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

4

അവിശ്വാസ പ്രമേയത്തെ അനുവദിക്കാതെ സര്‍ക്കാര്‍ ഭരണഘടനാ ലംഘനമാണ് നടത്തിയതെന്ന് ബിലാവല്‍ ഭൂട്ടോ പറയുന്നു. 90 ദിവസത്തിനകം വോട്ടെടുപ്പ് നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പാകിസ്താന്‍ മന്ത്രിസഭ പിരിച്ചുവിട്ടെന്നും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മാത്രം തുടരുമെന്നും മന്ത്രി ഫവാദ് ചൗധരി അറിയിച്ചു. ഭരണഘടനയുടെ 224 വകുപ്പ് പ്രകാരമാണ് നടപടി. 2018 ലാണ് പാകിസ്താന്റെ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ അധികാരമേറ്റത്.

5

അതിന് ശേഷം ഇത്രയും പ്രതിസന്ധി അദ്ദേഹം ആദ്യമായിട്ടാണ് നേരിടുന്നത്. പാകിസ്ഥാന്‍ ചരിത്രത്തില്‍ ആരും ഇതുവരെ പ്രധാനമന്ത്രി സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ല. നിലവില്‍ കാവല്‍ പ്രധാനമന്ത്രിയായി അടുത്ത 90 ദിവസം ഇമ്രാന്‍ ഖാന് തുടരാന്‍ തടസമില്ല. എന്നാല്‍ സൈന്യമോ കോടതിയോ ഇടപെട്ടാല്‍ ഇനിയും പാകിസ്താന്‍ രാഷ്ട്രീയത്തിന്റെ ഗതി മാറും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+