കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഡ്ജിക്ക് കോഴ: മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി കുറ്റക്കാരന്‍, മൂന്ന് വര്‍ഷം തടവ്!!

Google Oneindia Malayalam News

പാരിസ്: ചരിത്രപ്രധാനമായ വിധിയില്‍ മുന്‍ ഫ്രാന്‍സ് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. സര്‍ക്കോസിയെ കൈക്കൂലി കേസിലാണ് കുറ്റക്കാരനായി കണ്ടെത്തിയത്. ഒരു ജഡ്ജിയെ പണം നല്‍കിയും അധികാരം ഉപയോഗിച്ചും സ്വാധീനിക്കാന്‍ സര്‍ക്കോസി ശ്രമിച്ചെന്നാണ് കണ്ടെത്തിരിക്കുന്നത്. അദ്ദേഹത്തെ മൂന്ന് വര്‍ഷത്തേക്കാണ് തടവിന് ശിക്ഷിച്ചത്. ഇതില്‍ രണ്ട് വര്‍ഷം സസ്‌പെന്‍ഡഡ് കാലാവധിയാണ്. അദ്ദേഹത്തിന് ജയിലില്‍ പോകേണ്ടി വരില്ലെന്നാണ് ഇത് വ്യക്തമാകുന്നത്.

1

കോടതി തന്നെ സ്വഭാവ നിരീക്ഷണം ഈ രണ്ട് വര്‍ഷക്കാലയളവില്‍ നിരീക്ഷിക്കും. ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം ഈ കാലയളവില്‍ നടത്തിയിട്ടില്ലെങ്കില്‍ അദ്ദേഹത്തിന് ജയിലില്‍ പോകേണ്ടി വരില്ല. ആ ശിക്ഷ റദ്ദാക്കുകയും ചെയ്യും. ജയില്‍ ശിക്ഷയ്ക്ക് പകരമായി യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിലവിലുള്ള കാര്യമാണിത്. അതേസമയം ചില സാമൂഹ്യ സേവനങ്ങള്‍ ഇക്കാലയളവില്‍ സര്‍ക്കോസി ചെയ്യേണ്ടി വരും. അത് സസ്‌പെന്‍ഡഡ് ശിക്ഷാകാലാവധിയുടെ സമയത്തെ ചട്ടമാണ്.

സര്‍ക്കോസി അധികാരത്തിലിരുന്ന സമയത്താണ് ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. അതേസമയം പത്ത് ദിവസത്തിനുള്ളില്‍ വിധിക്കെതിരെ സര്‍ക്കോസിക്ക് അപ്പീല്‍ പോകാം. വിധി വരുന്നത് വരെ അദ്ദേഹം സ്വതന്ത്രനായിരിക്കും. അറസ്റ്റ് ചെയ്യാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇപ്പോഴും കണ്‍സര്‍വേറ്റീവുകള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്ന നേതാവാണ് സര്‍ക്കോസ്. അതേസമയം സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള സര്‍ക്കോസിയുടെ എല്ലാ ശ്രമങ്ങളും ഈ നീക്കം തിരിച്ചടിയാവും.

അഴിമതിക്കേസില്‍ ശിക്ഷപ്പെടുന്ന രണ്ടാമത്തെ മുന്‍ പ്രസിഡന്റാണ് സര്‍ക്കോസി. നേരത്തെ ജാക്വസ് ചിരാക് അഴിമതിക്കേസില്‍ ശിക്ഷപ്പെട്ടിരുന്നു. ജഡ്ജ് ഗില്‍ബെര്‍ട്ട് അസിബെര്‍ട്ടിന് മൊണാക്കോയില്‍ വലിയൊരു പദവി സര്‍ക്കോസി വാഗ്ദാനം ചെയ്തിരുന്നു. പകരം വളരെ രഹസ്യ സ്വഭാവമുള്ള കുറച്ച് വിവരങ്ങള്‍ നല്‍കണമെന്നായിരുന്നു ആവശ്യം. 2007ലെ പ്രസിഡന്‍ഷ്യന്‍ ക്യാമ്പയിനില്‍ അനധികൃതമായി പണം വാങ്ങിയ സംഭവത്തിലുള്ള രേഖയാണ് ഇത്. അതേസമയം ഈ സംഭവം സര്‍ക്കോസിയും അദ്ദേഹത്തിന്റെ അഭിഭാഷകനും തമ്മിലുള്ള സംഭാഷണത്തിലൂടെ പുറത്തുവന്നത്. ഇത് പ്രോസിക്യൂട്ടര്‍മാര്‍ ചോര്‍ത്തിയെടുക്കുകയായിരുന്നു.

English summary
former french president nicolas sarkozy convicted in bribery case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X