Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ എന്‍ജിനീയറുടെ കാഞ്ഞ 'ബുദ്ധി' വിനയായി: ഇന്റലിലെ രഹസ്യങ്ങള്‍ മൈക്രോസോഫ്റ്റിലേക്ക് ചോര്‍ത്തി

കാലിഫോര്‍ണിയ: പഴയ സ്ഥാപനത്തിലെ രഹസ്യങ്ങള്‍ പുതിയ സ്ഥാപനത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ച് 'ആളാകാന്‍' നോക്കിയ ഇന്ത്യന്‍ എന്‍ജിനീയര്‍ക്ക് കിട്ടിയത് വമ്പന്‍ പണി. ചിപ്പ് നിര്‍മാണ മേഖലയിലെ ഭീമനായ ഇന്റലില്‍ നിന്ന് അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ ചോര്‍ത്തിയതിന് ഇന്ത്യന്‍ എന്‍ജിനീയര്‍ക്ക് വന്‍ തുക പിഴ. നേരത്തെ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന ഇന്റലില്‍ നിന്ന് ആയിരക്കണക്കിന് ഫയലുകളാണ് ഐഐടി ബിരുദധാരിയായ വരുണ്‍ ഗുപ്ത മോഷ്ടിച്ചത്. രണ്ടു വര്‍ഷത്തെ നല്ല നടപ്പും 30 ലക്ഷത്തിലേറെ പിഴയുമാണ് യുഎസ് കോടതി വിധിച്ചത്.

ആദ്യം ഇന്റലിലായിരുന്നു വരുണിന്റെ ജോലി. 2020 ന്റെ തുടക്കത്തിലാണ് ഇന്റല്‍ വീട്ട് മൈക്രോസോഫ്റ്റിലേക്ക് ചേര്‍ന്നത്. രാജിവെക്കുന്നത് തൊട്ടു മുമ്പായി ഇന്റലിന്റെ അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ വരുണ്‍ ചോര്‍ത്തുകയും ചെയ്തു. ഇത് മൈക്രോസോഫ്റ്റില്‍ തന്റെ ജോലിയില്‍ മുന്‍തൂക്കം നേടാന്‍ വരുണിന് സഹായകമായി. ആയിരക്കണക്കിന് സെന്‍സിറ്റീവ് ഫയലുകള്‍ ഉള്‍പ്പെടെ ഏകദേശം 4,000 രേഖകള്‍ ഗുപ്ത കൊണ്ടുപോയി എന്നാണ് ഇന്റലിന്റെ കണ്ടെത്തല്‍.

cyber

ഇന്റലില്‍ പ്രോഡക്റ്റ് മാര്‍ക്കറ്റിങ് എന്‍ജിനീയറായി 10 വര്‍ഷത്തോളമാണ് വരുണ്‍ പ്രവര്‍ത്തിച്ചത്. തുടര്‍ന്നാണ് മൈക്രോസോഫ്റ്റിലേക്ക് മാറിയത്. തന്റെ അവസാന ദിവസങ്ങളിലാണ് വരുണ്‍ ഡേറ്റ ചോര്‍ച്ച നടത്തിയത്. കമ്പനി സിസ്റ്റങ്ങളില്‍ നിന്ന് സെന്‍സിറ്റീവ് വിവരങ്ങള്‍ ആരും അറിയാതെ പകര്‍ത്തുകയായിരുന്നു. ഇന്റലിന്റെ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ഉള്‍പ്പെടെ ഒരു എതിരാളിക്ക് ഒരിക്കലും ലഭിക്കാന്‍ പാടില്ലാത്ത വിവരങ്ങളാണ് വരുണ്‍ ചോര്‍ത്തിയത്.

വരുണ്‍ ചോര്‍ത്തിയ ഫയലുകളില്‍ നിന്ന് നേടിയ അറിവുകള്‍ പുതിയ കമ്പനിയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്നതിനും ടെക് മേഖലയിലെ രണ്ടു ഭീമന്മാര്‍ തമ്മിലുള്ള മത്സരത്തില്‍ മൈക്രോസോഫ്റ്റ് മുന്‍തൂക്കം നല്‍കുകയും ചെയ്തു.

മറ്റു കമ്പനികളുമായുള്ള ചര്‍ച്ചകളില്‍ മൈക്രോസോഫ്റ്റ് പ്രതിനിധിയായി പങ്കെടുത്തിരുന്നത് വരുണ്‍ ഗുപ്തയായിരുന്നു. ഇന്റലിന്റെ രഹസ്യങ്ങള്‍ വരുണിന് അറിയാമെന്ന വിവരം ഈ ചര്‍ച്ചകളിലൂടെയാണ് വെളിപ്പെട്ടത്. ഇത് വരുണിന് തിരിച്ചടിയാവുകയും ചെയ്തു. തുടര്‍ന്ന് ഇന്റല്‍ ഒരു ആന്തരിക അന്വേഷണം ആരംഭിച്ചു. വരുണിന്റെ മോഷണത്തെക്കുറിച്ച് അറിവില്ലാതിരുന്ന മൈക്രോസോഫ്റ്റും അന്വേഷണത്തില്‍ സഹകരിച്ചു.

അന്വേഷണത്തിന് ഒടുവില്‍ വരുണ്‍ ഗുപ്ത പോര്‍ട്ടബിള്‍ ഉപകരണങ്ങളിലേക്ക് രേഖകള്‍ പകര്‍ത്തിയതായും ചിലത് മൈക്രോസോഫ്റ്റ് നല്‍കിയ ലാപ്ടോപ്പിലേക്ക് അപ്ലോഡ് ചെയ്തതായും കണ്ടെത്തി. സംഭവത്തില്‍ 2021 ഫെബ്രുവരിയില്‍ ഇന്റല്‍ അദ്ദേഹത്തിനെതിരെ കേസ് കൊടുത്തു.

ആദ്യം കേസ് ചര്‍ച്ചകളിലൂടെ ഒത്തുതീര്‍പ്പില്‍ എത്തിയിരുന്നു. വരുണ്‍ ഇന്റലിന് ഏകദേശം 40,000 ഡോളര്‍ നഷ്ടപരിഹാരമായി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ 2024 ഡിസംബറില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി വരുണിന് എതിരേ ഔദ്യോഗികമായി കുറ്റം ചുമത്തുകയായിരുന്നു.

കേസ് വാദിച്ച അസിസ്റ്റന്റ് യുഎസ് അറ്റോണി വരുണിന്റെ പെരുമാറ്റം മനപ്പൂര്‍വ്വമാണെന്നും എട്ടു മാസത്തെ ജയില്‍ ശിക്ഷ നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു. ജയില്‍ ശിക്ഷ ലഭിച്ചില്ലെങ്കിലും 34,472 ഡോളര്‍ പിഴയാണ് യുഎസ് ജില്ലാ ജഡ്ജി ചുമത്തിയത്.

കരിയറില്‍ ചീത്തപ്പേര് ലഭിച്ചതോടെ പിഴ അടച്ച ശേഷം വരുണ്‍ കുടുംബത്തോടൊപ്പം ഫ്രാന്‍സിലേക്ക് താമസം മാറി. ഇപ്പോള്‍ ടെക് മേഖല വിട്ട് വൈന്‍ നിര്‍മാണ വ്യവസായത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+