Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേല്‍ മുന്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ് അന്തരിച്ചു

ജെറുസലേം: ഇസ്രായേല്‍ മുന്‍ പ്രസിഡന്റും നോബര്‍ ജേതാവുമായ ഷിമോണ്‍ പെരസ് (93) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സെപ്തംബര്‍ 13ന് ടെല്‍ അവീവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെരസിന് പ്രാദേശിക സമയം പുലര്‍ച്ചെ മൂന്ന് മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

ചരിത്രമായ ഓസ്ലോ സമസാധാന കരാര്‍ ഒപ്പിട്ടതായിരുന്നു 1994ല്‍ പെരസിനെ സമാധാനത്തിനുള്ള നോബലിന് അര്‍ഹനാക്കിയത്. 2007 മുതല്‍ 2014 വരെ പ്രസിഡന്റ് പദത്തിലിരുന്ന പെരസ് രണ്ട് തവണ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്. 12 ക്യാബനറ്റുകളില്‍ അംഗമായിരുന്ന പെരസ് 66 വര്‍ഷത്തോളം രാഷ്ട്രീയരംഗത്ത് സാന്നിദ്ധ്യമറിയിച്ചിരുന്നു.

shimon-peres

1994ല്‍ യാസര്‍ അറാഫത്തിനും പ്രധാനമന്ത്രി യിസാക്ക് റബിനുമൊപ്പം നോബല്‍ സമ്മാനം പങ്കിട്ടെടുത്ത പെരസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യത്തെ പ്രധാനമന്ത്രിയെന്ന ബഹുമതി കൂടി സ്വന്തമാക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍

ജിയോയ്ക്ക് വോഡഫോണിന്റെ മധുരപ്രതികാരം, ഒരു ജിബിയ്ക്ക് 10 ജിബി ഫ്രീ

റിലയന്‍സ് ജിയോ തരുന്നത് പണി മാത്രം!! മുന്നറിയിപ്പുമായി ഹാക്കര്‍ ഗ്രൂപ്പ് അനോണിമസ് ഇന്ത്യ

തോക്കേന്തി നരേന്ദ്ര മോദിയ്ക്ക് താക്കീതുമായി പാക് പെണ്‍കുട്ടി, വൈറലായ വീഡിയോ കാണാം..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+