ഭാര്യാ കാമുകന്റെ ലൈംഗികാവയവം മുന്‍ ബോക്‌സര്‍ ഛേദിച്ചു
ടോക്കിയോ: ഭാര്യയുമായി കിടക്ക പങ്കിട്ട അഭിഭാഷകന്റെ ലൈംഗികാവയവം ഛേദിച്ച കേസില്‍ ജപ്പാനിലെ മുന്‍ ബോക്‌സര്‍ക്ക് നാലുവര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. 2015 ഓഗസ്തിലാണ് ഭാര്യയെ പ്രണയിച്ചെന്ന കാര്യത്തില്‍ ക്രൂരമായ ശിക്ഷ നടപ്പാക്കിയത്. സംഭവത്തില്‍ ഇക്കി കോത്സുഗൈ എന്നയാള്‍ കുറ്റക്കാരനാണെന്നും പ്രതിയുടെ പ്രവര്‍ത്തി നീചമാണെന്നും കോടതി വിധിയില്‍ വ്യക്തമാക്കി.
പ്രമുഖ അഭിഭാഷകന് കീഴില്‍ ജൂനിയറായി പ്രാക്ടീസ് ചെയ്തുവരികയായിരുന്നു ഇക്കി കോത്സുഗൈ. അഭിഭാഷകനൊപ്പം ഭാര്യയെ കണ്ടതാണ് ഇരുപത്തിയഞ്ചുകാരനായ യുവാവിനെ പ്രകോപിതനാക്കിയത്. അഭിഭാഷകന്‍ തന്നെ ബലമായി ഇംഗിതത്തിന് ഇരയാക്കുകയായിരുന്നെന്നായിരുന്നു ഭാര്യ കോത്സുഗൈയോട് പറഞ്ഞിരുന്നത്.

എന്നാല്‍ ഭാര്യയും തന്റെ ബോസും തമ്മില്‍ പ്രണയിത്തിലായിരുന്നെന്ന് വൈകിയാണ് ബോക്‌സര്‍ മനസിലാക്കുന്നത്. ഭാര്യയുടെ തെറ്റിദ്ധാരണയാണ് നീചമായ പ്രവര്‍ത്തി ചെയ്യാന്‍ ഇയാളെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇരയ്ക്ക് സംഭവിച്ചത് ഒരിക്കലും നേരെയാകാത്ത അവയവ ഛേദമാണെന്ന് കോടതി വ്യക്തമാക്കി.
മാത്രമല്ല, അങ്ങേയറ്റം അപകടരവും ക്രൂരവുമായിരുന്നു പ്രതിയുടെ പ്രവര്‍ത്തിയെന്നും കോടതി നിരീക്ഷിച്ചു. 4 വര്‍ഷവും 6 മാസവും തടവുശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. ഭാര്യ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കോത്സുഗൈ തന്റെ സീനിയറിനോട് മാപ്പു പറഞ്ഞിരുന്നു.












Click it and Unblock the Notifications