മുന്‍ ലിവര്‍പൂള്‍ താരം പ്രധാനമന്ത്രിയാകുമോ?
ലണ്ടന്‍: ബാഡ് ബോയ് എന്ന വിളിപ്പേരുള്ള മുന്‍ ഇംഗ്ലീഷ് പ്രീമയര്‍ ലീഗ് കളിക്കാരന് എല്‍ ഹാജി ദിയൂഫ് സെനഗലിന്റെ പ്രധാനമന്ത്രിയാകുമോ? ചിലപ്പോള്‍ ആയേക്കാം. ഫുട്ബോളില്‍ നിന്ന് വിരമിച്ചശേഷം രാജ്യത്ത് രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഇറങ്ങാനാണ് ദിയൂഫിന്റെ പരിപാടിയെന്ന് അദ്ദേഹത്തിന്റെ അടുത്തു സുഹൃത്തുക്കള്‍ വെളിപ്പെടുത്തി.
ഒട്ടേറെ അവസരങ്ങളില്‍ കളിക്കളത്തില്‍ മോശം പെരുമാറ്റത്തിന് ശിക്ഷ ലഭിച്ചിട്ടുള്ളയാളാണ് ദിയൂഫ്. ലിവര്‍പൂള്‍, ബോള്ട്ടന്, ലീഡ്സ് എന്നിങ്ങനെ പല ടീമുകളിലായിട്ടായിരുന്നു ദിയൂഫിന്റെ പ്രീമയര്‍ ലീഗ് കരിയര്‍. ആഫ്രിക്കയുടെയും സെനഗലിന്റെയും മികച്ച കളിക്കാരനെന്ന പേരുള്ളപ്പോഴും പ്രീമിയര്‍ ലീഗില്‍ അനുസരണക്കേടു കാട്ടുന്നത് ദിയൂഫ് പതിവാക്കിയിരുന്നു.

എതിര് ടീമിലെ താരങ്ങളെ തള്ളിയിടുക, എതിര് ടീമിന്റെ ആരാധകരെ തുപ്പുക തുടങ്ങിയ കലാപാരിപാടികളിലായിരുന്നു ഫുട്ബോളിനൊപ്പം ദിയൂഫിന്റെ കമ്പം. ഇതേ തുടര്‍ന്ന് യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ വിലക്കിനുവരെ ദിയൂഫിന് പാത്രമാകേണ്ടിവന്നു. മിഡിസ്ബ്രോയുടെ പതിനൊന്നുകാരന് ആരാധകനെ പോലും ദിയൂഫ് വെറുതെ വിട്ടില്ല.
കരിയറിന്റെ അവസാന ഘട്ടത്തിലെത്തിയ ഈ മൂപ്പത്തിനാലുകാരന്‍ നിലവില്‍ മലേഷ്യന്‍ സെക്കന്റ് ഡിവിഷന് ക്ലബ്ബില്‍ കളിച്ചുവരികയാണ്. രണ്ടു തവണ ആഫ്രിക്കന്‍ ഫുട്ബോളര് എന്ന ബഹുമതി നേടിയിട്ടുണ്ട്. സെനഗലിനെ ലോകകപ്പിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ദിയൂഫ് രാജ്യത്തെ മികച്ച കളിക്കാരനായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications