കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ ലിവര്‍പൂള്‍ താരം പ്രധാനമന്ത്രിയാകുമോ?

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: ബാഡ് ബോയ് എന്ന വിളിപ്പേരുള്ള മുന്‍ ഇംഗ്ലീഷ് പ്രീമയര്‍ ലീഗ് കളിക്കാരന്‍ എല്‍ ഹാജി ദിയൂഫ് സെനഗലിന്റെ പ്രധാനമന്ത്രിയാകുമോ? ചിലപ്പോള്‍ ആയേക്കാം. ഫുട്‌ബോളില്‍ നിന്ന് വിരമിച്ചശേഷം രാജ്യത്ത് രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഇറങ്ങാനാണ് ദിയൂഫിന്റെ പരിപാടിയെന്ന് അദ്ദേഹത്തിന്റെ അടുത്തു സുഹൃത്തുക്കള്‍ വെളിപ്പെടുത്തി.

ഒട്ടേറെ അവസരങ്ങളില്‍ കളിക്കളത്തില്‍ മോശം പെരുമാറ്റത്തിന് ശിക്ഷ ലഭിച്ചിട്ടുള്ളയാളാണ് ദിയൂഫ്. ലിവര്‍പൂള്‍, ബോള്‍ട്ടന്‍, ലീഡ്‌സ് എന്നിങ്ങനെ പല ടീമുകളിലായിട്ടായിരുന്നു ദിയൂഫിന്റെ പ്രീമയര്‍ ലീഗ് കരിയര്‍. ആഫ്രിക്കയുടെയും സെനഗലിന്റെയും മികച്ച കളിക്കാരനെന്ന പേരുള്ളപ്പോഴും പ്രീമിയര്‍ ലീഗില്‍ അനുസരണക്കേടു കാട്ടുന്നത് ദിയൂഫ് പതിവാക്കിയിരുന്നു.

el-hadji-diouf

എതിര്‍ ടീമിലെ താരങ്ങളെ തള്ളിയിടുക, എതിര്‍ ടീമിന്റെ ആരാധകരെ തുപ്പുക തുടങ്ങിയ കലാപാരിപാടികളിലായിരുന്നു ഫുട്‌ബോളിനൊപ്പം ദിയൂഫിന്റെ കമ്പം. ഇതേ തുടര്‍ന്ന് യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ വിലക്കിനുവരെ ദിയൂഫിന് പാത്രമാകേണ്ടിവന്നു. മിഡിസ്‌ബ്രോയുടെ പതിനൊന്നുകാരന്‍ ആരാധകനെ പോലും ദിയൂഫ് വെറുതെ വിട്ടില്ല.

കരിയറിന്റെ അവസാന ഘട്ടത്തിലെത്തിയ ഈ മൂപ്പത്തിനാലുകാരന്‍ നിലവില്‍ മലേഷ്യന്‍ സെക്കന്റ് ഡിവിഷന്‍ ക്ലബ്ബില്‍ കളിച്ചുവരികയാണ്. രണ്ടു തവണ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ എന്ന ബഹുമതി നേടിയിട്ടുണ്ട്. സെനഗലിനെ ലോകകപ്പിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ദിയൂഫ് രാജ്യത്തെ മികച്ച കളിക്കാരനായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

English summary
Former Liverpool player El Hadji Diouf for Prime Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X