മുന്‍ മിസ് ഓസ്ട്രിയ വീണ് മരിച്ചു, ബോധം മറയും മുന്പ് ജീവന്‍ രക്ഷിയ്ക്കാന്‍ വിളിച്ചത് പ്രിയ സഹോദരനെ
വിയന്ന: മുന്‍ മിസ് ഓസ്ട്രിയ എന കാഡിക് പ്രഭാത സവാരിയ്ക്കിടെ വീണുമരിച്ചു. മലയുടെ ചരിവിലൂടെ പ്രഭാവത സവാരി നടത്തുമ്പോഴാണ് എന വീണ് മരിയ്ക്കുന്നത്. അതേ സമയം എനയ്ക്ക് ഏറെ പരിചിതമായ സ്ഥലമാണിതെന്നും വീണ് മരിയ്ക്കാന്‍ ഒരു സാധ്യതയുമില്ലെന്നും മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ആരോപണം ഉയരുന്നു.
ടൈറോളിലാണ് എനയുടെ വീട്. മോഡലും സൗന്ദര്യ മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യവുമായിരുന്ന എന മികച്ച ഒരു അത്‌ലറ്റ് കൂടിയാണ്. അതിനാല്‍ തന്നെ എനയുടെ മരണം എല്ലാവരിലും ഞെട്ടലുണ്ടാക്കിയിരിയ്ക്കുകയാണ്. 26കാരിയായ എന തന്റെ കരിയറില്‍ ഒട്ടേറെ നേട്ടങ്ങള്‍ കരസ്ഥമാക്കിയ വ്യക്തി കൂടിയാണ്.

മിസ് ഓസ്ട്രിയ
2013ലാണ് എനയെ മിസ് ഓസ്ട്രിയയായി തിരഞ്ഞെടുക്കുന്നത്.

സഹോദരനെ
അപകടത്തില്‍പ്പെട്ട് ബോധം മറയും മുമ്പ് എന തന്റെ സഹോദരനെ വിളിയ്ക്കാന്‍ ശ്രമിച്ചിരുന്നു.

പരിക്ക്
പാറക്കൂട്ടങ്ങള്‍ക്കിടയിലേയ്ക്ക് വീണ എനയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ബോധം നശിയ്ക്കുകയും ചെയ്തിരുന്നു.

കുട്ടികള്‍
ഇതുവഴി യാത്ര ചെയ്ത രണ്ട് കുട്ടികളാണ് അബോധാവസ്ഥയില്‍ എനയെ കണ്ടെത്തിയത്. അപകത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരേയും കണ്ടെത്താനായിട്ടില്ല.












Click it and Unblock the Notifications