Get Updates
Get notified of breaking news, exclusive insights, and must-see stories!

''തന്നെ വലിച്ച് ശരീരത്തോട് ചേര്‍ത്തു..മുറിയിലേക്ക് ചെല്ലാന്‍ പറഞ്ഞു.'' ട്രംപിനെതിരെ മുന്‍ ലോകസുന്ദരി

നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് വീണ്ടും ലൈംഗിക ആരോപണക്കുരുക്കില്‍. ട്രംപിനെതിരെ മുൻ മിസ് ഹംഗറി

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനമേറ്റെടുക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം.മുന്‍ മിസ് ഹംഗറിയായ കാറ്റ സര്‍ക്കയാണ് ട്രംപിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

2013ല്‍ മോസ്‌കോയില്‍ വെച്ചു നടന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിന് ശേഷം ട്രംപ് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് കാറ്റ സര്‍ക്ക ആരോപിക്കുന്നത്. വിസിറ്റിംഗ് കാര്‍ഡ് നല്‍കി ട്രംപ് മുറിയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നും കാറ്റ പറയുന്നു.

വിവാദങ്ങളൊഴിയാതെ

ഒരു ടിവി അഭിമുഖത്തിലാണ് നിയുക്ത അമേരിക്കന്‍ പ്രസിഡണ്ടിനെതിരെ മുന്‍ ഹംഗേറിയന്‍ സുന്ദരി ലൈംഗിക ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. മിസ് യൂണിവേഴ്‌സ് മല്‍സരത്തിന്റെ ഫൈനല്‍ വേദിയിലാണ് സംഭവം.

നിയന്ത്രണം പോയ ട്രംപ്

മല്‍സരത്തിന് ശേഷം ബോഡിഗാര്‍ഡുകള്‍ക്കൊപ്പം അടുത്തെത്തിയ ട്രംപ് തന്നെ പിടിച്ച് ശരീരത്തോട് ചേര്‍ത്തു. ഞാന്‍ ആരാണെന്ന് ചോദിച്ചു. താന്‍ ഭയന്നു പോയെന്നും കാറ്റ പറയുന്നു.

വളയ്ക്കാൻ ശ്രമിച്ചു

താന്‍ മിസ് ഹംഗറിയാണെന്ന് കാറ്റ ട്രംപിന് മറുപടി നല്‍കി. എന്തിനാണിവിടെ വന്നതെന്നും ചേദിച്ച ട്രംപ് തന്ന വളയ്ക്കാന്‍ പരമാവധി ശ്രമിച്ചുവെന്നും ഹംഗേറിയന്‍ ചാനല്‍ പരിപാടിയില്‍ കാറ്റ പറയുന്നു.

മുറിയിലേക്ക് ക്ഷണിച്ചു

അതിന് ശേഷം ട്രംപ് കാറ്റയ്ക്ക് തന്റെ സ്വകാര്യ ഫോണ്‍നമ്പര്‍ നല്‍കി. തന്റെ ഹോട്ടല്‍ മുറിയുടെ നമ്പര്‍ പറഞ്ഞുകൊടുത്ത ശേഷം മുറിയിലേക്ക് ചെല്ലാന്‍ ക്ഷണിച്ചുവെന്നും മിസ് ഹംഗറി ആരോപിച്ചു.

വിധികര്‍ത്താവായ ട്രംപ്

2013ലെ ലോകസുന്ദരി മത്സരത്തിന്റെ വിധികര്‍ത്താക്കളിലൊരാളായിരുന്നു ഡൊണാള്‍ഡ് ട്രംപ്. അന്ന് കാറ്റയ്ക്ക് ട്രംപ് കൈമാറിയ വിസിറ്റിംഗ് കാര്‍ഡ് അവര്‍ ഒരു ഹംഗേറിയന്‍ പത്രത്തിന് കൈമാറുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

ക്ഷണം നിരസിച്ചു

ട്രംപിന്റെ ക്ഷണം താന്‍ സ്വീകരിച്ചില്ലെന്നും മുറിയിലേക്ക് പോയില്ലെന്നും കാറ്റ വെളിപ്പെടുത്തുന്നു. ഈ ലോകസുന്ദരി മത്സര സമയത്ത് ട്രംപ് കാട്ടിക്കൂട്ടിയതിനെക്കുറിച്ച് ഒരു ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്റ് പിന്നീട് വെളിപ്പെടുത്തിയിരുന്നു.

ലൈംഗികാരോപണങ്ങൾ അനവധി

ഇതാദ്യമായല്ല ട്രംപിനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പോലും അശ്ലീല പദപ്രയോഗങ്ങള്‍ മൂലം ട്രംപ് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. നിരവധി സ്ത്രീകള്‍ ട്രംപിനെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു.

അഴിഞ്ഞാട്ടക്കഥകൾ

ബസ് ഫീഡില്‍ ട്രംപിന്റെ ലൈംഗിക ലീലാവിലാസങ്ങളുടെ 35 പേജുള്ള വിവരങ്ങള്‍ റഷ്യയുടെ പക്കലുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് മുന്‍ മിസ് ഹംഗറിയുടെ ആരോപണവും വന്നിരിക്കുന്നത്. ഈ രേഖകള്‍ ഉപയോഗിച്ച് ട്രംപിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ റഷ്യ ലക്ഷ്യമിട്ടിരുന്നതായും വാര്‍ത്ത വന്നിരുന്നു.

റഷ്യയ്ക്കറിയാം എല്ലാം

മോസ്‌കോയിലെ ആഢംബര ഹോട്ടലായ റിറ്റ്‌സ് കാള്‍ട്ടണിലെ ട്രംപിന്റെ അഴിഞ്ഞാട്ടങ്ങളുടെ വിവരങ്ങളാണ് റഷ്യയുടെ പക്കലുള്ളത്. മോസ്‌കോയില്‍ വെച്ചു നടന്ന സൗന്ദര്യമത്സരത്തിനിടെ മത്സരാര്‍ത്ഥികള്‍ വസ്ത്രം മാറുന്ന മുറിയിലേക്ക് ട്രംപ് കയറിച്ചെന്നത് വിവാദമായിരുന്നു.

സുന്ദരികളാണ് വീക്ക്നെസ്സ്

സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാനെത്തുന്ന നിരവധി സുന്ദരികള്‍ ട്രംപിന് ഇരകളായിട്ടുണ്ട്. 1997ലെ മിസ് ടീന്‍സ് യുഎസ് മത്സരാര്‍ത്ഥികളായ നാല് പേര്‍ ട്രംപ് തങ്ങളെ അപമാനിക്കാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തിയിരുന്നു. 2001ലെ മി്‌സ യൂണിവേഴ്‌സ് മത്സരാര്‍ത്ഥികളും നേരത്തെ ട്രംപിനെതിരെ സമാന ആരോപണം ഉന്നയിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+