Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍മിസ് വെനസേലയും ഭര്‍ത്താവും വെടിയേറ്റ് മരിച്ചു

കാറകസ്: മുന്‍ വെനസ്വേലന്‍ സുന്ദരി മോനിക സ്‌പെയറും (29) മുന്‍ ഭര്‍ത്താവ് തോമസ് ബെറിയും (39) വെടിയേറ്റ് മരിച്ചു. അഞ്ച് വയസ്സുകാരിയായ ഇവരുടെ മകള്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മകളുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. കവര്‍ച്ചാ ശ്രമത്തിനിടെ വെടിവച്ച് കൊന്നതാകാം എന്നാണ് പൊലീസിന്റെ പ്രഥാമിക നിഗമനം. വാലെന്‍സിയില്‍ നിന്ന് പ്യൂവെര്‍ട്ടോ കബെല്ലോയിലേക്കുള്ള ഹൈവേയിലാണ് സംഭവം.

Former Miss Venezuela Monice Spear

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കേടായതിനെ തുടര്‍ന്ന് ഹൈവെയില്‍ നിര്‍ത്തിയിട്ടപ്പോഴാണ് സംഭവം നടന്നത്. കാറിന് സമീപത്തേക്കെത്തിയ തോക്കുധാരികളായ ആക്രമികള്‍ ഇവര്‍ക്കുനേരെ വെടിയുതിര്‍ത്തുകയായിരുന്നു. കാര്‍ തകര്‍ത്തതിന് ശേഷമായിരുന്നു ആക്രമണം.

2013ലാണ് മോണിക സ്‌പെയര്‍ മിസ് വെനസ്വേല പട്ടം അണിഞ്ഞത്. ലോക സുന്ദരി പട്ടത്തിന് വേണ്ടിയും മോണിക മത്സരിച്ചിരുന്നു. ഭര്‍ത്താവ് തോമസ് ബെറിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നെങ്കിലും കുറച്ചു നാളുകളായി ഇവര്‍ ഒന്നിച്ചു ജീവിക്കുകയായിരുന്നു.

ലോകത്ത് ഏറ്റവുമധികം കൊലപാതകങ്ങള്‍ നടക്കുന്ന രാജ്യമാണ് വെനസ്വേല. മോഷണവും തട്ടിക്കൊണ്ടുപോക്കും ധാരളം നടക്കാറുണ്ട്. അതിന്റെ ഒടവിലത്തെ ഇരയാണ് ഇപ്പോള്‍ മുന്‍ വെനസ്വേലയും ഭര്‍ത്താവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+