കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ജനിച്ചു, നേപ്പാളിന്റെ പ്രധാനമന്ത്രിയായി... സുശീല്‍ കൊയ് രാളയ്ക്ക് വിട

Google Oneindia Malayalam News

കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി സുശീല്‍ കൊയ് രാള അന്തരിച്ചു. 78 വയസ്സായിരുന്നു. ന്യുമോണിയ ബാധയെ തുടര്‍ന്നായിരുന്നു മരണം.

നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനായിരുന്നു സുശീല്‍ കൊയ് രാള. ഇന്ത്യയിലെ ബനാറസില്‍ 1939 ല്‍ ആയിരുന്നു ജനനം. പിന്നീട് കുടുംബം നേപ്പാളിലേയ്ക്ക് താമസം മാറ്റി.

Sushil Koirala

നേപ്പാളി കോണ്‍ഗ്രസ്സില്‍ 1955 മുതല്‍ സുശീല്‍ കൊയ് രാള അംഗമായിരുന്നു. ജനാധിപത്യത്തിന് വിലക്ക് വീണപ്പോള്‍ ജന്മനാടായ ഇന്ത്യയില്‍ 16 വര്‍ഷത്തോളം അഭയാര്‍ത്ഥിയായി കഴിഞ്ഞു. വിമാന റാഞ്ചല്‍ കേസില്‍ പെട്ട് മൂന്ന് വര്‍ഷം ഇന്ത്യന്‍ ജയിലിലും സുശീല്‍ കൊയ് രാളയ്ക്ക് കഴിയേണ്ടി വന്നു.

2008 മുതല്‍ അദ്ദേഹം നേപ്പാളി കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് ആയിരുന്നു. 2014 ഫെബ്രുവരിയില്‍ നേപ്പാള്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2015 ഒക്ടോബറില്‍ സ്ഥാനമൊഴിഞ്ഞു.

നാവിലും ശ്വാസകോശത്തിലും അര്‍ബുദം ബാധിച്ച് അതിനുള്ള ചികിത്സിലും കൂടി ആയിരുന്നു സുശീല്‍ കൊയ് രാള. ശ്വാസകോശാര്‍ബുദ ചികിത്സയ്ക്ക് ശേഷം അമേരിയ്ക്കയില്‍ നിന്ന് മടങ്ങിയെത്തിയിട്ട് അധികനാള്‍ ആയിരുന്നില്ല.

English summary
Nepal’s former prime minister and president of the Nepali Congress Sushil Koirala passed away on Tuesday morning at his residence after losing the battle against a chronic respiratory proble.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X