തിങ്കിംഗ് മെഷീൻസ് ലാബ്; പുതിയ എഐ സ്റ്റാർട്ടപ്പുമായി ഓപ്പൺ എഐ മുൻ സിടിഒ മിറ മുറാട്ടി
വാഷിംഗ്ടൺ: തിങ്കിംഗ് മെഷീൻസ് ലാബ് എന്ന് പേരിൽ സ്വന്തം സ്റ്റാർപ്പ് ആരംഭിക്കാൻ ഓപ്പൺ എ ഐയുടെ മുൻ ചീഫ് ടെക്നോളജി ഓഫീസർ മിറ മുറാട്ടി. കഴിഞ്ഞവർഷം സെപ്റ്റംബറിലായിരുന്നു മുറാട്ടി ഓപ്പൺ എ ഐ വിട്ടത്. തന്റെ സ്വന്തം പര്യവേക്ഷണം നടത്താനുള്ള സമയവും സ്ഥലവും സൃഷ്ടിക്കാൻ താൻ ആഗ്രഹിക്കുന്നതിനാലാണ് താൻ പിന്മാറുന്നത് എന്നായിരുന്നു മുറാട്ടി പറഞ്ഞത്.
തിങ്കിംഗ് മെഷീൻസ് ലാബ് അതിന്റെ ഔദ്യോഗിക എക്സ് ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്, തങ്ങളുടെ ടീമിൽ ചേരാൻ ഉദ്യോഗാർത്ഥികളെ നിയമിക്കുകയാണെന്ന് അറിയിച്ചു. എല്ലാവർക്കും മനസ്സിലാകുന്ന, കസ്റ്റമൈസ് ചെയ്യാനാവുന്നതുമായ പൊതുവായ കഴിവുകളുമുള്ള എ ഐ സംവിധാനങ്ങളൊരുക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി പറയുന്നു.

ആളുകളെ അവരുടെ പ്രത്യേക ആവശ്യങ്ങൾക്കായി പ്രവർത്തിക്കാൻ എ ഐ സിസ്റ്റങ്ങൾ പൊരുക്കപ്പെടാൻ സഹായിക്കുക, കൂടുതൽ കഴിവുള്ള എ ഐ സംവിധാനങ്ങൾ നിർമ്മിക്കുന്നതിന് ശക്തമായ അടിത്തറ വികസിപ്പിക്കുക, ഈ സംവിധാനങ്ങളെ മനസ്സിലാക്കാനും മെച്ചപ്പെടുത്താനും മുഴുവൻ മേഖലയേയും സഹായിക്കുന്ന തുറന്ന ശാസ്ത്രത്തിൻ്റെ ഒരു സംസ്കാരം വളർത്തിയെടുക്കുക എന്നിങ്ങനെ മൂന്ന് പ്രധാനപ്പെട്ട ലക്ഷ്യങ്ങളാണ് ഉള്ളത്.
തിങ്കിംഗ് മെഷീൻസ് ലാബിൽ, ഓപ്പൺഎഐയുടെ സ്ഥാപക അംഗവും ചീഫ് സയന്റിസ്റ്റുമായി സേവനമനുഷ്ഠിക്കുന്ന ജോൺ ഷുൽമാൻ ഉൾപ്പെടെയുള്ള എ ഐ മേഖലയിലെ പ്രമുഖ വ്യക്തികൾ ടീമിൽ ഉൾപ്പെടുന്നു. മാനുഷിക മൂല്യങ്ങൾ ഉൾപ്പെടുത്തി സുരക്ഷിതവും ആശ്രയിക്കാവുന്നതുമായ എ ഐ സംവിധാനങ്ങൾ നിർമിക്കാനാണ് തിങ്കിങ് മെഷീൻസ് ലാബ് ലക്ഷ്യമിടുന്നതെന്നും പറയുന്നു. അതേ സമയം ഓപ്പൺ എ ഐയിൽ നിന്നും കൂടുതൽ ജീവനക്കാർ ഇവിടേക്ക് എത്തുമെന്നാണ് പറയുന്നത്.
മിറ മുറാട്ടിയാണ് തിങ്കിങ് മെഷീൻസ് ലാബിന്റെ സി ഇ ഒ. 2018 ലാണ് മിറാട്ട് ഓപ്പൺ എ ഐയിൽ ജോലിക്ക് പ്രവേശിക്കുന്നത്. ചാറ്റ് ജി പിടിയുടെ നിർമ്മാണ് കാര്യങ്ങളിൽ വലിയ പങ്ക് ഇവർ വഹിച്ചിട്ടുണ്ട്. സാം ഓൾട്ട്മാൻ ഓപ്പൺ എ ഐയിൽ നിന്ന് പുറത്തക്കപ്പെട്ട സമയത്ത് മിറ മുറാട്ടി ഓപ്പൺ എ ഐയുടെ ഇടക്കാല മേധാവിയായിരുന്നു. അതുവരെ ഓപ്പൺ എ ഐയുടെ ചീഫ് ടെക്നോളജി ഓഫീസർ ആയിരുന്ന. ഓപ്പൺ എ ഐയ്ക്ക് മുൻര് ഓഗ്മെന്റഡ് റിയാലിറ്റി സ്റ്റാർട്ടപ്പായ ലീപ് മോഷൻ ടെസ്ല തുടങ്ങിയ സ്ഥാപനങ്ങളിലും മുറാട്ടി പ്രവർത്തിച്ചിട്ടുണ്ട്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications