കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെരീഫിനും മകള്‍ക്കും ബി ക്ലാസ് സൗകര്യം... പണി തടവുകാരെ പഠിപ്പിക്കല്‍, ആദിയാലയില്‍ രാജകീയ ജീവിതം

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും മകള്‍ മറിയവും അഴിമതിക്കേസില്‍ അഴിക്കുള്ളിലായിരിക്കുകയാണ്. ഇരുവരുടെയും രാഷ്ട്രീയ ഭാവി ഏതാണ്ട് അസ്തമിച്ചു എന്നൊക്കെയാണ് ഇപ്പോഴത്തെ പ്രചാരണങ്ങള്‍. എന്തായാലും രാജ്യത്തെ അതിസുരക്ഷയുള്ള ആദിയാല ജയിലിലാണ് ഇവരുടെ താമസം. ദുരിതമായിരിക്കും ഇവിടെ ഷെരീഫിനെ കാത്തിരിക്കുന്നതെന്ന് കരുതിയെങ്കില്‍ അത് തെറ്റിപ്പോയെന്ന് പറയേണ്ടി വരം. ഹൈടെക്ക് ജീവിതമാണ് ഇരുവര്‍ക്കുമായി ജയിലില്‍ ഒരുങ്ങുന്നത്.

ബി ക്ലാസ് ഫെസിലിറ്റിയാണ് ഇവര്‍ക്കായി ഒരുക്കിയിരിക്കുന്നത്. അതായത് ഒരു വിരല്‍ത്തുമ്പില്‍ ആഗ്രഹിക്കുന്നതെല്ലാം ഇവര്‍ക്ക് കിട്ടും. പൂര്‍വാധികം ശക്തിയോടെയായിരിക്കും ഷെരീഫ് തിരിച്ചവരികയെന്നാണ് എതിരാളികള്‍ ഇപ്പോള്‍ ഭയക്കുന്നത്. തടവുപുള്ളികള്‍ക്ക് ക്ലാസെടുക്കുക എന്ന ജോലിയായിരിക്കും ഇവര്‍ക്ക് ചെയ്യാനുണ്ടാവുക. അതേസമയം ഷെരീഫിനെ വരവേല്‍ക്കാന്‍ ഇവിടെയുള്ളവരുടെ തീരുമാനം.

വീടിന് തുല്യമായ ജയില്‍

വീടിന് തുല്യമായ ജയില്‍

ഷെരീഫ് വീട്ടില്‍ എങ്ങനെ കഴിഞ്ഞുവോ അതുപോലെ തന്നെയുള്ള ജീവിതമാണ് റാവല്‍പിണ്ടിയിലെ ആദിയാല ജയിലിലും ഉണ്ടാവുക. ബ ക്ലാസ് സൗകര്യങ്ങളില്‍ ഇവര്‍ക്ക് ഇവിടെ കഴിഞ്ഞ്കൂടാം. പക്ഷേ ഇത്രയൊക്കെ പറഞ്ഞാലും ഷെരീഫിനും മറിയത്തിനും എതിരെ ചാര്‍ത്തിയിരിക്കുന്ന കുറ്റങ്ങള്‍ കടുപ്പമേറിയത് തന്നെയാണ്. അനധികൃത സ്വത്ത് സമ്പാദനവും അത് മറച്ചുവെച്ചതുമാണ് കുറ്റം. ലാഹോറിലെ അല്ലാമ ഇഖ്ബാല്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനേയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പേരില്‍ രാജ്യത്ത് ഏറ്റുമുട്ടല്‍ നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു അറസ്റ്റ്.

തീരുമാനം മാറിമറിഞ്ഞു

തീരുമാനം മാറിമറിഞ്ഞു

ഇസ്ലാമാബാദ് ഭരണകൂടത്തിന്റെ തീരുമാനപ്രകാരം ഷെരീഫിനെയും മറിയത്തെയും സിഹല പോലീസ് ട്രെയിനിങ് കോളേജിലെ റെസ്റ്റ് ഹൗസില്‍ താമസിപ്പിക്കാനായിരുന്നു നീക്കം. എന്നാല്‍ പെട്ടെന്ന് തന്നെ ഈ തീരുമാനം മാറിമറിയുകയായിരുന്നു. ആദിയാല ജയിലില്‍ ഇരുവരെയും മെഡിക്കല്‍ ചെക്കപ്പിന് വിധേയരാക്കിയിട്ടുണ്ട്. ഇരുവര്‍ക്കും കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അതേസമയം ബി ക്ലാസ് സൗകര്യങ്ങള്‍ പ്രകാരം ഇവര്‍ക്ക് രാജകീയ ജീവിതമാണ് ജയിലില്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

ജയിലില്‍ രാജകീയ ജീവിതം

ജയിലില്‍ രാജകീയ ജീവിതം

സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ളവരെയും വിദ്യാഭ്യാസവും ജീവിതനിലവാരവും ഉയര്‍ന്ന രീതിയിലുള്ളവരെയുമാണ് ബി ക്ലാസില്‍ ഉള്‍പ്പെടുത്താറുള്ളത്. ഇതെല്ലാം ഷെരീഫിനും മറഫിയത്തിനും ഉണ്ടെന്നാണ് ജയില്‍ അധികൃതരുടെ വാദം. വളരെ എളുപ്പമേറിയ ജോലിയുമാണ് ഇവര്‍ക്ക് ജയിലില്‍ ലഭിക്കുക. ക്ലാസ് സിയിലെ തടവുകാര്‍ക്ക് ക്ലാസെടുക്കുന്ന ജോലിയാണ് ഇവര്‍ക്ക് ലഭിക്കുക. എ ക്ലാസ് തടവുകാര്‍ക്കും ഇത് തന്നെയാണ് ലഭിക്കുക. തടവുകാര്‍ക്ക് ക്ലാസെടുക്കുന്നത് കഠിനമാണെന്നും മറ്റ് ഭാരപ്പെട്ട ജോലികള്‍ ഇവര്‍ ചെയ്യേണ്ടെന്നും ജയില്‍ അധികൃതര്‍ പറയുന്നു.

ഞെട്ടിക്കുന്ന സൗകര്യങ്ങള്‍

ഞെട്ടിക്കുന്ന സൗകര്യങ്ങള്‍

ഗംഭീരന്‍ സൗകര്യങ്ങളാണ് ഇവര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. ഒരു കോട്ട്, കസേര, ചായക്കോപ്പ, വിളക്ക് എന്നിവ ഇവരുടെ സെല്ലില്‍ ഉണ്ടാവും. സെല്ലില്‍ വൈദ്യുതി ഇല്ലെങ്കില്‍ മാത്രമേ വിളക്കുണ്ടാവൂ. ഒരു ഷെല്‍ഫ്, അലക്കാനുള്ള സൗകര്യങ്ങള്‍ എന്നിവ നേരത്തെ തന്നെ ഒരുക്കിയിട്ടുണ്ടാവും. ടിവി, എസി, ഫ്രിഡ്ജ്, ദിനപത്രങ്ങള്‍ എന്നിവ ഷെരീഫിനും മറിയത്തിനും സെല്ലില്‍ കൊണ്ടുവരാന്‍ സാധിക്കും. ഇതിനായി പ്രത്യേകം പണം അടയ്ക്കണം. ജയിലധികൃതരുടെ അനുമതി ഇതിന് ആവശ്യമാണെങ്കിലും ഷെരീഫുമായി ബന്ധമുള്ളതിനാല്‍ ഇക്കാര്യങ്ങള്‍ എളുപ്പത്തില്‍ നടക്കും.

ഷെരീഫിന്റെ കൈവിട്ട കളികള്‍

ഷെരീഫിന്റെ കൈവിട്ട കളികള്‍

കുറ്റക്കാരനാണെന്ന് കോടതി വിധിച്ചെങ്കിലും ഷെരീഫിന് മുന്നില്‍ നിരവധി സാധ്യതകളുണ്ടായിരുന്നു. എന്നാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കാതെ അദ്ദേഹം ലണ്ടനില്‍ നിന്ന് പാകിസ്താനിലേക്ക് തിരിച്ച് വരികയായിരുന്നു. തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ വമ്പനൊരു മുന്നേറ്റമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും അതുവഴി സഹതാപ തരംഗം വ്യാപിപ്പിക്കാനുമാണ് നവാസ് ഷെരീഫ് ലക്ഷ്യമിടുന്നത്. നേരത്തെ പല പാകിസ്താന്‍ നേതാക്കളും ഇത്തരത്തില്‍ കേസില്‍ കുടുങ്ങിയപ്പോള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിയിരുന്നില്ല. അതേസമയം പ്രവര്‍ത്തകരുടെ പ്രക്ഷോഭം കനക്കുന്നുണ്ടെങ്കിലും ഷെരീഫിന്റെ രാഷ്ട്രീയഭാവിക്ക് ഇത് തിരിച്ചടിയാവുമോ എന്ന ഭയത്തിലാണ് പിന്തുണയ്ക്കുന്നവര്‍.

താരസംഘടനയുമായുള്ള പ്രശ്‌നങ്ങള്‍ വേഗം പരിഹരിക്കണം... ഡബ്ല്യുസിസി ആര്‍ക്കും എതിരല്ലെന്ന് പത്മപ്രിയതാരസംഘടനയുമായുള്ള പ്രശ്‌നങ്ങള്‍ വേഗം പരിഹരിക്കണം... ഡബ്ല്യുസിസി ആര്‍ക്കും എതിരല്ലെന്ന് പത്മപ്രിയ

പൊതുതെരഞ്ഞെടുപ്പിന് മുൻപ് രാമക്ഷേത്ര നിർമ്മാണം തുടങ്ങുമെന്ന് അമിത് ഷാ.. ഇല്ലെന്ന് ബിജെപിപൊതുതെരഞ്ഞെടുപ്പിന് മുൻപ് രാമക്ഷേത്ര നിർമ്മാണം തുടങ്ങുമെന്ന് അമിത് ഷാ.. ഇല്ലെന്ന് ബിജെപി

English summary
former Pak PM, daughter provided 'B' class facilities in Adiala Jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X