പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിശാചെന്ന് വിളിച്ച് മുന്‍ പാക് ക്രിക്കറ്റ് താരം, വൈറല്‍ വീഡിയോ
പാകിസ്ഥാന്‍ അണ്‍ടോള്‍ഡ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഇസ്ലമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാകിസ്ഥാന് ക്രിക്കറ്റ് ക്യാപ്റ്റന്‍ സയിദ് അന്‍വര്‍ രംഗത്ത്. പ്രധാനമന്ത്രിയെ പിശാച് എന്ന് വിളിച്ചുകൊണ്ടായിരുന്നു മുന്‍ പാക് ക്രിക്കറ്റ് താരം വിമര്‍ശിച്ചത്. ഇതോടൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അദ്ദേഹം പരിഹസിച്ചു. ഒരു പ്രദേശത്തെ പള്ളിയില്‍ നടക്കുന്ന പരിപാടിക്കിടെയാണ് സയിദ് അന്‍വര്‍ മോദിയെ പിശാച് എന്ന് വിളിച്ചത്. പ്രസംഗത്തിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലാണ്.
ഗുജറാത്തില്‍ നടന്ന റാലിക്കിടെ ബാങ്ക് വിളി സമയത്ത് പ്രധാനമന്ത്രി പ്രസംഗം നിര്‍ത്തിയത് ചൂണ്ടിക്കാണിച്ചാണ് സയിദ് അന്‍വര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രാര്‍ത്ഥനയോടുള്ള ബഹുമാനത്താല്‍ തന്റെ പ്രസംഗം ഹ്രസ്വമായി നിര്‍ത്തിവച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും മുന്‍ പാകിസ്ഥാന് ക്രിക്കറ്റ് താരം വിമര്‍ശിച്ചു.
പാകിസ്ഥാന്‍ അണ്‍ടോള്‍ഡ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബാങ്ക് വിളിക്ക് വേണ്ടി എത്ര തവണ പ്രസംഗം നിര്‍ത്തിയിട്ടും കാര്യമില്ല. നിങ്ങള്‍ പിശാചായ ഹിന്ദുവായി തുടരുമെന്നാണ് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞത്. അതേസമയം, പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും പ്രവൃത്തിയില്‍ ഇന്ത്യ മുഴുവന്‍ അഭിനന്ദനം പങ്കുവച്ചപ്പോള്‍ മുന്‍ പാക് ക്രിക്കറ്റ് താരം മാത്രമാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
സയിദ അന്‍വറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് ഈ വീഡിയോയ്‌ക്കെതിരെ പ്രതികരണം പങ്കുവച്ചത്.
പാകിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ ഭക്ഷ്യക്ഷാമവും നേരിടുന്ന സമയത്ത് ഇത്തരം ഒരു പ്രസംഗം പാകിസ്ഥാന് ഗുണം ചെയ്യില്ലെന്നാണ് മിക്കയാളുകളും കമന്റ് ചെയ്യുന്നത്. പാകിസ്ഥാന്‍ ക്രിക്കറ്റിലെ മികച്ച താരമായിരുന്നു സായിദ് അന്‍വര്‍. 14 വര്‍ഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഭാഗമായി. പാക്കിസ്ഥാനെ പ്രതിനിധീകരിച്ച് 55 ടെസ്റ്റുകളിലും 247 ഏകദിനങ്ങളിലും അദ്ദേഹം യഥാക്രമം 4052, 8824 റണ്‍സ് നേടി.












Click it and Unblock the Notifications