ബാലക്കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 300 ഭീകരര്‍: പാകിസ്താൻ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥൻ
ഇസ്ലാമാബാദ്: ഇന്ത്യൻ സൈന്യം ബാലക്കോട്ടിലെ ഭീകരതാവളങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ 300 ഭീകരർ കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്തൽ. 2019 ഫെബ്രുവരി 26 ന് ഇന്ത്യൻ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൽ 300 തീവ്രവാദികൾ മരിച്ചുവെന്ന് മുൻ പാക് നയതന്ത്രജ്ഞൻ അഘ ഹിലാലി ടെലിവിഷൻ ഷോയിലാണ് തുറന്ന് സമ്മതിച്ചിട്ടുള്ളത്. ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന നിലപാടാണ് പാകിസ്താൻ സ്വീകരിച്ചിട്ടുള്ളത്. ഈ വാദം പൊള്ളയാണെന്നാണ് മുൻ നയതന്ത്ര ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലോടെ വ്യക്തമായിട്ടുള്ളത്.
പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്‌വ പ്രവിശ്യയിലെ ബാലകോട്ടിൽ ജയ്ഷെ-മുഹമ്മദ് തീവ്രവാദ പരിശീലന ക്യാമ്പിൽ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ, മുഖം രക്ഷിക്കാനുള്ള നടപടിയായി, കൊല്ലപ്പെട്ട തീവ്രവാദികളുടെ സാന്നിധ്യം അംഗീകരിക്കാൻ പാക്സിതാൻ വിസമ്മതിച്ചിരുന്നു.

പുൽവാമയിൽ ഇന്ത്യൻ സൈന്യത്തിന്റെ വാഹന വ്യൂഹനത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ഭീകരതാവളം ആക്രമിച്ചത്. ഫെബ്രുവരി 14ന് നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് രംഗത്തെത്തിയിരുന്നു. ഇന്ത്യൻ സൈന്യം സഞ്ചരിച്ച വാഹന വ്യൂഹത്തിനിടയിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. ഇതോടെ 40 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പട്ടത്. അന്താരാഷ്ട്ര അതിർത്തി കടന്ന് ഇന്ത്യ നടത്തിയ ഭീകരാക്രമണത്തിൽ 300 പേരെ വധിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ.
ഞങ്ങളുടെ ലക്ഷ്യം അവരിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഞങ്ങൾ അവരുടെ ഹൈക്കമാൻഡിനെ ലക്ഷ്യമാക്കി. അതാണ് ഞങ്ങളുടെ നിയമാനുസൃത ലക്ഷ്യം, കാരണം അവർ സൈനികരാണ്. ഞങ്ങൾ ഉപബോധപൂർവ്വം അക്കാര്യം അംഗീകരിച്ചു "ഇപ്പോൾ ഞങ്ങൾ ഉപബോധപൂർവ്വം അവരോട് പറഞ്ഞിട്ടുണ്ട്, അവർ എന്തുചെയ്യാൻ ആഗ്രഹിക്കുന്നുവോ അത്രയേ ഞങ്ങൾ ചെയ്യൂ, അത് അധികമാകുകയില്ലെന്നും ഹിലാലി പറഞ്ഞു.












Click it and Unblock the Notifications