മുന്‍ പോപ്പ് എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍ അന്തരിച്ചു
റോം: മുന്‍ മാര്‍പാപ്പ എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍ അന്തരിച്ചു. 95 വയസായിരുന്നു. വത്തിക്കാനിലെ വസതിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയവെ ആണ് അന്ത്യം. വത്തിക്കാന്‍ വക്താവ് ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ആരോഗ്യനില മോശമായത്. ബുധനാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്യവേ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് മുന്‍ പോപ്പിന്റെ ആരോഗ്യാവസ്ഥ അറിയിച്ചത്.
ബുധനാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്തതിന് പിന്നാലെ ഫ്രാന്‍സിസ് മാര്‍പാപ്പ ബനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ചിരുന്നു. പ്രായാധിക്യം ചൂണ്ടിക്കാട്ടി 2013 ലാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്ത് നിന്ന് രാജി വെക്കുന്നത്. കത്തോലിക്ക സഭയുടെ തന്നെ 600 വര്‍ഷത്തെ ചരിത്രത്തില്‍ സ്ഥാനം രാജി വെക്കുന്ന ആദ്യ മാര്‍പാപ്പയായിരുന്നു എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍.

ജോണ്‍ പോള്‍ രണ്ടാമന്റെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 നാണ് ബനഡിക്ട് മാര്‍പാപ്പയായി ചുമതലയേല്‍ക്കുന്നത്. വെള്ളിയാഴ്ച ബെനഡിക്റ്റ് മാര്‍പാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അദ്ദേഹത്തിന്റെ മുറിയില്‍ സ്വകാര്യ കുര്‍ബാനയില്‍ പങ്കെടുത്തതായും വത്തിക്കാന്‍ അറിയിച്ചിരുന്നു.
ഒരേസമയം, യാഥാസ്ഥിതികനും പുരോഗമനവാദിയുമായ മാര്‍പാപ്പ എന്നാണ് ബനഡിക്ട് പതിനാറാമന്‍ അറിയപ്പെട്ടിരുന്നത്. 1927 ഏപ്രില്‍ 16 ന് ജര്‍മനിയിലെ ബവേറി പ്രവിശ്യയിലെ മാര്‍ക്ക്ത്തലില്‍ ആണ് ജനനം. പൊലീസ് ഓഫിസറായ ജോസഫ് റാറ്റ്സിങ്ങര്‍ സീനിയറിന്റെയും മരിയയുടെയും മൂന്നാമത്തെ മകനായിരുന്നു.
1941 ല്‍ ഹിറ്റ്ലറുടെ യുവസൈന്യത്തില്‍ ചേര്‍ക്കപ്പെട്ടെങ്കിലും 1945 ല്‍ സഹോദരന് ജോര്‍ജ് റാറ്റ്സിങ്ങറിനൊപ്പം കത്തോലിക്കാ സെമിനാരിയില്‍ ചേര്‍ന്നു. 1951 ജൂണ്‍ 29 നാണ് വൈദികവൃത്തിയില്‍ എത്തുന്നത്. 1977 ല്‍ മ്യൂണിക്കിലെ ആര്‍ച്ച് ബിഷപ്പായി. സ്ത്രീകള്‍ വൈദികരാകുന്നതിനും ഗര്‍ഭച്ഛിദ്രത്തിനും വിവാഹേതര ബന്ധങ്ങള്‍ക്കുമെതിരെ നിലപാട് എടുത്തു. ഭാരതസഭയിലെ ആദ്യവിശുദ്ധയായി സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയെ നാമകരണം ചെയ്തത് ബനഡിക്ട് പതിനാറാമന്‍ ആണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications