ശ്രീലങ്കയില്‍ അട്ടിമറി; റെനില്‍ വിക്രമ സിംഗേ തെറിച്ചു, മഹിന്ദ രജപക്‌സെ പ്രധാനമന്ത്രി!!
കൊളംബോ: നാടകീയ രംഗങ്ങൾക്കക് അന്ത്യം. മുൻ ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രജപക്‌സെ ശ്രീലങ്കൻ പ്രധാനമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു. റെനില്‍ വിക്രമസിംഗെ സര്‍ക്കാരിനുള്ള പിന്തുണ യുപിഎഫ് പിന്‍വലിച്ചതോടെയാണ് മഹിന്ദ രജപക്സെ സത്യപ്രതിജ്ഞ ചെയ്തത്. പ്രസിഡണ്ട് മൈത്രിപാല സിരിസേനയ്ക്ക് മുന്നിലാണ് രജപക്സെ സത്യപ്രതിഞ്ജ ചെയ്തത്.

ശ്രീലങ്കയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ രജപക്സെ രൂപീകരിച്ച പുതിയ പാർട്ടി വൻ വിജയം നേടിയിരുന്നു. ഇതിന് പിന്നാലെ സർക്കകാരിനുള്ളിൽ അസ്വസ്ഥകൽ ഉടലെടുത്തിരുന്നു. ശ്രീലങ്കൻ ഫ്രീഡം പാർട്ടിയും യുണൈറ്റഡ് നാഷനൽ പാർട്ടിയും ചേർന്നുള്ള സഖ്യകക്ഷി സർക്കാരായിരുന്നു ഭരണം ടത്തിയിരുന്നത്. രജപക്സെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദൃശ്യങ്ങൾ രാജ്യാന്തര മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.












Click it and Unblock the Notifications