വെറും 12 വയസ്സുള്ള ആണ്‍കുട്ടിയുമായി ട്യൂഷന്‍ ടീച്ചര്‍ ചെയ്തത്... ഞെട്ടിപ്പിക്കുന്ന സംഭവം
വിദ്യാര്‍ത്ഥി അശ്ലീലദൃശ്യങ്ങള്‍ കാണുന്നത് അധ്യാപിക കണ്ടുപിടിച്ചിരുന്നു. എന്നാല്‍ കുട്ടിയെ അതില്‍ നിന്ന് വിലക്കുന്നതിന് പകരം അവനുമായി ബന്ധം സ്ഥാപിക്കുകയാണ് അധ്യാപിക ചെയ്തത്
ബ്രിഡ്ജ്‌പോര്‍ട്ട്: അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം വഷളാകുന്നതിന്റെ കാരണം ഇനി മനശാസ്ത്രജ്ഞര്‍ കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന് വേണം പറയാന്‍. പ്രത്യേകിച്ച് വിദേശ രാജ്യങ്ങളില്‍. ആരേയും ഞെട്ടിക്കുന്ന രീതിയിലാണ് അവിടെ ഗുരു-ശിഷ്യ ബന്ധം വഴിപിഴച്ച് പോകുന്നത്.
ഇംഗ്ലണ്ടിലെ ബ്രിഡ്ജ്‌പോര്‍ട്ടില്‍ നിന്നുള്ള വാര്‍ത്ത ശരിക്കും ആരിലും ആശങ്കയുണര്‍ത്തുന്നതാണ്. കാരണം വെറും 12 വയസ്സുള്ള ആണ്‍കുട്ടിയെ ആണ് അധ്യാപിക ലൈംഗിക ബന്ധത്തിനായി ഉപയോഗിച്ചത്.
സംഗതി എന്തായാലും പുറത്തറിഞ്ഞു. അധ്യാപികയ്ക്ക് കോടതി ശിക്ഷയും വിധിച്ചു.

മിഷേല്‍
മിഷേല്‍ സുല്‍സിക്കി എന്നാണ് അധ്യാപികയുടെ പേര്. പ്രായം 29 വയസ്സ്. സ്ട്രാറ്റ്‌ഫോര്‍ഡ് എലിമെന്ററി സ്‌കൂളിലെ അധ്യാപികയായിരുന്നു മിഷേല്‍.

12 കാരന്‍
12 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി സെക്‌സിലേര്‍പ്പെട്ടു എന്നതാണ് മിഷേല്‍ സുല്‍സിക്കിയ്‌ക്കെതിരെയുള്ള കേസ്. രണ്ട് വര്‍ഷം ഇവര്‍ വിദ്യാര്‍ത്ഥിയുമായുള്ള ബന്ധം തുടര്‍ന്നു.

അശ്ലീലം കണ്ടു
വിദ്യാര്‍ത്ഥി അശ്ലീല ദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അധ്യാപികയായ മിഷേല്‍ അവിടെ എത്തുന്നത്. കുട്ടിയെ ആ പ്രവൃത്തിയില്‍ നിന്ന് പിന്തിരിയിപ്പിക്കുകയല്ല മിഷേല്‍ ചെയ്തത്.

നാണക്കേട്
മുമ്പ് നാല് വര്‍ഷത്തോളം ഒരു സ്‌കൂളില്‍ സെപ്ഷ്യല്‍ എജ്യുക്കേറ്ററായി ജോലി ചെയ്തിട്ടുണ്ട് മിഷേല്‍ അതിനെ ജഡ്ജി അഭിനന്ദിച്ചു. പക്ഷേ ഇപ്പോള്‍ ചെയ്ത കാര്യങ്ങള്‍ അധ്യാപക സമൂഹത്തിന് തന്നെ നാണക്കേടാണെന്ന് ജഡ്ജി പറഞ്ഞു.

അവസരം
ഒരു അധ്യാപിക എന്ന നിലയില്‍ വിദ്യാര്‍ത്ഥിയെ അശ്ലീലം കാണുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ആ അവസരം മുതലെടുക്കാന്‍ ശ്രമിച്ച മിഷേലിന് നാല് വര്‍ഷം ശിക്ഷ വിധിക്കണം എന്നായിരുന്നു വാദിഭാഗം വാദിച്ചത്.

ട്യൂഷന്‍
വിദ്യാര്‍ത്ഥിയുടെ സ്‌കൂളിലെ അധ്യാപിക ആയിരുന്നില്ല മിഷേല്‍. കുട്ടിയുടെ സ്ട്രാറ്റ്‌ഫോര്‍ഡിലെ വീട്ടില്‍ ട്യൂഷന്‍ എടുക്കുന്ന അധ്യാപിക ആയിരുന്നു. ഈ സമയത്താണ് സംഭവങ്ങളെല്ലാം ഉണ്ടായത്.

ആദ്യം
ആദ്യത്തെ തവണ ബന്ധപ്പെടുമ്പോള്‍ തന്റെ കൈവശം ഒരു ഗര്‍ഭനിരോധന ഉറപോലും ഉണ്ടായിരുന്നില്ല എന്നാണ് വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞത്. എന്നിട്ടും തന്നെ മിഷേല്‍ സെക്‌സിന് നിര്‍ബന്ധിച്ചു എന്നും വിദ്യാര്‍ത്ഥി മൊഴി നല്‍കിയിട്ടുണ്ട്.

20 തവണ
രണ്ട് വര്‍ഷത്തിനിടെ 20 തവണ അധ്യാപികയുമായി സെക്‌സില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് വിദ്യാര്‍ത്ഥി നല്‍കിയ മൊഴി. എന്നാല്‍ ഒറ്റത്തവണ മാത്രമാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുള്ളത് എന്നാണ് മിഷേല്‍ വാദിക്കുന്നത്.

അച്ഛനാര്?
മിഷേലിന് ഇപ്പോള്‍ ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞുണ്ട്. ആ കുഞ്ഞിന്റെ അച്ഛന്‍ താന്‍ ആണെന്നാണ് വിദ്യാര്‍ത്ഥി വാദിക്കുന്നത്. എന്നാല്‍ ഇക്കാര്യം പിന്നീട് പരിശോധിക്കാം എന്നായിരുന്നു കോടതിയുടെ നിലപാട്.

ഫീസ് ഇല്ലാതെ
വിദ്യാര്‍ത്ഥിയെ പഠിപ്പിച്ച രണ്ട് വര്‍ഷവും അന്റെ വീട്ടുകാരില്‍ നിന്ന് ഫീസ് ഒന്നും ഈടാക്കിയിരുന്നില്ലെന്നാണ് മിഷേല്‍ പറയുന്നത്. കോടതിയുടെ വിധി പ്രസ്താവം കേള്‍ക്കാന്‍ സംഗീതാധ്യാപകനായ മിഷേലിന്റെ ഭര്‍ത്താവും കുഞ്ഞിനോടൊപ്പം എത്തിയിരുന്നു. വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും ഇവര്‍ തയ്യാറായിരുന്നു. എന്നാല്‍ കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.












Click it and Unblock the Notifications