ബലാത്സംഗം; മുന്‍ ടെന്നീസ് ഗ്രാന്റ്സ്ലാം ചാമ്പ്യന്‍ ആറുവര്‍ഷം തടവുശിക്ഷ
പ്രിട്ടോറിയ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചെന്ന കുറ്റത്തിന് മുന്‍ ടെന്നീസ് താരം ബോബ് ഹെവിറ്റിനെ ആറുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. സൗത്താഫ്രിക്കന്‍ കോടതിയാണ് എഴുപത്തിയഞ്ചുകാരനായ ഹെവിറ്റിന് കടുത്ത ശിക്ഷ വിധിച്ചത്. ശിക്ഷയില്‍ ഇളവു നല്‍കണമെന്ന അദ്ദേഹത്തിന്റെ ഭാര്യ കേണപേക്ഷിച്ചെങ്കിലും ജഡ്ജി ബെര്‍ട്ട് ബാം ചെവിക്കൊണ്ടില്ല.
1980കളിലും 90കളിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഹെവിറ്റിനെതിരായ കുറ്റം. ഇദ്ദേഹം കോച്ചിങ് നല്കുന്ന കുട്ടികളെയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. 12 വയസുള്ളപ്പോള്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി വിചാരണ വേളയില്‍ കോടതിയില്‍ തെളിവു ഹാജരാക്കിയിരുന്നു.

ശിക്ഷയ്ക്കു പുറമെ 8500 ഡോളര്‍ പിഴയടക്കാനും ഹെവിറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് പിഴ നല്‍കണമെന്നാണ് നിര്‍ദ്ദേശം. പ്രായാധിക്യവും രോഗവും മൂലം അവശനായ ഹെവിറ്റിന് മേല്‍ കോടതിയില്‍ അപ്പീല്‍ നല്കാന് അവസരമുണ്ടാകും.
ഓസ്ട്രേയയില്‍ ജനിച്ച് ഓസ്ട്രേലിയയ്ക്കുവേണ്ടി റാക്കറ്റേന്തിയ ഹെവിറ്റ് പിന്നീട് ദക്ഷിണാഫ്രിക്കക്കാരിയായ കാമുകിയെ വിവാഹം ചെയ്തശേഷം അവിടുത്തെ പൗരത്വം സ്വീകരിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടിയായിരുന്നു അദ്ദേഹം പിന്നീട് കളത്തിളിറങ്ങിയത്. ഡബിള്‍സില്‍ എല്ലാ ഗ്രാന്റ്സ്ലാം ടൈറ്റിലുകളും ഹെവിറ്റ് നേടിയിട്ടുണ്ട്. കരിയറില്‍ 7 സിംഗിള്‍സ് ടൈറ്റിലുകളും 65 ഡബിള്‍സ് ടൈറ്റിലുകളിലും ഹെവിറ്റ് ചാമ്പ്യനായി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications