Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കക്കാരുടെ ഭയം അകറ്റണം; വാക്സിന്‍ പരസ്യമായി കുത്തിവെക്കാന്‍ തയ്യാറായി മുന്‍ പ്രസിഡന്‍റുമാര്‍

ന്യൂയോര്‍ക്ക്: കോവിഡ് -19 വാക്‌സിനുകളുടെ സുരക്ഷയിലും ഫലപ്രാപ്തിയിലും സംശയിക്കുന്ന അമേരിക്കക്കാരുടെ ഭയം ഇല്ലാതാക്കുന്നതിനായി കൊവിഡ് വാക്സിന്‍ കുത്തിവയ്ക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോര്‍ജ് ഡബ്ല്യു ബുഷ്, ബില്‍ ക്ലിന്റണ്‍ എന്നിവര്‍. പൊതുജനവിശ്വാസം ഉയര്‍ത്തുന്നതിന്റെ ഭാഗമായി പരസ്യമായി വാക്‌സിന്‍ കുത്തിവെക്കുമെന്നാണ് മുവരും ഇക്കാര്യം വ്യക്തമാക്കിയത്.

വാക്സിന്‍ കണ്ടുപിടിച്ചാലും അത് ജനങ്ങള്‍ സ്വീകരിക്കുകയെന്നത് വളരെ പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ടെലിവിഷന്‍ ഷോയിലാണ് വാക്സിന്‍ സ്വീകരിക്കുകയെന്ന് ബരാക് ഒബാമ പറഞ്ഞത്. സയന്‍സിലാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബയോ ഫാർമസ്യൂട്ടിക്കൽ കമ്പനികളായ ഫൈസർ, ബയോ‌ടെക് എന്നിവ നിർമ്മിക്കുന്ന കോവിഡ് -19 വാക്സിൻ അനുവദിക്കണമോ എന്ന് തീരുമാനിക്കാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡി‌എ) യോഗം ചേരുന്നതിന് ഒരാഴ്ച മുമ്പാണ് മുൻ പ്രസിഡന്റുമാർ ബോധവൽക്കരണ കാമ്പയിനുമായി രംഗത്ത് വന്നിരിക്കുന്നത്.

coronavirus

ലോകത്തിലെ ഏറ്റവും കൂടുതൽ കോവിഡ് -19 കേസുകളും മരണങ്ങളും അമേരിക്കയില്‍ സ്ഥിരമായി റിപ്പോർട്ട് ചെയ്യുന്നതിനാൽ വാക്സിന്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കാനാണ് അധികൃതരുടെ ശ്രം. അതേസമയം, വാക്സിനെ സംബന്ധിച്ചുള്ള സംശയങ്ങള്‍ പൊതുജനാരോഗ്യ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും വരും ദിവസങ്ങളില്‍ നേരിടാനുള്ള മറ്റൊരു പ്രധാന വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് മുൻ പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോർജ്ജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൺ എന്നിവർ ക്യാമറകള്‍ക്ക് മുമ്പില്‍ തങ്ങളുടെ കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പുകൾ പകര്‍ത്താന്‍ തയ്യാറായത്.

ഈ നീക്കത്തിലൂടെ വാക്സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും അതിന്റെ സുരക്ഷയിലും ഫലപ്രാപ്തിയിലും ജനങ്ങളില്‍ ആത്മവിശ്വാസം വളർത്താനും കഴിയുമെന്ന് അവർ പ്രതീക്ഷിക്കുന്നു. വാക്സിൻ രാജ്യത്തെ റെഗുലേറ്റർമാരും മികച്ച പകർച്ചവ്യാധി വിദഗ്ധനുമായ ഡോ. ആന്റണി ഫൗസിയും അംഗീകരിച്ചുകഴിഞ്ഞാൽ താൻ അത് സ്വീകരിക്കുമെന്ന് ഒബാമ പറഞ്ഞു. "അപകടസാധ്യത കുറവുള്ള ആളുകൾക്കായി വാക്സിന്‍ നിർമ്മിക്കുമ്പോൾ ഞാൻ അത് സ്വീകരിക്കുമെന്ന് ഞാൻ നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു,"- സിറിയസ് എക്സ്എമ്മിന്റെ ദി ജോ മാഡിസൺ ഷോയില് ഒബാമ പറഞ്ഞു.

അതേസമയം, 74 കാരനായ മുൻ പ്രസിഡന്റും പൊതുജനത്തിന് മുന്നിൽ കുത്തിവയ്പ് നടത്താൻ തയ്യാറാണെന്ന് ബുഷിന്റെ ചീഫ് ഓഫ് സ്റ്റാഫ് ഫ്രെഡി ഫോർഡ് സി‌എൻ‌എന്നിനോട് പറഞ്ഞു. ഏതാനും ആഴ്ചകൾക്കുമുമ്പ്, ഇക്കാരം ഡോ. ഫസിയെയും ഡോ ബ്രിക്സിനെയും അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സമയമാവുമ്പോള്‍ പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ തന്റെ സഹ ജീവികളെ പ്രോത്സാഹിപ്പിക്കുന്നതിന് തനിക്കാവുന്നതെല്ലാം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും ബുഷ് പറഞ്ഞതായും ഫ്രെഡി ഫോർഡ് പറഞ്ഞു. പ്രസ് സെക്രട്ടറിയാണ് ക്ലിന്‍റണും വാക്സിന്‍ എടുക്കാന്‍ തയ്യാറാണെന്ന കാര്യ അറിയിച്ചത്.

കോവിഡ് -19 വാക്‌സിനിനെക്കുറിച്ച് അവബോധം വളർത്തുക, എല്ലാ അമേരിക്കക്കാർക്കും ഈ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ് നൽകാൻ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് മുന്‍ പ്രസിഡന്‍റുമാര്‍ ഈ പ്രചാരണത്തിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

Recommended Video

cmsvideo
    Pfizer seeks emergency use authorization for its COVID-19 vaccine in India | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+