കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോർജ്ജ് ബുഷിന്റെ ഭാര്യ അന്തരിച്ചു.. ഭർത്താവും മകനും യുഎസ് പ്രസിഡണ്ടാകുന്നത് കണ്ട ബാർബറ

  • By Desk
Google Oneindia Malayalam News

വാഷിങ്ടൺ: അമേരിക്കയിലെ മുൻ പ്രഥമ വനിത അന്തരിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ലൂ എച്ച് ബുഷിന്റെ ഭാര്യ ബാർബറാ ബുഷ് ആണ് അന്തരിച്ചത്. 92 വയസ്സായിരുന്നു. ഭർത്താവും മകനും പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നത് കണ്ട ഏക വനിതയാണ് ബാർബറ ബുഷ്. ആരോഗ്യം ക്ഷയിച്ചെന്നു, കൂടുതൽ വൈദ്യപരിോസധനകൾ നടത്തുന്നില്ലെന്നും സ്നേഹ പരിചരണമാണ് ഇനി നൽകുന്നതെന്നും ഞായറാഴ്ച ബുഷിന്റെ കുടുംബം പറഞ്ഞിരുന്നു.

കുറച്ചു വർഷങ്ങളായി ബാർബറ ബുഷ് ശ്വാസകോശ സംബന്ധമായ അസുഖം നേരിടുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. 1945 ജനുവരി ആറിനാണ് ജോർജ് ഡബ്യൂ എച്ച് ബുഷിന്റെയും ബാർബറ ബുഷിന്റെയും വിവാഹം നടന്നത്. അമേരിക്കൻ ചരിത്രത്തിൽ ദീർഘകാലം ഒരുമിച്ച് കഴിഞ്ഞ ബാര്യ ഭർത്തതാക്കന്മാരായിരുന്നു ഇവർ.

 Barbara Bush

2009ൽ ബാർബറയുടെ ഹൃദയ വാൾവ് മാറ്റിവെച്ചിരുന്നു. 'ദി സിൽവർ ഫോക്സ്' എന്നായിരുന്നു ഭർത്താവും കുട്ടികളും അവരെ വിശേഷിപ്പിച്ചിരുന്നത്. 1989 മുത്ൽ 1993 വരെ ഭർത്താവ് വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നു. പിന്നീട് രണ്ടായിരത്തിലെ യുഎസ് തിരഞ്ഞെടുപ്പിൽ മകൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2001 മുതൽ 2009 വരെ മകൻ പ്രസിഡന്റായിരുന്നു. അച്ഛനെയും മകനെയും യഥാക്രമം 'ബുഷ് 41' , 'ബുഷ് 43 ' എന്നാണ് വിശേഷിപ്പിക്കാറ്.

<strong>അപ്രഖ്യാപിത ഹർത്താലിന് തീവ്രവാദ ബന്ധം; എൻഐയെ രംഗത്തെത്താൻ സാധ്യത, അന്വേഷിക്കാൻ പ്രത്യേക സംഘം</strong>അപ്രഖ്യാപിത ഹർത്താലിന് തീവ്രവാദ ബന്ധം; എൻഐയെ രംഗത്തെത്താൻ സാധ്യത, അന്വേഷിക്കാൻ പ്രത്യേക സംഘം

<strong>ആവാസ് ലക്ഷ്യത്തിലേക്ക്: വയനാട്ടില്‍ 5,831 ഇതര സംസ്ഥാന തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തു</strong>ആവാസ് ലക്ഷ്യത്തിലേക്ക്: വയനാട്ടില്‍ 5,831 ഇതര സംസ്ഥാന തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തു

English summary
Former U.S. first lady Barbara Bush, the only woman to see her husband and son both sworn in as president, died on Tuesday, the Bush family said. She was 92.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X