മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല; ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്ത ട്രംപ് കുറ്റവിമുക്തന്‍, രണ്ടാം തവണ
വാഷിംഗ്ടണ്‍: അമേരിക്കയിലെ പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് യുഎസ് ജനപ്രിതിനിധി സഭ ഇംപീച്ച് ചെയ്ത അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍. ട്രംപിനെതിരെ ശിക്ഷവിധിക്കാന്‍ സെനറ്റിന് മുമ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ഇതിനായി 67 വോട്ടുകളാണ് വേണ്ടത്. എന്നാല്‍ ട്രംപ് കുറ്റക്കാരനാണെന്ന് വോട്ട് ചെയ്തത് ആകെ 50 ഡെമോക്രാറ്റ് അംഗങ്ങളും 7 റിപ്പബ്ലിക്കന്‍ അംഗങ്ങളും മാത്രമാണ്. ഇതോടെ ട്രംപ് കുറ്റക്കാരനാണെന്ന് വിധിക്കാനായില്ല.

അതേസമയം, ഏഴോളം റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ട്രംപിന് എതിരെ വോട്ട് ചെയ്തത് ശ്രദ്ധേയമായി. ഇതോടെ കാപ്പിറ്റോളിന് നേരയുണ്ടായ കലാപത്തില്‍ ട്രംപിനെതിരെ നിലനില്‍ക്കുന്ന ആരോപണം ഇല്ലാതായി. ഇത് രണ്ടാം തവണയാണ് ട്രംപ് ഇംപീച്ച്മെന്റില്‍ നിന്ന് കുറ്റവിമുക്തനാകുന്നത്. 50-50 എന്നിങ്ങനെ ഡെമോക്രാറ്റ് റിപ്പബ്ലിക്കന്‍ കക്ഷിനിലയുള്ള നൂറംഗ സെനറ്റില്‍ ഇംപീച്ച്മെന്റ് പാസാകാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് ആവശ്യമായുള്ളത്. ട്രംപ് കുറ്റവിമുക്തനാവുമെന്ന് ഏതാണ്ട് നേരത്തെ ഉറപ്പിച്ചിരുന്നു.
കര്‍ഷകര്‍ക്ക് ആവേശമായി രാഹുല്‍ ഗാന്ധി; അജ്മീറില്‍ നടന്ന റാലിയുടെ ചിത്രങ്ങള്‍
നേരത്തെ യുക്രയിന് പ്രസിഡന്റുമായി ഗൂഡാലോചന നടത്തിയെന്ന് ആരോപിപ്പ് ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ കേസന്വേഷണത്തിന് ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ട്രംപിന്റെ ആദ്യ കുറ്റ വിചാരണ. അന്ന് ബൈഡന് ഡെമാക്രാറ്റ് പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്നില്ല.
-
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications