കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ജഡ്ജിയാകുമോ ?

  • By Sruthi K M
Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന് ഒരാഗ്രഹം ഉണ്ട്. കോടതി ജഡ്ജിയാകാനാണ് ജോര്‍ജ് ബുഷിന് ഇപ്പോഴത്തെ ആഗ്രഹം. തന്റെ മോഹം മനസില്‍ വെക്കാനൊന്നും ബുഷിന് താത്പര്യമില്ല. ജഡ്ജിയാകാനുള്ള മോഹവുമായി അദ്ദേഹം അമേരിക്കയിലെ ഡള്ളസിലെ സിവില്‍ ജില്ലാ കോടതിയിലെത്തി.

എന്നാല്‍, ജോര്‍ജ് ബുഷിന്റെ ആഗ്രഹം പൂവണിഞ്ഞില്ല. 35 അംഗ പാനലിലേക്ക് ആളെയെടുക്കുന്നതറിഞ്ഞാണ് ബുഷ് കോടതിയിലേക്ക് പോയത്. 35 പേരില്‍ 27ാം സ്ഥാനത്തായിരുന്നു ബുഷ്. ആകെ 23 പേരെ മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ബുഷിനെ പരിഗണിക്കാന്‍ കഴിഞ്ഞില്ല.

george-bush

നിരാശനായി മടങ്ങാനൊന്നും ബുഷിന് താത്പര്യമില്ലായിരുന്നു. കോടതി പരിസരത്ത് നിന്നു വിവിധ തരത്തിലുളള സെല്‍ഫിയെടുത്ത് ആഘോഷമാക്കിയാണ് ബുഷ് മടങ്ങിയത്. ബുഷിന്റെ വരവ് പ്രമാണിച്ച് കോടതി പരിസരം കനത്ത സുരക്ഷാവലയത്തിലായിരുന്നു.

ഒബാമയ്ക്ക് മുമ്പ് നീണ്ട എട്ട് വര്‍ഷക്കാലം അമേരിക്കന്‍ പ്രസിഡന്റായിരുന്നു ജോര്‍ജ് ഡബ്യു ബുഷ്. ജഡ്ജിയാകാനുള്ള ജോര്‍ജ് ബുഷിന്റെ ആഗ്രഹത്തെ ജഡ്ജി മോയെ പ്രശംസിക്കുകയും ചെയ്തു. സേവനത്തിനായി മുന്നോട്ട് വന്ന അദ്ദേഹത്തിന്റെ നിലപാട് പ്രശംസനീയമാണെന്നും ജഡ്ജി പറഞ്ഞു.

English summary
Former US President George Bush's desire to be a court judge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X