കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് എച്ച് ഡബ്ല്യു ബുഷ് അന്തരിച്ചു; ഒരു യുഗത്തിന് അന്ത്യം

Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കയുടെ 41-ാം പ്രസിഡന്റ് ആയിരുന്നു ജോര്‍ജ്ജ് എച്ച് ഡബ്ല്യു ബുഷ് അന്തരിച്ചു. 94 വയസ്സായിരുന്നു. അമേരിക്കയുട 43-ാം പ്രസിഡന്റ് ആയിരുന്ന ജോര്‍ജ്ജ് ബുഷിന്റെ പിതാവാണ് ഇദ്ദേഹം. അമേരിക്കയുടെ വൈസ് പ്രസിഡന്റ് ആയും ബുഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇറാഖ് അധിനിവേശം കടന്നല്‍ക്കൂട്ടിലേക്ക് ഇഷ്ടികയെറിഞ്ഞതു പോലെയെന്ന് ട്രംപ്; ബുഷ് യഥാര്‍ത്ഥ ജീനിയസെന്ന് പരിഹാസംഇറാഖ് അധിനിവേശം കടന്നല്‍ക്കൂട്ടിലേക്ക് ഇഷ്ടികയെറിഞ്ഞതു പോലെയെന്ന് ട്രംപ്; ബുഷ് യഥാര്‍ത്ഥ ജീനിയസെന്ന് പരിഹാസം

അമേരിക്കയെ ലോകപോലീസ് എന്ന് ഏറ്റവും രൂക്ഷമായി വfശേഷിപ്പിക്കപ്പെട്ട കാലം ആണ് ജോര്‍ജ്ജ് ബുഷിന്റേത് എന്ന് വേണമെങ്കില്‍ പറയാം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗം ആയിരുന്ന ബുഷ് 1989 മുതല്‍ 1993 വരെ ആയിരുന്നു പ്രസിഡന്റ് സ്ഥാനം വഹിച്ചത്. 1981 മുതല്‍ 1989 വരെ വൈസ് പ്രസിഡന്റ് ആയിരുന്നു.

മകന്‍ ജോര്‍ജ്ജ് ഡബ്ല്യു ബുഷ് അമേരിക്കന്‍ പ്രസിഡന്റ് ആയിതിന് ശേഷം ജോര്‍ജ്ജ് എച്ച് ഡബ്ല്യു ബുഷ് സീനിയര്‍ ബുഷ് എന്നും ബുഷ് 41 എന്നും അറിയപ്പെട്ടു. അതിന് മുമ്പ് ജോര്‍ജ്ജ് ബുഷ് എന്ന ഒറ്റ നാമധേയം അദ്ദേഹത്തിന് മാത്രം സ്വന്തമായിരുന്നു. ഇറാഖ്- കുവൈത്ത് യുദ്ധത്തില്‍ ബുഷ് എടുത്ത നിലപാടുകള്‍ എക്കാലവും വലിയ ചര്‍ച്ചയായിരുന്നു. ഒരുപക്ഷേ, അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയും ആ യുദ്ധം തന്നെ ആയിരുന്നു.

യുദ്ധവീരനായ അവസാന പ്രസിഡന്റ്

യുദ്ധവീരനായ അവസാന പ്രസിഡന്റ്

അമേരിക്കന്‍ ചരിത്രത്തില്‍ എന്നും ജോര്‍ജ്ജ് ഡബ്ല്യു എച്ച് ബുഷ് എന്ന ജോര്‍ജ്ജ് ബുഷ് സീനിയറിന്റെ നാമം സുവര്‍ണ ലിപികളില്‍ തന്നെ രേഖപ്പെടുത്തപ്പെടും. ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത അവസാന പ്രസിഡന്റ് ആയിരുന്നു ബുഷ്. രണ്ടാം ലോകമഹായുദ്ധത്തില്‍ പഠനം പോലും ഉപേക്ഷിച്ച് പോരാട്ടത്തിനിറങ്ങിയ ആളായിരുന്നു ബുഷ്.

18-ാം ജന്മദിനത്തില്‍ യുഎസ് നേവിയില്‍

18-ാം ജന്മദിനത്തില്‍ യുഎസ് നേവിയില്‍

പേള്‍ ഹാര്‍ബര്‍ ആക്രമണം ആയിരുന്നു ബുഷിനെ സൈന്യത്തില്‍ ചേരാന്‍ പ്രേരിപ്പിച്ചത്. 1941 ല്‍ തന്റെ 18-ാം ജന്മദിനത്തില്‍ യൂണിവേഴ്‌സിറ്റി പഠനം ഉപേക്ഷിച്ച് ബുഷ് അമേരിക്കന്‍ നേവിയില്‍ ചേര്‍ന്നു. അക്കാലത്ത് യുഎസ് നേവിയിലെ ഏറ്റവും പ്രായം കുറഞ്ഞ ഏവിയേറ്റര്‍ പദവിയില്‍ എത്തിയെന്ന റെക്കോര്‍ഡും ബുഷിന്റെ പേരിലാണ് ഉള്ളത്.

പഠനം, ബിസിനസ്

പഠനം, ബിസിനസ്

1945 വരെ ബുഷ് സൈനിക സേവനം തുടര്‍ന്നു. അതിന് ശേഷം യേല്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദ പഠനത്തിന് ചേര്‍ന്നു. മസ്സാച്യുസെറ്റില്‍ നിന്ന് പിന്നെ വെസ്റ്റ് ടെക്‌സാസിലേക്ക് താമസം മാറിയ ബുഷ് എണ്ണ വ്യാപാരത്തിലേക്ക് കടന്നു.

നാല്‍പതാം വയസ്സില്‍ ലക്ഷാധിപതി

നാല്‍പതാം വയസ്സില്‍ ലക്ഷാധിപതി

എണ്ണ വ്യാപാരത്തില്‍ അടിക്കടി കയറ്റമായിരുന്നു ബുഷിന്. അങ്ങനെ തന്റെ നാല്‍പതാം വയസ്സില്‍ ലക്ഷാധിപതിയാകാനും ബുഷിന് കഴിഞ്ഞു. അക്കാലത്ത് ലക്ഷാധിപതി എന്നാല്‍ ഇന്നത്തെ ശതകോടീശ്വരന്‍മാര്‍ക്ക് തുല്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! അതിന് ശേഷം സ്ലന്തമായി ഒരു എണ്ണക്കമ്പനിയും സ്ഥാപിച്ചു.

രാഷ്ട്രീയത്തിലേക്ക്

രാഷ്ട്രീയത്തിലേക്ക്

1964 ല്‍ ആണ് ജോര്‍ജ്ജ് ബുഷ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. യുഎസ് സെനറ്റിലേക്ക് 1964 ല്‍ മത്സരിച്ചെങ്കിലും പരാജയപ്പെടാനായിരുന്നു വിധി. അതിന് ശേഷം 1966 ല്‍ ടെക്‌സാസിലെ സെവന്‍ത് ഡിസ്ട്രിക്ടില്‍ നിന്ന് ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടു. 1971 ല്‍ പ്രസിഡന്റ് ആയിരുന്ന റിച്ചാര്‍ഡ് നിക്‌സണ്‍ ബുഷിനെ അമേരിക്കയുടെ യുഎന്‍ അംബാസഡര്‍ ആയി നിയമിക്കുകയും ചെയ്തു.

രാഷ്ട്രീയ ഉയര്‍ച്ച

രാഷ്ട്രീയ ഉയര്‍ച്ച

1973 ല്‍ ബുഷ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. അധികം വൈകാതെ ബുഷിനെ ചൈനീസ് അംബാസഡര്‍ ആയും നിയമിച്ചു. ഇതിന് ശേഷം ആണ് ഏറെ നിര്‍ണായകമായ സെന്‍ട്രന്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ പദവി ബുഷിന് ലഭിക്കുന്നത്.

പ്രസിഡന്റ് ആകാനുള്ള ശ്രമം

പ്രസിഡന്റ് ആകാനുള്ള ശ്രമം

ആദ്യ തിരഞ്ഞെടുപ്പില്‍ പരജായം ഏറ്റുവാങ്ങിയത് പോലെ തന്നെ ആയിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ആകാനുള്ള ബുഷിന്റെ മോഹത്തിനും സംഭവിച്ചത്. റിപ്പബ്ലിക്കന്‍ പ്രൈമറി തിരഞ്ഞെടുപ്പില്‍ റൊണാള്‍ഡ് റീഗനോട് ബുഷ് പരാജയപ്പെട്ടു. പക്ഷേ, പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ റീഗന്‍ ബുഷിനെ കൈവിട്ടില്ല. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചത് ബുഷിനെ തന്നെ ആയിരുന്നു.

ആദ്യമായി പ്രസിഡന്റ്... അവസാനമായും

ആദ്യമായി പ്രസിഡന്റ്... അവസാനമായും

റൊണാള്‍ഡ് റീഗന് ശേഷം ആരാകണം പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എന്ന കാര്യത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ വലിയ തര്‍ക്കമൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ 1989 ലെ തിരഞ്ഞെടുപ്പില്‍ ജോര്‍ജ്ജ് ബുഷ് അമേരിക്കന്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഏറെ സംഭവ ബഹുലം ആയിരുന്നു ബുഷിന്റെ നല് വര്‍ഷത്തെ ഭരണം.

യുദ്ധ കാലഘട്ടം

യുദ്ധ കാലഘട്ടം

യുദ്ധത്തിന്റെ പേരിലായിരിക്കും ഒരുപക്ഷേ, പുറം ലോകം ജോര്‍ജ്ജ് ബുഷ് സീനിയറിനെ വിലയിരുത്തുക. പാനമയിലെ സൈനിക നീക്കവും പേര്‍ഷ്യന്‍ ഗള്‍ഫ് യുദ്ധവും എല്ലാം ബുഷിന്റെ കാലഘട്ടത്തില്‍ ആയിരുന്നു. ബെര്‍ലിന്‍ മതില്‍ തകര്‍ന്നതും ഇതേ കാലഘട്ടത്തില്‍ തന്നെ. സോവിയറ്റ് യൂണിയന്റെ പതനവും ബുഷ് ശരിക്കും ആസ്വദിച്ചു എന്ന് തന്നെ പറയേണ്ടി വരും.

സദ്ദാം ഹുസൈന്‍

സദ്ദാം ഹുസൈന്‍

ഇറാഖ്- കുവൈത്ത് യുദ്ധത്തില്‍ സൈനിക ഇടപെടല്‍ നടത്തിയത് ബുഷിന്റെ തീരുമാനപ്രകാരം ആയിരുന്നു. വ്യോമയുദ്ധം മാത്രമല്ല, കരയുദ്ധത്തിലും അന്ന് അമേരിക്ക പങ്കെടുത്തു. സദ്ദാം ഹുസൈന്റെ ഒരു ആവശ്യവും അംഗീകരിക്കാന്‍ ബുഷ് തയ്യാറായിരുന്നില്ല. അക്കാലം ലോകം ബുഷ്-സദ്ദാം ദ്വന്ദങ്ങള്‍ക്കിടയില്‍ ആയിരുന്നു എന്ന് പറയാം. അന്തിമ വിജയം ബുഷിന് തന്നെ ആയിരുന്നു.

തോറ്റമ്പിയ തിരഞ്ഞെടുപ്പ്

തോറ്റമ്പിയ തിരഞ്ഞെടുപ്പ്

പക്ഷേ, ആ യുദ്ധ വിജയം ബുഷിന് രാഷ്ട്രീയത്തില്‍ നല്‍കിയത് വന്‍ വിജയങ്ങള്‍ ഒന്നും ആയിരുന്നില്ല. 1992 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ബുഷ് മത്സര രംഗത്തുണ്ടായിരുന്നു. പക്ഷേ, ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ത്ഥിയായ ബില്‍ ക്ലിന്റണ് മുന്നില്‍ അടിയറവ് പറയാന്‍ ആയിരുന്നു വിധി.

അച്ഛനും മകനും

അച്ഛനും മകനും

തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ഏറെ നാള്‍ നിശബ്ദനായിരുന്നു ബുഷ്. എന്നാല്‍ ക്ലിന്റണെ പരാജയപ്പെടുത്തി മകന്‍ ബുഷ് അധികാരമേറ്റെടുത്തപ്പോള്‍ സീനിയര്‍ ബുഷ് വീണ്ടും സജീവമായി. അമേരിക്കന്‍ ചരിത്രത്തിലെ രണ്ടാമത്തെ അച്ഛന്‍-മകന്‍ പ്രസിഡന്റുമാരാണ് സീനിയര്‍ ബുഷും ജൂനിയര്‍ ബുഷും.

English summary
Former American President George HW Bush passes away.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X