യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു; അന്ത്യം നൂറാം വയസിൽ
വാഷിങ്ടൺ: യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ (100) അന്തരിച്ചു. ഡെമോക്രാറ്റിക് നേതാവായ കാർട്ടർ അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റായിരുന്നു. 1977 മുതൽ 1981 വരെയായിരുന്നു അദ്ദേഹം ഭരിച്ചത്. 2002-ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചിരുന്നു. കാൻസർ ബാധിതനായെങ്കിലും അതിജീവിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി മുതൽ ജോർജിയയിലെ വീട്ടിൽ പരിചരണത്തിലായിരുന്നു. അദ്ദേഹത്തിന്റെ ജീവിത പങ്കാളിയായ റോസലിൽ കഴിഞ്ഞ നവംബറിലാണ് അന്തരിച്ചത്.
ജോർജിയയിലെ പ്ലെയിൻസിലാണ കാർട്ടർ ജനിച്ചത്. വിനയവും പൊതുസേവനത്തോടുള്ള അർപ്പണ ബോധവുമാണ് അദ്ദേഹത്തെ പ്രസിഡന്റ് പദത്തിലേക്ക് എത്തിച്ചത്. എഞ്ചിനിയറിങ് ആയിരുന്നു കാർട്ടറിന്റ് വിദ്യാഭ്യാസ പശ്ചാത്തലം. ആദ്യം നിലക്കടല ഫാം നടത്തി. ഇവിടെ നിന്നാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്. പീച്ച് സ്റ്റേറ്റിൽ നിന്നാണ് അദ്ദേഹം ആദ്യം ഗവർണാറുകുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അദ്ദേഹം മുന്നോട്ട് വെച്ച പ്രചരണ രീതികൾ വലിയ രീതിയിൽ പിന്തുണ നേടികൊടുക്കാൻ കാരണമായി.

'ഞാൻ എപ്പോഴെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയാൽ, എനിക്ക് വോട്ട് ചെയ്യരുത്' എന്നാണ് അദ്ദേഹം പറഞ്ഞത്. വാട്ടർഗേറ്റ് അഴിമതിയിൽ നിന്നും വിയറ്റ്നാം യുദ്ധത്തിൽ നിന്നും കരകയറുകയായിരുന്ന യുഎസിനെ സംബന്ധിച്ച് ഏറെ ഹൃദയം നിറയ്ക്കുന്നതായിരുന്നു ഈ വാക്കുകൾ. സുതാര്യതയിൽ ഊന്നിയുള്ള കാർട്ടറിന്റെ പ്രവർത്തനം പ്രസിഡന്റ് സ്ഥാനത്തേക്കുള്ള കാർട്ടറിന്റെ വരവ് എളുപ്പത്തിലാക്കി. റിപബ്ലിക്കൻ സ്ഥാനാർത്ഥിയായ ജെറാൾഡ് ഫോർഡിനെയാണ് കാർട്ടർ പരാജയപ്പെടുത്തിയത്. അതേസമയം കാർട്ടറിന്റെ ഭരണകാലയളവ് ഒരേസമയം വിജയകരവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു.
പ്രസിഡന്റ് പദത്തിൽ നിന്നും ഇറങ്ങിയതിന് ശേഷവും 982-ൽ സ്ഥാപിതമായ കാർട്ടർ സെൻ്റർ വഴി അദ്ദേഹം പൊതുപ്രവർത്തനത്തിൽ സജീവമായി ഇടപെട്ടു. സംഘർഷങ്ങൾ പരിഹരിക്കുന്നതിനും തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനും ലോകത്തിലെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിൽ രോഗങ്ങൾ ഇല്ലാതാക്കുന്നതിനും അദ്ദേഹം പരിശ്രമിച്ചു. ഇത്തരത്തിലുള്ള കാർട്ടറിന്റെ പ്രവർത്തനങ്ങൾ മാനുഷിക നേതാവെന്ന നിലയിൽ ആഗോള അംഗീകാരം നേടികൊടുത്തു.












Click it and Unblock the Notifications